ഇ-ശ്രം പോർട്ടലിൽ ഒരു മാസത്തിനിടെ 1.7 കോടിയിലേറെ രജിസ്ട്രേഷനുകൾ

By Web Team  |  First Published Sep 28, 2021, 2:08 PM IST

കുടിയേറ്റ തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, കരാർ തൊഴിലാളികൾ തുടങ്ങിയവർ ഉൾപ്പെടെയുള്ള അസംഘടിതമേഖലയിലെ തൊഴിലാളികൾക്കായുള്ള ആദ്യ ദേശീയതല ഡാറ്റബേസ് ആണ് ഈ പോർട്ടൽ.


ദില്ലി: രാജ്യത്തെ അസംഘടിത മേഖലയിൽ നിന്നും, അസംഘടിത തൊഴിൽ ഇടങ്ങളിൽ നിന്നുമുള്ള 1.71 കോടിയിലേറെ തൊഴിലാളികളാണ് ഒരുമാസം പൂർത്തിയാക്കുന്നതിനിടെ ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്തത്. സെപ്റ്റംബർ 25 വരെയുള്ള കണക്ക് പ്രകാരം, 1,71,59,743 തൊഴിലാളികളാണ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. https://eshram.gov.in/ എന്ന ഇ-ശ്രം പോർട്ടൽ 2021 ഓഗസ്റ്റ് 26ന് കേന്ദ്ര തൊഴിൽ മന്ത്രി ശ്രീ ഭൂപേന്ദർ യാദവാണ് ഉദ്ഘാടനം ചെയ്തത്.

കുടിയേറ്റ തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, കരാർ തൊഴിലാളികൾ തുടങ്ങിയവർ ഉൾപ്പെടെയുള്ള അസംഘടിതമേഖലയിലെ തൊഴിലാളികൾക്കായുള്ള ആദ്യ ദേശീയതല ഡാറ്റബേസ് ആണ് ഈ പോർട്ടൽ. സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഗുണഫലങ്ങൾ അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് കൂടി ലഭ്യമാക്കാൻ പോർട്ടൽ വഴിയൊരുക്കുന്നു.  ഉദ്ഘാടനം ചെയ്യപ്പെട്ട് രണ്ടാം ആഴ്ച പിന്നിട്ടപ്പോൾ ഉണ്ടായിരുന്ന 19.52 ലക്ഷത്തിൽ അധികം രജിസ്ട്രേഷനുകളെക്കാൾ ഉയർന്ന തോതിലാണ് 3, 4 ആഴ്ചകളിൽ പോർട്ടലിൽ രജിസ്ട്രേഷനുകൾ ലഭിച്ചത്. നാലാം ആഴ്ചയിൽ മാത്രം 69.53 ലക്ഷത്തിലേറെ തൊഴിലാളികൾ ആണ് പോർട്ടലിൽ രജിസ്റ്റർ ചെയ്തത്.

Latest Videos

undefined

നിലവിൽ 400 ലേറെ തൊഴിലുകൾ പോർട്ടലിൽ ഇടം പിടിച്ചിട്ടുണ്ട്. പോർട്ടലിൽ രജിസ്റ്റർ ചെയ്ത എല്ലാ വ്യക്തികൾക്കും രണ്ട് ലക്ഷം രൂപ വരെയുള്ള ഇൻഷുറൻസ് പരിരക്ഷയ്ക്ക് യോഗ്യത ലഭിച്ചിട്ടുണ്ട്. ഇതുവരെ രജിസ്റ്റർ ചെയ്ത തൊഴിലാളികളിൽ ഏകദേശം 50 ശതമാനത്തോളം സ്ത്രീകളാണ്. രജിസ്റ്റർ ചെയ്തവരിലെ സ്ത്രീ പ്രാതിനിധ്യം, ഒന്നാം ആഴ്ചയിൽ 37 ശതമാനത്തോളം ആയിരുന്നത്, അവസാന ആഴ്ചയിൽ (നാലാം ആഴ്ചയിൽ) 50 ശതമാനത്തോളം ആയി ഉയർന്നു. വീട്ടു ജോലികളിൽ ഏർപ്പെടുന്ന സ്ത്രീ തൊഴിലാളികളിൽ വലിയ ഒരു ശതമാനം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നുണ്ട്. രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ പേര്, തൊഴിൽ, വിലാസം, വിദ്യാഭ്യാസ യോഗ്യത, നൈപുണ്യ ശേഷി, കുടുംബ വിവരങ്ങൾ തുടങ്ങിയവ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള പോർട്ടലിൽ ഉണ്ടായിരിക്കുന്നതാണ്.


 

click me!