CUET 2022: ഇതുവരെ അപേക്ഷിച്ചത് ഒന്നരലക്ഷത്തിനടുത്ത് വിദ്യാർത്ഥികൾ; അവസാന തീയതി മെയ് 6

By Web Team  |  First Published Apr 19, 2022, 12:32 PM IST

രാജ്യത്തുടനീളമുള്ള കേന്ദ്ര സർവകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്കോ പ്രോഗ്രാമുകളിലേക്കോ പ്രവേശനത്തിനായി നടത്തുന്ന പൊതുപ്രവേശന പരീക്ഷയാണ് സിയുഇറ്റി. 


ദില്ലി: CUET 2022 അപേക്ഷാ പ്രക്രിയയുടെ (common university entrance test) ആദ്യ ആഴ്‌ച അവസാനിക്കുമ്പോൾ ഇതുവരെ 1.27 ലക്ഷത്തിലധികം വിദ്യാർത്ഥികൾ കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റിന് (CUET 2022) (CUET 2022) അപേക്ഷിച്ചതായി ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട്. CUET 2022 അപേക്ഷാ നടപടികൾ ഏപ്രിൽ 6-നാണ് ആരംഭിച്ചത്. റിപ്പോർട്ട് പ്രകാരം, CUET 2022-ന് അപേക്ഷിച്ച 1.27 ലക്ഷം (1,27,037) ഉദ്യോഗാർത്ഥികളിൽ ഭൂരിഭാഗം ഉദ്യോഗാർത്ഥികളും ഉത്തർപ്രദേശിൽ നിന്നുള്ളവരാണ് (36,611), തൊട്ടുപിന്നാലെ ഡൽഹി (23,418), ബിഹാർ (12,275), ഹരിയാന (7,859), പശ്ചിമ ബംഗാൾ (4,496), മധ്യപ്രദേശ് (4,402), രാജസ്ഥാൻ (3,886) എന്നീ സംസ്ഥാനങ്ങളാണ്. ഏറ്റവും കുറവ് അപേക്ഷകൾ ലഭിച്ചത് ലക്ഷദ്വീപിൽ നിന്നാണ് (5), ദാമൻ ആൻഡ് ദിയു (27), ഗോവ (42), സിക്കിം (74), ആൻഡമാൻ നിക്കോബാർ ദ്വീപുകൾ (84).

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ, ഏറ്റവും കൂടുതൽ അപേക്ഷകർ ലഭിച്ചത് അസം- 2485, ത്രിപുര- 1,134, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ചത് കേരളം (3,987), തമിഴ്‌നാട്- 2,143, തെലങ്കാന- 1,807, ആന്ധ്രാപ്രദേശ്- 1022, കർണാടക- 901. എന്നിവയാണ്. മെയ് 6 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. വിദ്യാർത്ഥികൾ, cuet.samarth.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച്  രജിസ്റ്റർ ചെയ്യണം. രാജ്യത്തുടനീളമുള്ള കേന്ദ്ര സർവകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്കോ പ്രോഗ്രാമുകളിലേക്കോ പ്രവേശനത്തിനായി നടത്തുന്ന പൊതുപ്രവേശന പരീക്ഷയാണ് സിയുഇറ്റി. മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുടെ (MCQ) പാറ്റേണുള്ള കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയായിരിക്കുമിത്.

Latest Videos

ഇംഗ്ലീഷ്, ഹിന്ദി, ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മലയാളം, മറാത്തി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നിവയുൾപ്പെടെ 13 ഭാഷകളിൽ CUET 2022 നടത്തും. CUET 2022 വഴി, 44 കേന്ദ്ര സർവ്വകലാശാലകളും മറ്റ് 18 സർവ്വകലാശാലകളും അവരുടെ യുജി പ്രോഗ്രാമുകളിലേക്ക് പ്രവേശനം വാഗ്ദാനം ചെയ്യുന്നു.

click me!