പ്രമുഖ ഇലക്ട്രിക്ക് ടൂ വീലര്‍ ബ്രാന്‍ഡ് 'ജോയ് ഇ-ബൈക്ക്'ന്റെ ഉല്‍പ്പാദകരായ വാര്‍ഡ് വിസാര്‍ഡ് ഇന്നവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ വില്‍പ്പനയില്‍ ജൂലൈയില്‍ വന്‍ കുതിപ്പ്
കൊച്ചി: പ്രമുഖ ഇലക്ട്രിക്ക് ടൂ വീലര്‍ ബ്രാന്‍ഡ് 'ജോയ് ഇ-ബൈക്ക്'ന്റെ ഉല്‍പ്പാദകരായ വാര്‍ഡ് വിസാര്‍ഡ് ഇന്നവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡിന്റെ വില്‍പ്പനയില്‍ ജൂലൈയില്‍ വന്‍ കുതിപ്പ്. വേഗം കുറഞ്ഞ മോഡലുകള്‍ക്കുള്ള ഡിമാന്‍ഡ് ഏറിയതോടെ കമ്പനി ജൂലൈയില്‍ മാത്രം 945 യൂണിറ്റുകള്‍ വിറ്റഴിച്ചതായി കമ്പനി പറയുന്നു.
2020 ജൂലൈയിലെ വില്‍പ്പന 173 യൂണിറ്റായിരുന്നുവെന്നും ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ 446 ശതമാനമാണ് വളര്‍ച്ച എന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അധികൃതരുടെ ഭാഗത്തു നിന്നും ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് ഒട്ടേറെ ഇളവുകള്‍ പ്രഖ്യാപിച്ചത് വളര്‍ച്ചയെ സഹായിച്ചുവെന്ന് വാര്‍ഡ് വിസാര്‍ഡ് ഇന്നവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സ്നേഹ ഷൗച്ചേ പറഞ്ഞു.
undefined
സുസ്ഥിര മൊബിലിറ്റിയെ കുറിച്ചും ഇന്ധന വില വര്‍ധനവിനെക്കുറിച്ചുമുള്ള ബോധവല്‍ക്കരണം കൂടിയതും ഉപഭോക്താക്കളെ ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് തിരിച്ചതും ഡിമാന്‍ഡ് കൂടുന്നതിന് വഴിയൊരുക്കിയെന്നും ഷൗച്ചേ കൂട്ടിച്ചേര്‍ത്തു.
അടിസ്ഥന സൗകര്യങ്ങള്‍ വര്‍ധിക്കുന്നതോടെ അര്‍ബന്‍ മേഖലയില്‍ നിന്നും സെമി അര്‍ബന്‍ മേഖലയില്‍ നിന്നും ഡിമാന്‍ഡ് ഏറുന്നതയാണ് കാണുന്നതെന്നും വരുന്ന ഉല്‍സവ കാലത്തോടെ വില്‍പ്പന ഇനിയും കുതിക്കുമെന്ന് ഉറപ്പുണ്ടെന്നും സ്നേഹ ഷൗച്ചേ വ്യക്തമാക്കി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona