2024 നവംബർ 27-ന് ഹോണ്ട ഒരു ലോഞ്ച് പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ ലോഞ്ചിൽ വരാനിരിക്കുന്ന ഉൽപ്പന്നം ഏതെന്നോ അതിൻ്റെ വിശദാംശങ്ങളോ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, ഇത് കമ്പനിയുടെ ആദ്യത്തെ പൂർണ ഇലക്ട്രിക് ഇരുചക്രവാഹനം ആകാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോട്ടുകൾ.
ജാപ്പനീസ് ജനപ്രിയ ടൂവീലർ ബ്രാൻഡായ ഹോണ്ട മോട്ടോർസൈക്കിൾസ് ആൻഡ് സ്‌കൂട്ടേഴ്‌സ് ഇന്ത്യ (HMSI) 2024 നവംബർ 27-ന് ഒരു ലോഞ്ച് പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ ലോഞ്ചിൽ വരാനിരിക്കുന്ന ഉൽപ്പന്നം ഏതെന്നോ അതിൻ്റെ വിശദാംശങ്ങളോ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, ഇത് കമ്പനിയുടെ ആദ്യത്തെ പൂർണ ഇലക്ട്രിക് ഇരുചക്രവാഹനം ആകാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോട്ടുകൾ.
ഹോണ്ടയുടെ വളരെ ജനപ്രിയമായ ആക്ടിവ സ്‍കൂട്ടറിൻ്റെ ഇലക്ട്രിക് പതിപ്പ് അവതരിപ്പിച്ചേക്കുമെന്ന് വളരെക്കാലമായി ഊഹാപോഹങ്ങൾ ശക്തമാണ്. വരാനിരിക്കുന്ന ഹോണ്ട ഇലക്ട്രിക് സ്‌കൂട്ടറിൻ്റെ ഏറ്റവും പുതിയ ടീസറും ഇതുസംബന്ധിച്ച ചില സൂചനകൾ നൽകുന്നു. ഹോണ്ട ആക്ടിവ ഇലക്ട്രിക് സ്കൂസ്‍കൂട്ടർ യൂറോപ്യൻ വിപണിയിലെ ഹോണ്ട സിയുവി ഇ സ്‍കൂട്ടറുമായി ചില ഡിസൈൻ ഘടകങ്ങൾ പങ്കിടാൻ സാധ്യതയുണ്ട്. അടുത്തിടെ 2024 ഇഐസിഎംഎ മോട്ടോർഷോയിൽ സിയുവി ഇ ഇലക്ട്രിക് സ്‍കൂട്ടർ കമ്പനി പ്രദർശിപ്പിച്ചിരുന്നു. ഏപ്രണിൽ ഘടിപ്പിച്ച വിശാലമായ എൽഇഡി ഹെഡ്‌ലൈറ്റ്, അഞ്ച് ഇഞ്ച് ടിഎഫ്‌ടി ക്ലസ്റ്റർ, യുഎസ്ബി-സി ചാർജിംഗ് പോർട്ട്, ഫ്രണ്ട് ഗ്ലോവ്‌ബോക്‌സ്, ഓൾ-എൽഇഡി ലൈറ്റിംഗ് തുടങ്ങിയവ ഈ കൺസെപറ്റിൽ ഉൾപ്പെടുന്നു. എങ്കിലും, ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിന് സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി ഇല്ല.
undefined
ഒറ്റ ചാർജിൽ 70 കിലോമീറ്റർ റേഞ്ച് നൽകുന്ന 1.3kWh ഇരട്ട ബാറ്ററി പായ്ക്കുകൾ സിയുവി ഇക്ക് ലഭിക്കുന്നു. രണ്ട് ബാറ്ററികളും നീക്കം ചെയ്യാവുന്നവയാണ്. അവ എവിടെയും ചാർജ് ചെയ്യാൻ അനുവദിക്കുന്നു. ഈ ഇലക്ട്രിക് സ്കൂട്ടറിന് വെറും മൂന്ന് മണിക്കൂറിനുള്ളിൽ പൂജ്യം മുതൽ 70 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. ഒരു സാധാരണ ചാർജർ വഴി പൂർണ്ണമായി ചാർജ് ചെയ്യാൻ ആറുമണിക്കൂർ എടുക്കും. മണിക്കൂറിൽ 80 കിലോമീറ്ററാണ് പരമാവധി വേഗത. 110 സിസി പെട്രോൾ സ്‍കൂട്ടറിന് തുല്യമായ പ്രകടനമാണ് ഹോണ്ട വാഗ്‍ദാനം ചെയ്യുന്നത്. സ്റ്റാൻഡേർഡ്, സ്‌പോർട്ട്, ഇക്കോ എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളും ഈ സ്‍കൂട്ടറിൽ ഉണ്ട്.
ഒറ്റ ചാർജ്ജിൽ 150 കിമി! ഇലക്ട്രിക്ക് ആക്ടിവയുടെ റോഡ് ടെസ്റ്റിന് ഹോണ്ട
ഈ ഹോണ്ട ഇലക്ട്രിക് സ്‍കൂട്ടറിൽ ടെലിസ്കോപ്പിക് ഫോർക്കുകളും ഇരട്ട പിൻ ഷോക്ക് അബ്സോർബറുകളും സജ്ജീകരിച്ചിരിക്കുന്നു. 190എംഎം ഫ്രണ്ട് ഡിസ്‌കും 110എംഎം റിയർ ഡ്രം ബ്രേക്കുമാണ് ബ്രേക്കിംഗ് പവർ നൽകുന്നത്. ഇത് 12 ഇഞ്ച് ഫ്രണ്ട്, റിയർ അലോയ് വീലുകളിൽ ഓടുന്നു. ഇ-സ്‌കൂട്ടറിന് 1,310 എംഎം വീൽബേസും 765 എംഎം സീറ്റ് ഉയരവും ഉണ്ട്. ഇതിൻ്റെ ഗ്രൗണ്ട് ക്ലിയറൻസ് 270 എംഎം ആണ്. വരാനിരിക്കുന്ന ഹോണ്ട ആക്ടിവ ഇലക്ട്രിക്ക് സ്‍കൂട്ടറിൻ്റെ വില 2025 മാർച്ചോടെ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോട്ടുകൾ.