കൂടുതല്‍ സുരക്ഷയുമായി ടിവിഎസ് വിക്ടര്‍ വിപണിയില്‍. സിങ്ക്രനൈസ്ഡ് ബ്രേക്കിങ് ടെക്‌നോളജിയോടെയാണ് (എസ്ബിടി) പുതിയ വിക്ടറിനെ ടിവിഎസ് അവതരിപ്പിക്കുന്നത്.
കൂടുതല്‍ സുരക്ഷയുമായി ടിവിഎസ് വിക്ടര്‍ വിപണിയില്‍. സിങ്ക്രനൈസ്ഡ് ബ്രേക്കിങ് ടെക്‌നോളജിയോടെയാണ് (എസ്ബിടി) പുതിയ വിക്ടറിനെ ടിവിഎസ് അവതരിപ്പിക്കുന്നത്.
പിന്നിലെ ബ്രേക്ക് ചവിട്ടുമ്പോള്‍ തന്നെ ഓട്ടോമാറ്റിക് ആയി മുന്നിലെ ബ്രേക്കും പ്രവര്‍ത്തിക്കും എന്നതാണ് ഈ സംവിധാനത്തിന്‍റെ മുഖ്യസവിശേഷത. ബ്രേക്കിങ് സമയത്തെ സ്‌റ്റൈബിലിറ്റി കൂട്ടുകയും ബ്രേക്കിങ് ഡിസ്റ്റന്‍സ് കുറയ്ക്കുകയും ചെയ്യും എസ്ബിടി ടെക്നോളജി.
undefined
വിക്ടറിന്റെ ഡിസ്‌ക് ബ്രേക്ക്, ഡ്രം ബ്രേക്ക് മോഡലുകളില്‍ എസ്ബിടി ബ്രേക്കിങ് സംവിധാനം ഒരുക്കുന്നുണ്ട്. ഡ്രം ബ്രേക്ക് മോഡലിന് 54,682 മുതല്‍ 56,682 രൂപയും ഡിസ്‌ക് ബ്രേക്കിന് 57,662 രൂപയുമാണ് എക്‌സ്‌ഷോറൂം വില.
എസ്ബിടി സാങ്കേതികവിദ്യ നല്‍കിയതൊഴിച്ചാല്‍ മറ്റു മാറ്റങ്ങളൊന്നും പുത്തന്‍ വിക്ടറിന് ഇല്ല. 110 സിസി ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് വിക്ടറിന്‍റെ ഹൃദയം. 9.5 പിഎസ് പവറും 9.4 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും.