ഈ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകളിൽ ഒരു തകരാറുണ്ട്, നിങ്ങളുടേതും ഇതിലുണ്ടോ? പരിശോധിക്കാം

By Web Team  |  First Published Sep 30, 2024, 5:47 PM IST

ഈ മോട്ടോർസൈക്കിളുകളിൽ സ്ഥാപിച്ചിരിക്കുന്ന സൈഡ് റിഫ്ലക്ടറുകളിൽ തകരാർ ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയതായി കമ്പനി അറിയിച്ചു. ഈ റിഫ്ലക്ടറുകൾ മാനദണ്ഡങ്ങൾക്ക് അനുസൃതമായല്ല നിർമ്മിച്ചിരിക്കുന്നതെന്നും കമ്പനി പറയുന്നു. 


ന്ത്യൻ ഇരുചക്ര വാഹന നിർമ്മാതാക്കളായ റോയൽ എൻഫീൽഡ് 2022 നവംബറിനും 2023 മാർച്ചിനും ഇടയിൽ നിർമ്മിച്ച ചില മോട്ടോർസൈക്കിളുകൾ തിരിച്ചുവിളിച്ചു. ഈ മോട്ടോർസൈക്കിളുകളിൽ സ്ഥാപിച്ചിരിക്കുന്ന സൈഡ് റിഫ്ലക്ടറുകളിൽ തകരാർ ഉണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയതായി കമ്പനി അറിയിച്ചു. ഈ റിഫ്ലക്ടറുകൾ മാനദണ്ഡങ്ങൾക്ക് അനുസൃതമായല്ല നിർമ്മിച്ചിരിക്കുന്നതെന്നും കമ്പനി പറയുന്നു. 

2022 നവംബറിനും 2023 മാർച്ചിനുമിടയിൽ നിർമ്മിച്ച മോട്ടോർസൈക്കിളുകളിൽ വികലമായ റിഫ്ലക്ടറുകളുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയതായി റോയൽ എൻഫീൽഡ് പറഞ്ഞതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. കുറഞ്ഞ വെളിച്ചത്തിൽ പ്രകാശത്തെ ഫലപ്രദമായി പ്രതിഫലിപ്പിക്കാൻ കഴിയില്ല. ഇത് ദൃശ്യപരത കുറച്ചേക്കാം. ഇത് റൈഡറുടെ സുരക്ഷയെ അപകടത്തിലാക്കിയേക്കാൻ സാധ്യതയുണ്ട്.

Latest Videos

undefined

ഇത് കണക്കിലെടുത്താണ് റോയൽ എൻഫീൽഡ് ആഗോളതലത്തിൽ തിരിച്ചുവിളിനടത്തിയിരിക്കുന്നത്. തകരാറിലായ വാഹനങ്ങളുടെ റിഫ്‌ളക്ടറുകൾ സൗജന്യമായി മാറ്റി നൽകുമെന്ന് കമ്പനി അറിയിച്ചു. ദക്ഷിണ കൊറിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ എന്നിവിടങ്ങളിലെ ഉപഭോക്താക്കളിൽ നിന്ന് മാറ്റിസ്ഥാപിക്കൽ പ്രക്രിയ ആദ്യം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യ, യൂറോപ്പ്, ബ്രസീൽ, ലാറ്റിൻ അമേരിക്ക, യുകെ തുടങ്ങിയ മറ്റ് പ്രധാന വിപണികളും ഇതേ നടപടി പിന്തുടരും. റിഫ്ലക്ടർ മാറ്റിസ്ഥാപിക്കൽ പ്രക്രിയയ്ക്ക് ഒരു മോട്ടോർസൈക്കിളിന് 15 മിനിറ്റ് മാത്രമേ എടുക്കുകയുള്ളൂ എന്ന കമ്പനി പറഞ്ഞു. ഈ പ്രക്രിയ വളരെ വേഗതയുള്ളതാണ്. ഈ തകരാർ ബാധിച്ച മോട്ടോർസൈക്കിളുകളുടെ ഉപഭോക്താക്കളെ റോയൽ എൻഫീൽഡിൻ്റെ സർവീസ് ടീം റിഫ്‌ളക്‌ടർ മാറ്റിസ്ഥാപിക്കുന്നതിനായി ബന്ധപ്പെടും.

അതേസമയം റോയൽ എൻഫീൽഡ് ക്ലാസിക് 650 യുകെയിൽ പരീക്ഷണത്തിനിടെ കാണപ്പെട്ടിരുന്നു. മഡ്‍ഗാർഡുകൾ, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, വ്യതിരിക്ത ടെയിൽ ലൈറ്റുകൾ എന്നിവയുൾപ്പെടെ നിരവധി റെട്രോ ഡിസൈൻ ഘടകങ്ങൾ  റോയൽ എൻഫീൽഡ് ക്ലാസിക് 650 അവതരിപ്പിക്കും. കോണ്ടിനെൻ്റൽ ജിടി, ഇൻ്റർസെപ്റ്റർ, സൂപ്പർ മെറ്റിയർ 650, ഷോട്ട്ഗൺ 650 എന്നിവയ്ക്ക് കരുത്ത് പകരുന്ന അതേ 648 സിസി, എസ്ഒഎച്ച്‌സി, എയർ/ഓയിൽ കൂൾഡ് പാരലൽ ട്വിൻ എൻജിനാണ് റോയൽ എൻഫീൽഡ് ക്ലാസിക് 650-നും കരുത്തേകുന്നത്. ഈ എഞ്ചിൻ 7,250 ആർപിഎമ്മിൽ 46.4 ബിഎച്ച്പി കരുത്തും 5,650 ആർപിഎമ്മിൽ 52.3 എൻഎം പരമാവധി ടോർക്കും സൃഷ്‍ടിക്കും. നിലവിലുള്ള മോഡലുകൾ പോലെ, ക്ലാസിക് 650-ലെ എഞ്ചിൻ ആറ് സ്‍പീഡ് ഗിയർബോക്സുമായി ഘടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

click me!