Ola S1 : സ്‍കൂട്ടര്‍ ഡെലിവറി തുടങ്ങി ഒല, വിപ്ലവത്തിന്‍റെ തുടക്കം മാത്രമാണെന്ന് കമ്പനി

By Web Team  |  First Published Dec 16, 2021, 12:02 PM IST

ഒല എസ് 1 ഇലക്ട്രിക്ക് സ്‍കൂട്ടറുകളുടെ ഡെലിവറി തുടങ്ങി ഒല ഇലക്ട്രിക്ക്. രാജ്യം ഒരു ഇലക്ട്രിക്ക് വാഹന വിപ്ലവത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ വമ്പന്‍ വിപ്ലവവുമായാണ് ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഒല ഇലക്ട്രിക്ക് സ്‍കൂട്ടറുമായി രംഗത്ത് എത്തിയത്


കൊച്ചി: രാജ്യത്തെ മുന്‍നിര ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഒല ഇലക്ട്രിക് (Ola Electric) തങ്ങളുടെ വാഹനങ്ങളുടെ വിതരണം ആരംഭിച്ചു. ബംഗളരൂവിലും (Bengaluru) ചെന്നൈയിലും (Chennai) ആദ്യ 100 ഉടമകള്‍ക്കായി പ്രത്യേകം പരിപാടികള്‍ സംഘടപ്പിച്ചിട്ടുണ്ടെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഒല എസ് 1 (Ola S1), എസ് 1 പ്രോ (S1 Pro) എന്നിങ്ങനെ രണ്ട് പതിപ്പുകളാണ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്.

Latest Videos

undefined

ഒല ഇലക്ട്രിക്ക് സ്‍കൂട്ടര്‍ ടെസ്റ്റ് റൈഡ് ക്യാമ്പ് കൊച്ചിയില്‍

ഇതൊരു വിപ്ലവത്തിന്‍റെ തുടക്കം മാത്രമാണെന്ന് കമ്പനി പറയുന്നു. തടസമില്ലാതെ സമയബന്ധിതവും സൗകര്യപ്രദവുമായി വാഹനം ഉപഭോക്താവിന്റെ കൈകളില്‍ എത്തിക്കുന്നതിനുള്ള വിപ്ലവത്തിന്‍റെ തുടക്കമാണിതെന്ന് ഒല ഇലക്ട്രിക് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ വരുണ്‍ ദൂബെ പറഞ്ഞു. ഒല ഇലക്ട്രിക് സ്‌കൂട്ടറിനു ലഭിച്ച അനിതരസാധാരണമായ  പ്രതികരണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനൊപ്പം ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ദൂബെ പറഞ്ഞു.

24 മണിക്കൂറില്‍ ഒരുലക്ഷം ബുക്കിംഗ്, 48 മണിക്കൂറില്‍ 1100 കോടിയുടെ കച്ചവടം; ഇത് ഒല മാജിക്ക്!

ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമേറ്റഡ്  ഇരുചക്ര വാഹന ഫാക്ടറിയായ ഒലെയുടെ ഫ്യൂച്ചര്‍ ഫാക്ടറിയിലാണ് ഒലെ എസ് 1 സ്‌കൂട്ടറുകള്‍ ഉത്പാദിപ്പിക്കുന്നത്. പ്രതിവര്‍ഷം 10 ദശലക്ഷം സ്‌കൂട്ടറുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള ഈ ഫാക്ടറി പൂര്‍ണമായും സ്ത്രീകളാണ് പ്രവര്‍ത്തിപ്പിക്കുന്നത്. പതിനായിരത്തോളം സ്ത്രീകളാണ് ഇതിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുക.

പറഞ്ഞ വാക്ക് പാലിക്കാന്‍ സാധിക്കാത്ത വിഷമത്തില്‍ ഒല, പണി കിട്ടിയത് ചിപ്പില്‍ നിന്ന്

രാജ്യം ഒരു ഇലക്ട്രിക്ക് വാഹന വിപ്ലവത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ വമ്പന്‍ വിപ്ലവവുമായാണ് ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഒല ഒരു ഇലക്ട്രിക്ക് സ്‍കൂട്ടറുമായി രംഗത്ത് എത്തിയത്. ബുക്കിംഗില്‍ ചരിത്രം സൃഷ്‍ടിച്ച ഈ സ്‍കൂട്ടര്‍ വിപണത്തില്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുകയാണ്. കൂടുതല്‍ റേഞ്ച്, ഉയര്‍ന്ന പവര്‍, വലിയ സ്റ്റേറേജ് കപ്പാസിറ്റി , മികച്ച കണക്ടിവിറ്റി ഉള്‍പ്പെടെ, ഇലക്ട്രിക് സ്‍കൂട്ടർ രംഗത്ത് വിപ്ലവം സൃഷ്ടിച്ചാണ് ഒല വിപണിയിലെത്തുന്നത്. 85,000 രൂപ മുതല്‍ 1,29,000 രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്ഷോറൂം വില. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറായ ഹോണ്ട ആക്ടീവയുടെ വിലയേക്കാള്‍ കുറവാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഒല ഇലക്ട്രിക് സ്‍കൂട്ടറുകള്‍ രണ്ട് വേരിയന്റുകളിൽ വരുന്നു.  S1, S1 പ്രോ എന്നിവ. ആദ്യത്തേതിന്റെ വില ഒരു ലക്ഷം രൂപയാണെങ്കിൽ, രണ്ടാമത്തേതിന് 1.30 ലക്ഷം രൂപ (എക്‌സ് ഷോറൂം, സംസ്ഥാന സബ്‌സിഡികൾക്ക് മുമ്പ്) ലഭിക്കും. S1 വേരിയൻറ് 121 കിലോമീറ്റർ സഞ്ചരിക്കുമെന്ന് അവകാശപ്പെടുമ്പോൾ, കൂടുതൽ ചെലവേറിയ S1 പ്രോയ്‍ക്ക് 180 കിലോമീറ്റർ റേഞ്ച് കമ്പനി അവകാശപ്പെടുന്നു. 

ഈ സ്‍കൂട്ടറുകള്‍ ഒമ്പതെണ്ണം സ്വന്തമാക്കി ഇന്ത്യയിലെ ഒരു വിദേശ എംബസി, കാരണം ഇതാണ്!

നോർമൽ, സ്‌പോർട്ട്, ഹൈപ്പർ എന്നിങ്ങനെ മൂന്ന് റൈഡ് മോഡുകളുമായാണ് ഒല ഇ-സ്‌കൂട്ടറുകൾ വരുന്നത്. ആൻഡ്രോയിഡ് അധിഷ്‌ഠിത OS ഉള്ള വലിയ ഡിസ്‌പ്ലേ സ്‌ക്രീൻ, ആപ്പ് കൺട്രോൾ, സ്‌പീക്കറുകൾ, ചാർജുചെയ്യാനുള്ള USB പോയിന്റ്, സീറ്റിനടിയിൽ വലിയ സ്‌റ്റോറേജ് സ്‌പെയ്‌സ് എന്നിവ പോലുള്ള സവിശേഷതകൾ ഇതിന് ലഭിക്കുന്നു.

എസ്1 ഒറ്റ ചാര്‍ജില്‍ 121 കിലോമീറ്റര്‍ സ‍ഞ്ചരിക്കും. മണിക്കൂറില്‍ 90 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. എസ്1 വേരിയന്റ് വെറും 3.6 സെക്കന്റ് കൊണ്ട് 40 കിലോമീറ്റര്‍ വേഗത കൈവരിക്കും.  നോര്‍മല്‍ ‚സ്പോര്‍ട്ട് എന്നീ രണ്ട് ഡ്രൈവ് മോഡുകള്‍. എസ് 1 പ്രോ വേരിയന്റില്‍ നോര്‍മല്‍ ‚സ്പോര്‍ട്ട് ഡ്രൈവ് മോഡുകള്‍ക്ക് പുറമേ ഹൈപ്പര്‍ മോഡും നല്‍കിയിട്ടുണ്ട്. എസ് 1 പ്രോ ഒറ്റ ചാര്‍ജില്‍ 181 കിലോമീറ്റര്‍ സ‍ഞ്ചരിക്കും. മണിക്കൂറില്‍ 115 കിലോമീറ്ററാണ് എസ് 1 പ്രോയുടെ പരമാവധി വേഗത.

ഹൈപ്പർചാർജർ സ്​ഥാപിച്ച് ഒല ഇലക്ട്രിക്ക്

ഒലയുടെ ഇലക്ട്രിക്ക് സ്‍കൂട്ടർ 10 നിറങ്ങളിലാണ് വിപണിയില്‍ എത്തന്നത്. ഗ്ലോസി, മാറ്റ് ഫിനിഷിൽ ചുവപ്പ്, പിങ്ക്, മഞ്ഞ, സിൽവർ, വെളുപ്പ്, കറുപ്പ് നിറങ്ങളിലെല്ലാം ഒലയുടെ ഇലക്ട്രിക്ക് സ്‍കൂട്ടർ ലഭ്യമാണ്.  എസ്1 വേരിയന്‍റ് അഞ്ച് നിറങ്ങളിൽ ലഭ്യമാകുമ്പോള്‍ പ്രോയ്ക്ക് കമ്പനി 10 കളർ ഓപ്ഷനുകൾ നൽകിയിട്ടുണ്ട്​.

ഈ ഫാക്ടറിയില്‍ വനിതകള്‍ മാത്രം; ഇത് ഒലയുടെ 'പെണ്ണരശുനാട്'!


 

 

click me!