അളവുകളുടെ കാര്യത്തിൽ SR125 ചെറുതായി തോന്നുമെങ്കിലും, നോബി ടയറുകൾ, വേറിട്ട ഫെൻഡറുകൾ, ഫോർക്ക് ഗെയ്‌റ്ററുകൾ, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, വേറിട്ട ഡിസൈനിലുള്ള ഇന്ധന ടാങ്ക്, സീറ്റ് എന്നിവയ്‌ക്കൊപ്പം പഴയകാല സ്‌ക്രാംബ്ലർ രൂപവും ഭംഗി നൽകുന്നു
ഹംഗേറിയൻ മോട്ടോർസൈക്കിൾ ബ്രാൻഡായ കീവേ അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്. ഇപ്പോഴിതാ കീവേ , ഉടൻ തന്നെ പുതിയൊരു മോഡല്‍ കൂടി അവതരിപ്പിച്ചുകൊണ്ട് കമ്പനിയുടെ ഇന്ത്യൻ ശ്രേണി വിപുലീകരിക്കാൻ തയ്യാറെടുക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ മോഡല്‍ SR125 എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും ഇത് കഴിഞ്ഞദിവസം രാജ്യത്തെ ഒരു ഡീലർഷിപ്പിൽ പാർക്ക് ചെയ്തിരിക്കുന്നതായി കണ്ടെത്തി എന്നും ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനി ഇത് ഇവിടെ അവതരിപ്പിക്കുകയാണെങ്കിൽ, ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും ചെറിയ സ്‌ക്രാംബ്ലർ ശൈലിയിലുള്ളതാകും.
അളവുകളുടെ കാര്യത്തിൽ SR125 ചെറുതായി തോന്നുമെങ്കിലും, നോബി ടയറുകൾ, വേറിട്ട ഫെൻഡറുകൾ, ഫോർക്ക് ഗെയ്‌റ്ററുകൾ, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, വേറിട്ട ഡിസൈനിലുള്ള ഇന്ധന ടാങ്ക്, സീറ്റ് എന്നിവയ്‌ക്കൊപ്പം പഴയകാല സ്‌ക്രാംബ്ലർ രൂപം ഇത് പ്രകടമാക്കുന്നു. സിംഗിൾ റൗണ്ട് കൺസോൾ, ബോഡി പാനലുകളുടെ കുറഞ്ഞ ഉപയോഗം എന്നിവ പോലുള്ള വിഷ്വൽ വശങ്ങൾ ഇതിന് വൃത്തിയുള്ള രൂപം നൽകുന്നു.
undefined
മോഹവിലയിലൊരു ക്രൂയിസറുമായി ഹംഗേറിയന്‍ കമ്പനി, റോയൽ എൻഫീൽഡിന്‍റെ നെഞ്ചിടിക്കുന്നു!
SR125 ന്‍റെ ഹാർഡ്‌വെയർ തികച്ചും അടിസ്ഥാനപരമാണ്. ഒരൊറ്റ ഡൗൺ ട്യൂബ് ചേസിസാണ്. മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകൾ, പിന്നിൽ ഡ്യുവൽ സ്പ്രിംഗുകൾ എന്നിവയാൽ സസ്പെൻഡ് ചെയ്ത സ്‌പോക്ക് വീലുകളാണ് വാഹനത്തില്‍. സിംഗിൾ-ചാനൽ എബിഎസ് ഉള്ള രണ്ട് അറ്റത്തും ഒരൊറ്റ ഡിസ്കിൽ നിന്നാണ് സ്റ്റോപ്പിംഗ് പവർ വരുന്നത്. ബൈക്കിന്‍റെ എഞ്ചിനെ സംബന്ധിച്ചിടത്തോളം, ഇത് 125 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിൻ ആണ് ഹൃദയം. വില സംബന്ധിച്ചുള്ള വിവരങ്ങൾ അധികം പുറത്തുവന്നിട്ടില്ലെങ്കിലും സാധാരണക്കാർക്ക് താങ്ങാനാകുന്നതാകും വിലയെന്നാണ് സൂചന.
രണ്ട് സ്‌കൂട്ടറുകൾ ഉൾപ്പെടെ ആറ് ഇരുചക്രവാഹനങ്ങളുടെ ഒരു ശ്രേണി കീവേയ്‌ക്കുണ്ട്. ഈ വർഷം അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ അഞ്ച് ഉൽപ്പന്നങ്ങൾ കൂടി അവതരിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നുവെന്നും കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു. അതിൽ പ്രാഥമികമായി ഒരു ക്രൂയിസർ, രണ്ട് റെട്രോ സ്ട്രീറ്റ് ക്ലാസിക്കുകൾ, ഒരു നേക്കഡ് സ്ട്രീറ്റ്, ഒരു റേസ് റെപ്ലിക്ക എന്നിവ ഉൾപ്പെടുന്നു. ബിസിനസ് ആവശ്യകതകൾ നിറവേറ്റുന്നതിനായി, രാജ്യത്തുടനീളം ഡീലർഷിപ്പ് ശൃംഖല വിപുലീകരിക്കാനും 2023 അവസാനത്തോടെ 100-ലധികം ഡീലർമാരെ ഉൾപ്പെടുത്താനും കമ്പനി പദ്ധതിയിടുന്നുണ്ട്.