ഹോണ്ടയുടെ സിബി ബ്രാന്‍ഡിന്റെ സമ്പന്നമായ പാരമ്പര്യം നവീന സവിശേഷതകളും ക്ലാസിക് മനോഹാരിതയ്ക്കുമൊപ്പമാണ് ഹൈനസ്-സിബി350 വികസിപ്പിച്ചെടുത്തത്.
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഹൈനസ്-സിബി350യുടെ വിതരണം തുടങ്ങി. കമ്പനി വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വര്‍ഷം സെപ്റ്റംബറില്‍ അവതരിപ്പിച്ച ഹൈനസ്-സിബി350, 350-500 സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ ഹോണ്ടയുടെ ഇന്ത്യയിലെ അരങ്ങേറ്റമാണ്.
ഹോണ്ടയുടെ സിബി ബ്രാന്‍ഡിന്റെ സമ്പന്നമായ പാരമ്പര്യം നവീന സവിശേഷതകളും ക്ലാസിക് മനോഹാരിതയ്ക്കുമൊപ്പമാണ് ഹൈനസ്-സിബി350 വികസിപ്പിച്ചെടുത്തത്. ഹോണ്ടയുടെ ബിഗ് വിങ് പോര്‍ട്ട്ഫോളിയോയിലെ മൂന്നാമത്തെ ബിഎസ്-6 മോഡല്‍ കൂടിയാണിത്.
undefined
350സിസി, എയര്‍ കൂള്‍ഡ് 4 സ്ട്രോക്ക് ഒഎച്ച്സി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍, അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച്, ഹോണ്ട സ്മാര്‍ട്ട്ഫോണ്‍ വോയ്സ് കണ്ട്രോള്‍ സിസ്റ്റം, ഹോണ്ട സെലക്റ്റബിള്‍ ടോര്‍ക്ക് കണ്ട്രോള്‍, അഡ്വാന്‍സ്ഡ് ഡിജിറ്റല്‍ അനലോഗ് സ്പീഡോമീറ്റര്‍, ഫുള്‍ എല്‍ഇഡി സെറ്റപ്പ്, 15 ലിറ്റര്‍ ഇന്ധന ടാങ്ക് ക്ഷമത, എന്‍ജിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സ്വിച്ച്്, ഹസാര്‍ഡ് സ്വിച്ച്, ക്രോം പ്ലേറ്റഡ് ഇരട്ട ഹോണ്‍, ഡ്യുവല്‍ സീറ്റ് തുടങ്ങിയവയാണ് ഹൈനസ് സിബി-350യുടെ പ്രധാന സവിശേഷതകള്‍. ഈ രംഗത്ത് ആദ്യമായി ആറു വര്‍ഷത്തെ പ്രത്യേക വാറന്റി പാക്കേജും സവിശേഷതയാണ്.
ഹൈനസ്-സിബി350 ഇന്ത്യക്കായി വിനോദം നിറഞ്ഞ യാത്രാ അനുഭവം നല്‍കാനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ സാക്ഷ്യമാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കി ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദവീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു. ഇന്ന് ഉപഭോക്തൃ വിതരണം ആരംഭിച്ചതോടെ, ഇന്ത്യന്‍ നിരത്തുകളില്‍ യാത്ര ചെയ്യുന്നതില്‍ ഒരു പുതിയ ആനന്ദം കൊണ്ടുവരുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രെഷ്യസ് റെഡ് മെറ്റാലിക്ക്, പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക്ക് എന്നീ നിറങ്ങളില്‍ ലഭ്യമായ ഡിഎല്‍എക്സ് വേരിയന്റുകള്‍ക്ക് 1.85 ലക്ഷം രൂപയും ഡിഎല്‍എക്സ് പ്രോ വേരിയന്റിലെ വെര്‍ച്വസ് വൈറ്റോടുകൂടിയ അത്ലറ്റിക് ബ്ലൂ മെറ്റാലിക്ക്, സ്പിയര്‍ സില്‍വര്‍ മെറ്റാലിക്കോടുകൂടിയ പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് മാസീവ് ഗ്രേ മെറ്റാലിക്കോടുകൂടിയ മാറ്റ് സ്റ്റീല്‍ ബ്ലാക്ക് മെറ്റാലിക്ക് എന്നീ നിറങ്ങളിലെ വകഭേദത്തിന് 1.90 ലക്ഷ രൂപയുമാണ് (ഗുരുഗ്രാം എക്സ് ഷോറൂം) വില.