ബൈക്ക് പ്രേമികളുടെ കാത്തിരിപ്പിന് അവസാനം; ഹീറോ എക്‌സ്ട്രീം 160ആർ എത്തി

By Web Team  |  First Published Jul 3, 2020, 10:06 PM IST

ബിഎസ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന 160 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിൻ ആണ് വാഹനത്തിന്‍റെ ഹൃദയം.


രാജ്യത്തെ ഇരുചക്ര വാഹന വിപണിയും റൈഡര്‍മാരും ബൈക്ക് പ്രേമികളുമൊക്കെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഹീറോ എക്‌സ്ട്രീം 160ആര്‍ വിപണിയിലെത്തി.  ഫ്രന്റ് ഡിസ്‍ക്, ഡ്യുവൽ ഡിസ്‍ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഹീറോ എക്‌സ്ട്രീം 160ആർ വില്പനക്ക് എത്തിയിരിക്കുന്നത്. ഫ്രന്റ് ഡിസ്‍കിന് 99,950 രൂപയും ഡ്യുവൽ ഡിസ്കിന് 1,03,500 രൂപയുമാണ് എക്‌സ്-ഷോറൂം വില.  

ഹീറോ എക്‌സ്ട്രീം 160ആർ യഥാർത്ഥത്തിൽ മാർച്ച് അവസാനത്തോടെ വില്‍പ്പനയ്ക്ക് എത്തേണ്ടതായിരുന്നു. എന്നാൽ, കൊറോണ വൈറസിന്റെ വ്യാപനവും തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണും മൂലം ലോഞ്ച് നീളുകയായിരുന്നു.

Latest Videos

undefined

ഹീറോ എക്‌സ്ട്രീം 160R -നെ സ്‌പോര്‍ട്‌സ് ബൈക്കിനെക്കാളും സ്‌പോട്ടിയായ ഡിസൈനിലും ഷാര്‍പ്പ് സ്റ്റൈലിലും ഒരുങ്ങിയിട്ടുള്ള നേക്കഡ് ബൈക്ക് എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. ബിഎസ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന 160 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിൻ ആണ് വാഹനത്തിന്‍റെ ഹൃദയം. ഈ എൻജിൻ 8,500 ആർപിഎമ്മിൽ 15 ബിഎച്ച്പി പവറും 6,500 ആർപിഎമ്മിൽ 14 എൻഎം പീക്ക് ടോർക്കും ഉല്‍പ്പാദിപ്പിക്കും. 5-സ്പീഡ് ഗിയർബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.

 ഈ സെഗ്മെന്റിലെ ഏറ്റവും വേഗമേറിയ ബൈക്കാണ് എക്‌സ്ട്രീം 160ആർ. 4.7 സെക്കന്‍ഡുകള്‍ മാത്രം മതി പൂജ്യത്തില്‍ നിന്നും 60 കിലോമീറ്റര്‍ വേഗത കൈവരിക്കാൻ. 138.5 കിലോഗ്രാം ഭാരം മാത്രമുള്ള പുത്തന്‍ ബൈക്ക് 160 സിസി സ്‌പോര്‍ട്‌സ് കമ്മ്യൂട്ടര്‍ വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ മോട്ടോര്‍ സൈക്കിളാണ്.

2019-ൽ ഇറ്റലിയിലെ മിലാനിൽ നടന്ന EICMA മോട്ടോർസൈക്കിൾ എക്‌സിബിഷനിൽ ഹീറോ അവതരിപ്പിച്ച സ്റ്റൈലിഷായ എക്‌സ്ട്രീം 1.R എന്ന കൺസെപ്റ്റ് മോഡലിനെ അടിസ്ഥാമാക്കിയാണ് എക്‌സ്ട്രീം 160ആർ നിർമിച്ചിരിക്കുന്നത്. വൈബ്രന്റ് ബ്ലൂ, പേൾ സിൽവർ വൈറ്റ്, സ്പോർട്സ് റെഡ് എന്നിങ്ങനെ 3 നിറങ്ങളിലാണ് എക്‌സ്ട്രീം 160ആർ വിപണിയില്‍ എത്തുക.

ബജാജ് പൾസർ എൻഎസ് 160, സുസുക്കി ജിക്സർ, ടിവിഎസ് അപ്പാഷെ ആർടിആർ 160 4വി എന്നീ മോഡലുകളായിരിക്കും ഹീറോയുടെ ഈ പുത്തൻ ബൈക്കിന്റെ എതിരാളികൾ.

click me!