ബജാജ് മത്സരിക്കാനുണ്ടോ? വെല്ലുവിളിച്ച് ഇലക്ട്രിക് ബൈക്ക് ബ്രാൻഡ് അൾട്രാവയലറ്റ്

By Web TeamFirst Published Sep 11, 2024, 1:56 PM IST
Highlights

"90 ദിവസത്തിനുള്ളിൽ ബജാജിന്റെ തട്ടകമായ പൂനെയിൽ ഒരു റേസ് നടത്താനാകുമോ?"

അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്നതിൽ വ്യവസായി രാജീവ് ബജാജ് മടിക്കാറില്ല. ഇന്ത്യയിൽ പെർഫോമൻസ് മോട്ടോർസൈക്കിളുകളുടെ തരംഗം തുടങ്ങിവച്ച പൾസർ ബൈക്കുകൾ നിർമ്മിക്കുന്ന ബജാജ് ഓട്ടോയുടെ സി.ഇ.ഒയാണ് രാജീവ് ബജാജ്. അടുത്തിടെ സി.എൻ.ബി.സി ടിവി18 ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ ഇലക്ട്രിക് ബൈക്കുകളെക്കുറിച്ച് രാജീവ് ഒരു പരാമർശം നടത്തിയിരുന്നു.

ഇന്ത്യയിൽ ഇലക്ട്രിക് മോട്ടോർസൈക്കിളുകളെക്കാൾ സ്കൂട്ടറുകൾക്കാണ് സാധ്യതയെന്നാണ് രാജീവ് പറഞ്ഞത്. ഇതാണ് അൾട്രാവയലറ്റിന്റെ വിൽപ്പനയിൽ അൾട്രാ ആയി ഒന്നുമില്ലാത്തതെന്നും രാജീവ് പരാമർശിച്ചു. ഇതിലൂടെ ഇന്ത്യൻ നിർമ്മിത ഹൈ പെർഫോമൻസ് ഇലക്ട്രിക് സൂപ്പർബൈക്ക് അൾട്രാവയലറ്റിനെയാണ് രാജീവ് പരോക്ഷമായി പരാമർശിച്ചത്.

Latest Videos

അധികം വൈകാതെ അൾട്രാവയലറ്റ് പ്രതികരിച്ചു. മറുപടിയായി ബജാജിനെ ഒരു മത്സരത്തിനാണ് കമ്പനി ക്ഷണിച്ചിരിക്കുന്നത്. നവീനതയുടെ മാനദണ്ഡമായി വിൽപ്പനയുടെ എണ്ണത്തെ കാണുന്നതിൽ കാര്യമില്ലെന്നാണ് അൾട്രാവയലറ്റിന്റെ വാദം. പകരം, 90 ദിവസത്തിനുള്ളിൽ ബജാജിന്റെ തട്ടകമായ പൂനെയിൽ ഒരു റേസ് നടത്താനാകുമോ എന്നാണ് അൾട്രാവയലറ്റിന്റെ വെല്ലുവിളി.

ബജാജിനെ മാത്രമല്ല, മറ്റുള്ള ഇരുചക്ര വാഹന നിർമ്മാതാക്കളെയും അൾട്രാവയലറ്റ് ക്ഷണിച്ചിട്ടുണ്ട്. തങ്ങളുടെ ഏറ്റവും വലിയ സാങ്കേതികവിദ്യയും ​ഗവേഷണവും പ്രയോജനപ്പെടുത്തി അൾട്രാവയലറ്റിനോട് റോഡിൽ തന്നെ മത്സരിക്കാനാണ് വെല്ലുവിളി. ആംബി വാലിയിൽ തങ്ങളുടെ ഏറ്റവും മികച്ച മോട്ടോർസൈക്കിളുമായി എത്തും, 3 ബില്യൺ ഡോളർ മൂല്യമുള്ള ​ഗോലിയാത്തായ ബജാജിന് വെല്ലുവിളി ഏറ്റെടുക്കാനാകുമോ എന്നാണ് സ്വയം ദാവീദെന്ന് വിശേഷിപ്പിക്കുന്ന അൾട്രാവയലറ്റ് ചോദിക്കുന്നത്.
 

click me!