യഥാക്രമം 7.99 ലക്ഷം രൂപ, 8.49 ലക്ഷം രൂപ, 10.99 ലക്ഷം രൂപയുമാണ് ഈ ബൈക്കുകളുടെ ഇന്ത്യയിലെ എക്സ്ഷോറും വില എന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യക്കായി ബിഎസ്-6 എന്‍ജിനോടു കൂടിയ മൂന്ന് സ്‌ക്രാംബ്ലര്‍ ബൈക്കുകളുമായി ഇറ്റാലിയന്‍ പ്രീമിയം ബൈക്ക് നിര്‍മാതാക്കളായ ഡ്യുക്കാട്ടി. കമ്പനിയുടെ മോട്ടോര്‍സൈക്കിളുകളായ സ്‌ക്രാംബ്ലര്‍ ഡാര്‍ക്ക്, സ്‌ക്രാംബ്ലര്‍ ഐക്കണ്‍, സ്‌ക്രാംബ്ലര്‍ 1100 ഡാര്‍ക്ക് പ്രോ എന്നിവയാണ് പുതിയ ബൈക്കുകള്‍ എന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. യഥാക്രം 7.99 ലക്ഷം രൂപ, 8.49 ലക്ഷം രൂപ, 10.99 ലക്ഷം രൂപയുമാണ് ഈ ബൈക്കുകളുടെ ഇന്ത്യയിലെ എക്സ്ഷോറും വില എന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.
803 സിസി എല്‍-ട്വിന്‍ എന്‍ജിനാണ് സ്‌ക്രാംബ്ലര്‍ ഡാര്‍ക്ക്, ഐക്കണ്‍ മോഡലുകളുടെ ഹൃദയം. ഈ എഞ്ചിന്‍ 71 ബിഎച്ച്പി കരുത്തും 66.2 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. എന്നാല്‍, സ്‌ക്രാംബ്ലര്‍ 1100 ഡാര്‍ക്ക് പ്രോയില്‍ 1079 സിസി എന്‍ജിനാണ് നല്‍കിയിട്ടുള്ളത്. 85 ബിഎച്ച്പി പവറും 88 എന്‍എം ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്.
സ്‌ക്രാംബ്ലര്‍ 1100 ഡാര്‍ക്ക് പ്രോയില്‍ ആക്ടീവ്, സിറ്റി, ജേര്‍ണി എന്നീ മൂന്ന് റൈഡ് ബൈ വയര്‍ റൈഡിങ്ങ് മോഡുകളാണ് ഉള്ളത്. ആറ് സ്പീഡ് ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍. സ്‌ക്രാംബ്ലര്‍ ഡാര്‍ക്ക്, ഐക്കണ്‍ മോഡലുകള്‍ ഡ്യുക്കാട്ടിയുടെ 62 യെല്ലോ കളര്‍ സ്‌കീമിന് പുറമെ, ഡ്യുക്കാട്ടി റെഡ്, നിറത്തിലും എത്തുന്നുണ്ട്. പുതിയ സസ്പെഷന്‍, കോര്‍ണറിങ്ങ് എ.ബി.എസ, പാട്ട് കേള്‍ക്കാനും ഫോണ്‍ ഉപയോഗിക്കാനും കഴിയുന്ന ഡ്യുക്കാട്ടി മള്‍ട്ടി മീഡിയ സിസ്റ്റം എന്നിവയും ഈ ബൈക്കുകളില്‍ ലഭിച്ചേക്കും. ജനുവരി 28 മുതല്‍ ഈ ബൈക്കുകളുടെ ഡെലിവറി ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.