പുത്തന്‍ നിറത്തിലും ബുള്ളറ്റ് 350

By Web Team  |  First Published Jan 31, 2021, 4:21 PM IST

റോയല്‍ എന്‍ഫീല്‍ഡിന്‍റെ ജനപ്രിയ മോഡലായ ബുള്ളറ്റ് 350 ബിഎസ് VIപതിപ്പ് 2020 ഏപ്രിലില്‍ ആണ് റോയല്‍ എന്‍ഫീല്‍ഡ് വിപണിയിൽ അവതരിപ്പിച്ചത്.


റോയല്‍ എന്‍ഫീല്‍ഡിന്‍റെ ജനപ്രിയ മോഡലായ ബുള്ളറ്റ് 350 ബിഎസ് VIപതിപ്പ് 2020 ഏപ്രിലില്‍ ആണ് റോയല്‍ എന്‍ഫീല്‍ഡ് വിപണിയിൽ അവതരിപ്പിച്ചത്. സ്റ്റാൻഡേർഡ്, ES (ഇലക്ട്രിക് സ്റ്റാർട്ട്) വേരിയന്റുകളിൽ ഓഫർ ചെയ്യുന്ന ബുള്ളറ്റ് 350 നിരവധി നിറങ്ങളിൽ ലഭ്യമാണ്. സിൽവർ, ഫീനിക്സ് ബ്ലാക്ക്, ബ്ലാക്ക് പെയിന്റ് ഓപ്ഷനുകളിൽ സ്റ്റാൻഡേർഡ് ബുള്ളറ്റ് ലഭ്യമാണ്. ഇപ്പോൾ ഫോറസ്റ്റ് ഗ്രീൻ ഓപ്ഷൻ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി എന്ന് ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ES വേരിയന്റ് റീഗൽ റെഡ്, റോയൽ ബ്ലൂ, ജെറ്റ് ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാണ്.

1.33 ലക്ഷം രൂപ ആണ് ഫോറസ്റ്റ് ഗ്രീൻ ഓപ്ഷനിന്റെ എക്സ്-ഷോറൂം വില എന്നാണ് റിപ്പോർട്ട്. എന്നാൽ, മറ്റു മാറ്റങ്ങളൊന്നും കമ്പനി ബൈക്കിൽ വരുത്തിയിട്ടില്ല. ക്രോംഔട്ട് എക്‌സ്‌ഹോസ്റ്റ്, ക്രോം ഹൗസിംഗുള്ള വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, സിംഗിൾ പീസ് ട്യൂബുലാർ ഹാൻഡിൽബാർ, സിംഗിൾ-പീസ് സീറ്റ് സജ്ജീകരണം, ചതുരാകൃതിയിലുള്ള ടെയിൽ ലാമ്പ്, ക്രോംഡ് ടേൺ സിഗ്നലുകൾ, മിററുകൾ തുടങ്ങിയവയുണ്ട്.

Latest Videos

undefined

346 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എൻജിൻ തന്നെയാണ് ഈ ബുള്ളറ്റ് 350യുടെയും ഹൃദയം. കാർബുറേറ്ററിന് പകരം ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യ കൂട്ടിച്ചേർത്താണ് ബിഎസ്6 മാനദണ്ഡങ്ങൾക്കനുസരിച്ച് ഈ എൻജിൻ പരിഷ്കരിച്ചിരിക്കുന്നത്. ബിഎസ് ആറ് 346 സിസി എന്‍ജിന് 19.1 എച്ച് പി കരുത്തും 28 എന്‍ എം വരെ ടോര്‍ക്കും സൃഷ്ടിക്കും.

ക്രോമിയത്തിനു പകരം കറുപ്പിന്റെ അതിപ്രസരമാണ് ബുള്ളറ്റ് എക്‌സ് വകഭേദങ്ങളെ സ്റ്റാന്‍ഡേഡ് 350 ബൈക്കുകളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്. ബുള്ളറ്റ് 350 എക്‌സ് ഇ എസിലാവട്ടെ എന്‍ജിന്‍ ബ്ലോക്കിനും ക്രാങ്ക് കേസിനും കറുപ്പ് ഫിനിഷാണ്. ഒപ്പം എന്‍ജിനു മുകള്‍ ഭാഗത്തും ക്രാങ്ക് കേസിലും സില്‍വര്‍ ഫിനിഷും ഇടംപിടിക്കുന്നുണ്ട്. ഇന്ധന ടാങ്കിലെ ലളിതവും വ്യത്യസ്ത രൂപകല്‍പ്പനയുള്ളതുമായ ലോഗോയാണ് എക്‌സ് വകഭേദത്തിലെ മറ്റൊരു സവിശേഷത. സ്റ്റാന്‍ഡേഡിലെ ത്രിമാന എംബ്ലത്തിനു പകരമാണ് ഈ ഗ്രാഫിക്‌സ് ഇടംപിടിക്കുന്നത്.

പരമ്പരാഗത ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്ക്, ട്വിൻ റിയർ ഷോക്ക് അബ്സോർബറുകൾ എന്നിവ റെട്രോ ക്ലാസിക് മോട്ടോർസൈക്കിളിൽ സജ്ജീകരിച്ചിരിക്കുന്നു. 280 mm ഫ്രണ്ട് ഡിസ്കും 153 mm റിയർ ഡ്രമ്മുമാണ് ബ്രേക്കിംഗ്. സിംഗിൾ-ചാനൽ എബിഎസ് ഒരു സ്റ്റാൻഡേർഡ് ഫിറ്റ്മെന്റാണ്. 3.75 x 19 ടയറുകളാൽ പൊതിഞ്ഞ സ്‌പോക്ക്ഡ് വീലുകളിലാണ് മോട്ടോർസൈക്കിളിൽ ലഭ്യമാകുന്നത്.
 

click me!