പരീക്ഷണയോട്ടവുമായി 2021 റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടി

By Web Team  |  First Published Jan 3, 2021, 5:50 PM IST

ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് പുതിയ കോണ്ടിനെന്റല്‍ ജിടി650 അവതരിപ്പിക്കാനൊരുങ്ങുന്നു.  


ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് പുതിയ കോണ്ടിനെന്റല്‍ ജിടി650 അവതരിപ്പിക്കാനൊരുങ്ങുന്നു. ബൈക്ക് പരീക്ഷണയോട്ടം നടത്തുന്നതായി റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെന്നൈയിലെ ECR-ന് സമീപം പരീക്ഷണയോട്ടം നടത്തുന്ന ബൈക്കിന്റെ ചിത്രങ്ങളാണ് പുറത്തുവന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

2021 ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി മോഡലുകളില്‍ വലിയ മാറ്റങ്ങളൊന്നും ലഭിച്ചേക്കില്ല. ഇന്റര്‍സെപ്റ്റര്‍ 650 നിലവില്‍ മാര്‍ക്ക് ത്രീ, ഗ്ലിറ്റര്‍ ആന്‍ഡ് ഡസ്റ്റ്, ഓറഞ്ച് ക്രഷ്, റാവിഷിംഗ് റെഡ്, സില്‍വര്‍ സ്പെക്ടര്‍, ബേക്കര്‍ എക്സ്പ്രസ് നിറങ്ങള്‍ വിപണിയില്‍ ലഭ്യമാകും. കോണ്‍ടിനന്റല്‍ ജിടി 650 ബ്ലാക് മാജിക്, വെന്റ്യൂറ ബ്ലൂ, മിസ്റ്റര്‍ ക്ലീന്‍, ഐസ് ക്വീന്‍ നിറങ്ങളിലാണ് വിപണിയില്‍ ഉള്ളത്. 

Latest Videos

undefined

ബൈക്കിന് കരുത്ത് നല്‍കുന്നത് 648 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ്. ഈ എഞ്ചിന്‍ 47 bhp കരുത്തും 52 Nm ടോർക്കും ആണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്സിനൊപ്പം സ്ലിപ്പ് അസിസ്റ്റ് ക്ലച്ച്, ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നീ സംവിധാനങ്ങളും വാഹനത്തിലുണ്ട്.

എന്നാല്‍ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി മോഡലുകളുടെ പുതിയ പതിപ്പ് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും കമ്പനി നൽകിയിട്ടില്ല. അതേസമയം കുറഞ്ഞത് 28 പുതിയ മോട്ടോര്‍സൈക്കിളുകളെങ്കിലും അടുത്ത ഏഴു വര്‍ഷത്തിനുള്ളില്‍ പുറത്തിറക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതായത് ഓരോ പാദത്തിലും ഒരു പുതിയ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കാനാണ് കമ്പനിയുടെ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!