മലയാളം ബിഗ് ബോസ് സീസണ്‍ രണ്ട് ഇന്ന് അവസാനിക്കുകയാണ്. കൊറോണ നാടിനെ ഇത്രയും ഭീതിതമാംവിധം ഗ്രസിച്ചിരിച്ചിക്കുന്ന അവസ്ഥയില്‍ ഷോ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്തതാണ് നിര്‍ത്താനുള്ള കാരണം.
മലയാളം ബിഗ് ബോസ് സീസണ്‍ രണ്ട് ഇന്ന് അവസാനിക്കുകയാണ്. കൊറോണ നാടിനെ ഇത്രയും ഭീതിതമാംവിധം ഗ്രസിച്ചിരിച്ചിക്കുന്ന അവസ്ഥയില്‍ ഷോ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്തതാണ് നിര്‍ത്താനുള്ള കാരണം. അപ്പോള്‍ ചിലരുടെ ചോദ്യം ബിഗ് ബോസ് വീട്ടില്‍ ഐസൊലേറ്റ് ചെയ്തിരിക്കുന്ന പോലെയാണല്ലോ മത്സരാര്‍ത്ഥികളെ താമസിപ്പിച്ചിരിക്കുന്നത്, അങ്ങനെയാകുമ്‌പോള്‍ കൊറോണ എങ്ങനെ ഷോയെ ബാധിക്കും, പിന്നെന്തിനു ഷോ നിര്‍ത്തുന്നു എന്നതാണ്. ചില കാര്യങ്ങള്‍ പറയാതെ വയ്യ.
75 ദിവസം, 73 ക്യാമറകള്‍, 23 മത്സരാര്‍ത്ഥികള്‍, അതില്‍ ഏഴു പേര്‍ക്ക് കണ്ണിനസുഖം വന്നു, ആറു പേര് ചികിത്സിക്കായി പുറത്തു പോയി തിരിച്ചുവന്നു, ആകെ 10 പേര്‍ എവിക്റ്റഡായി, രണ്ടുപേര്‍, പവനും സോമദാസും സ്വയം പുറത്തേക്ക് പോയി. രജിത് കുമാര്‍ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചു ഇജക്റ്റഡായി. ബാക്കിയുള്ള 10 പേരെ ബിഗ് ബോസ് വീട്ടിലും വിട്ടു. ചുരുക്കിപ്പറഞ്ഞാല്‍ ഇതാണ് ബിഗ് ബോസ് സീസണ്‍ രണ്ടിന്റെ ചരിത്രം.
പുറംലോകവുമായി ബന്ധമില്ലാത്ത ഒരു വലിയ വീട്ടില്‍ തുടര്‍ച്ചയായി 100 ദിവസം കഴിയേണ്ടിവരുന്ന വ്യത്യസ്ത ദിക്കുകളിലുള്ള ഒരുകൂട്ടം മനുഷ്യര്‍. ഇതാണ് പ്രേക്ഷകര്‍ കാണുന്ന ബിഗ് ബോസ്. കാണികളെ സംബന്ധിച്ച് ദിവസം ഒന്നരയോ രണ്ടോ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു കാഴ്ചാനുഭവമാണ് ബിഗ് ബോസ്. എന്നാല്‍ ഇതിന്റെ പിന്നണിയില്‍ 24 മണിക്കൂറും കണ്ണുതുറന്നിരിക്കുന്ന 73 ക്യാമറകള്‍ക്കാപ്പം 350 ഓളം മനുഷ്യരും രാവും പകലും പല ഷിഫ്റ്റുകളിലായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.
24 മണിക്കൂറാണ് ഷൂട്ട് ആണ് നടക്കുന്നത്. സാധാരണയുള്ള ഷൂട്ടുകളൊക്കെ രാത്രിയില്‍ പാക്കപ്പ് ആവാറാണ് പതിവെങ്കില്‍ ബിഗ് ബോസില്‍ പാക്കപ്പ് എന്ന് പറയുന്ന ഒരു സംഭവം ഷോ കഴിയുമ്പോഴേ ഉള്ളൂ. ഷോ കഴിഞ്ഞിട്ടേ പിസിആറിന് വിശ്രമമുളളൂ. അതുകൊണ്ട് തന്നെ പകലും രാത്രിയും ഇവിടെ ക്രൂ ഉണ്ട്. 24 മണിക്കൂര്‍ ഷൂട്ട് ചെയ്യുന്നതില്‍ പ്രേക്ഷകരെ കാണിക്കാനായി ഉള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കിയിട്ടാണ് എഡിറ്റ് ചെയ്യുന്നത്. ഈ ഷോയ്ക്ക് റീടേക്ക് ഇല്ല. മത്സരാര്‍ഥികള്‍ ചെയ്യുന്നതിനനുസരിച്ച് കൂടെ പോവുക എന്നേയുള്ളൂ. ടാസ്‌കും കാര്യങ്ങളുമൊക്കെ പ്ലാന്‍ ചെയ്യും. പക്ഷേ ടാസ്‌കുകളോട് അവര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നത് അവരുടെ തന്നെ തീരുമാനമാണ്.
ചെന്നെയില്‍ ഇവിപി ഫിലിം സിറ്റിയിലാണ് ബിഗ് ബോസ് വീട് നില്‍ക്കുന്നത്. ചെന്നൈ നഗരത്തില്‍ റോഡില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറി മൂന്ന് കെട്ടിടങ്ങള്‍. ഒന്ന് ബിഗ് ബോസ് വീട്, രണ്ട് അവതാരകന്‍ മോഹന്‍ലാലിന്റെ വീക്കെന്‍ഡ് ഷൂട്ട് നടക്കുന്ന സ്ഥലം, മൂന്നാമത്തേത് പ്രൊഡക്ഷന്‍ ടീമിന്റെ ഓഫീസ്. അതൊരു ഫിലിം സിറ്റി ആയതു കൊണ്ട് തന്നെ അവിടെ നിരവധി ഷൂട്ട് വേറെയും നടക്കുന്നുണ്ട്. അതിലെ മൂന്ന് കെട്ടിടങ്ങള്‍ മാത്രമാണ് മലയാളം ബിഗ് ബോസ് നടക്കുന്നത്. ആ വീടിനു ചുറ്റും നിരവധി കെട്ടിടങ്ങളുണ്ട്, ആളുകളുണ്ട് . ചെന്നൈ നഗരത്തില്‍ തന്നെയാണ് ഇത് സ്ഥിതി ചെയ്യുന്നതും. ഈ ഷോയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന മനുഷ്യര്‍ താമസിക്കുന്നത് അതിന് തൊട്ടടുത്തുള്ള ഒരു റിസോര്‍ട്ടിലാണ്.
18 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഈ ഫോര്‍ സ്റ്റാര്‍ റിസോര്‍ട്ടിനോട് ചേര്‍ന്ന് നിരവധി ടൂറിസ്റ്റുകളും തദ്ദേശീയരും കുട്ടികളും ഒക്കെ വരുന്ന ഒരു അമ്യുണ്‍സ്‌മെന്റ് പാര്‍ക്ക് ഉണ്ട്. റിസോര്‍ട്ടില്‍ ബിഗ് ബോസുമായി ബന്ധപ്പെട്ട ആളുകള്‍ മാത്രമല്ല താമസിക്കുന്നത്. വിദേശികള്‍ ഉള്‍പ്പെടെയുള്ള നിരവധി മനുഷ്യര്‍ അവിടെ താമസിക്കുന്നുണ്ട്. നമുക്ക് അറിയാം ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ക്ക് കൊടുക്കുന്ന ടാസ്‌ക്കുകളുടെ രീതി. അതിന്റെ മുന്നൊരുക്കങ്ങള്‍ക്കായി പ്ലമ്പറോ ഇലക്ട്രീഷ്യനോ കാര്‍പ്പെന്ററോ ഒക്കെ പുറത്തു നിന്ന് വരേണ്ടി വരും. ജോലി ചെയ്യുന്ന 350 ആളുകള്‍ക്ക് ഭക്ഷണം കഴിക്കാനായി അവിടെയൊരു കാന്റീന്‍ പോലെ നടത്തുന്നുണ്ട്.
ഇത്തരത്തില്‍ നമുക്ക് കാണുമ്പൊള്‍ മത്സരാര്‍ത്ഥികള്‍ ഒറ്റപ്പെട്ടു കഴിയുന്നുവെന്നും കൊറോണ അവരെ ബാധിക്കില്ലെന്നും തോന്നുമെങ്കിലും സത്യമതല്ല. ചെന്നൈ നഗരത്തില്‍ ഈ ബിഗ് ബോസിന് വീടിനു പുറത്തു ആളുകള്‍ തിങ്ങിനിറഞ്ഞു നില്‍ക്കുകയാണ്. തമിഴ്നാടും കൊറോണയുടെ പിടിയിലേക്ക് നീങ്ങുകയാണ്. ആ സാഹചര്യത്തില്‍ ബിഗ് ബോസ് തുടര്‍ന്ന് നടത്താന്‍ സാധ്യമല്ല. അതിലുപരി നാടിനെ ഒരു മഹാമാരി വിഴുങ്ങുമ്പോള്‍ ഇത്രയും മനുഷ്യര്‍ അതില്‍ നിന്നും മാറി നില്‍ക്കുന്നതും എന്റര്‍ടൈന്റ്മെന്റ് എന്ന പേരില്‍ ഈ ഷോ നടത്തുന്നതും ശരിയുമല്ല.
മത്സരാര്‍ഥികളുടെയും മൊത്തം ക്രൂവിന്റെയും ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ഇപ്പോള്‍ ഷോ നിര്‍ത്തുന്നത്. ഷോ ഈ ആഴ്ച കൂടിയേ ഉള്ളു. മത്സരരാര്‍ത്ഥികളെ വീട്ടില്‍ സുരക്ഷിതമായി എത്തിക്കാനുള്ള ആലോചനകള്‍ തുടങ്ങി കഴിഞ്ഞു. ആത്യന്തികമായി ഇതൊരു എന്റര്‍ടെയിന്‍മെന്റ് ഷോ ആയിരുന്നു. നമ്മള്‍ ഷോ കണ്ടു. പലരും പലരെയും ഇഷ്ടപ്പെട്ടു. ആര്‍മികള്‍ ഉണ്ടാക്കി. യോജിച്ചു, വിയോജിച്ചു. തര്‍ക്കിച്ചു. അങ്ങനെ ഷോ അവസാനിക്കുമ്പോള്‍ ഈ മൂന്നുമാസം നടന്നതൊക്കെ ഒരു ടെലിവിഷന്‍ ഷോയുടെ ഭാഗമായി കണ്ടു, നമ്മളും അങ്ങനെ തന്നെ മുന്നോട്ട് പോകുന്നു.