'ആ ട്രോളുകള്‍ ഉണ്ടാക്കിയവരോടൊക്കെ സ്‌നേഹം'; ബിഗ് ബോസില്‍നിന്ന് പുറത്തെത്തിയ സൂരജ് പറയുന്നു

By Web TeamFirst Published Mar 2, 2020, 12:00 PM IST
Highlights

"ഫാമിലിയും ഫ്രണ്ട്‌സും നെറ്റും ഫോണും ഇല്ലാത്ത ലോകം ബഹുത്ത് മുഷ്‌കില്‍ ഹേ. ഒരുപക്ഷേ ചിലരെങ്കിലും വോട്ടുകള്‍ ചെയ്ത് സപ്പോര്‍ട്ട് തന്നിട്ടുണ്ടെന്നറിയാം. അവരോടും പ്രത്യേകം സ്‌നേഹം അറിയിക്കുന്നു.."

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ മത്സരാര്‍ഥിയാണ് ആര്‍ ജെ സൂരജ്. ഷോ അറുപതാം ദിനത്തിലേക്ക് അടുക്കുമ്പോഴാണ് ഞായറാഴ്ച എപ്പിസോഡില്‍ എലിമിനേഷനിലൂടെ അദ്ദേഹം പുറത്തായത്. പുറത്താകല്‍ താന്‍ പ്രതീക്ഷിച്ചിരുന്നുവെന്നും ഒട്ടും വിഷമമില്ലെന്നും പോകണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നുമുള്ള തരത്തിലായിരുന്നു മോഹന്‍ലാലിന്റെ പ്രഖ്യാപനം വന്നതിന് ശേഷമുള്ള സൂരജിന്റെ ആദ്യ പ്രതികരണം. ഇപ്പോഴിതാ ബിഗ് ബോസ് അനുഭവത്തെക്കുറിച്ച് തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചിരിക്കുകയാണ് സൂരജ്. ഒരാഴ്ച കൂടി ഷോയില്‍ നില്‍ക്കേണ്ടിവന്നിരുന്നെങ്കില്‍ മതില്‍ ചാടിയേനെ എന്ന് തമാശരൂപേണ പറയുന്നു അദ്ദേഹം.. ഒപ്പം ബിഗ് ബോസില്‍ ആയിരുന്ന കാലത്ത് തന്നെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ചില ട്രോളുകള്‍ പങ്കുവച്ചിട്ടുമുണ്ട് അദ്ദേഹം.

ബിഗ് ബോസ് അനുഭവത്തെക്കുറിച്ച് സൂരജ്

Latest Videos

ഹലോണ്‍..! എന്തെല്ലാ..!?? അങ്ങനെ ഇരുന്നും നടന്നും കുളിച്ചും നനച്ചും ഒരുമാസത്തെ മാസ്മരിക ബിഗ് ബോസ് വാസത്തിനു ശേഷം ഞാന്‍ സസന്തോഷം പുറത്തിറങ്ങി. അവിടെ കണ്ട അതേ സൂരജ് തന്നെയാണ് ഞാന്‍..! ഇനി മ്മടെ ഖത്തറിലേക്ക്... 

എന്തായാലും ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ ഷോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിലും അവിടെ ഇത്രയും ദിവസം താമസിക്കാനായതിലും സന്തോഷം..! ഇനി ഒരാഴ്ചകൂടി നിക്കേണ്ടി വന്നിരുന്നെങ്കില്‍ ഞാന്‍ മതിലു ചാടിയേനെ.. ഫാമിലിയും ഫ്രണ്ട്‌സും നെറ്റും ഫോണും ഇല്ലാത്ത ലോകം ബഹുത്ത് മുഷ്‌കില്‍ ഹേ.. ഒരുപക്ഷേ ചിലരെങ്കിലും വോട്ടുകള്‍ ചെയ്ത് സപ്പോര്‍ട്ട് തന്നിട്ടുണ്ടെന്നറിയാം.. അവരോടും പ്രത്യേകം സ്‌നേഹം അറിയിക്കുന്നു..

കുറച്ചു സമയത്തിനുള്ളില്‍ ഒരുപാട് കിടിലം ട്രോളുകള്‍ കണ്ടു.. ഇഷ്ടായി.. എനിക്ക് വേണ്ടി സമയം ചിലവഴിച്ച് ട്രോളുകള്‍ ഉണ്ടാക്കിയ എല്ലാ ചങ്കുകളോടും സ്‌നേഹം.. വെറൈറ്റി സാധങ്ങളൊക്കെ ഇങ്ങട് പോന്നോട്ടേ.. ഏറ്റവും ഇഷ്ടായവ ഞാനും പോസ്റ്റുന്നു... അപ്പൊ വിശദായിട്ട് പിന്നെ കാണാം...

click me!