യമഹ YZF-R3 ബൈക്കുകള്‍ തിരികെ വിളിക്കുന്നു

By Web Team  |  First Published Dec 6, 2018, 11:19 PM IST

ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ യമഹയുടെ സ്‌പോര്‍ട്‌സ് ബൈക്ക്  YZF-R3 ബൈക്കുകള്‍ തിരികെ വിളിക്കുന്നു. റേഡിയേറ്റര്‍ ഹോസിലും ടോര്‍ഷന്‍ സ്പ്രിങ്ങിലും തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ ബൈക്കിന്റെ റേഡിയേറ്ററില്‍ നിന്ന് കൂളന്റ് ലീക്ക് ചെയ്യുന്നതും ടോര്‍ഷന്‍ സ്പ്രിങ് വലുതാകുന്നതും സംബന്ധിച്ച പരാതികള്‍ പല കോണില്‍ നിന്നും ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് നീക്കം. 

Latest Videos

undefined

2015 ജൂലൈ മുതല്‍ 2018 മേയ് മാസം വരെ നിര്‍മിച്ച് ഇന്ത്യയിലും വിദേശത്തുമായി വിറ്റഴിച്ച 1874 വാഹനങ്ങളിലാണ് തകരാര്‍ കണ്ടെത്തിയിട്ടുള്ളത്. ഈ ബൈക്കുകള്‍ തൊട്ടടുത്തുള്ള യമഹ ഡീലര്‍ഷിപ്പിലെത്തിച്ച് തകരാര്‍ പരിഹരിക്കണമെന്ന് കമ്പനി അറിയിച്ചു. തകരാര്‍ കണ്ടെത്തിയ ഭാഗങ്ങള്‍ സൗജന്യമായി മാറ്റി നല്‍കുമെന്ന് കമ്പനി വ്യക്തമാക്കി. 

321 സിസി ലിക്വിഡ് കൂള്‍ഡ് പാരലല്‍ട്വിന്‍ എന്‍ജിനാണ് ബൈക്കിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 41 ബിഎച്ച്പി കരുത്തും 29.6 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. ഡുവല്‍ ചാനല്‍ എബിഎസ് സുരക്ഷയുള്ള ഈ ബൈക്കിന് 3.48 ലക്ഷം രൂപയാണ് വില.

click me!