ട്രയംഫ് ഇന്ത്യയിലെത്തിയിട്ട് അഞ്ച് വര്‍ഷം

By Web Team  |  First Published Dec 3, 2018, 3:25 PM IST

ബ്രിട്ടീഷ് മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി. അയ്യായിരത്തിലധികം ഉപയോക്താക്കളുമായാണ് ട്രയംഫ് ഇന്ത്യയില്‍ ആറാം വര്‍ഷത്തിലേക്ക് കടക്കുന്നത്. 2013 ലാണ് ട്രയംഫ് ഇന്ത്യയിലെ ആദ്യ മോഡല്‍ അവതരിപ്പിച്ചത്. 
 
ഓരോ വര്‍ഷവും 10-12 ശതമാനം വളര്‍ച്ച കൈവരിക്കുകയാണ് ലക്ഷ്യമെന്ന് ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യ ജനറല്‍ മാനേജര്‍ ഷൊയബ് ഫറൂഖ് പറഞ്ഞു. ഇന്ത്യയിലെ 400 പട്ടണങ്ങളില്‍ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സിന് ഉപയോക്താക്കളുണ്ട്. നിലവില്‍ രാജ്യമാകെ 16 ട്രയംഫ് എക്‌സ്പീരിയന്‍സ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. ട്രയംഫ് ടൈഗര്‍ ട്രെയ്‌നിംഗ് അക്കാഡമി, കാലിഫോര്‍ണിയ സൂപ്പര്‍ബൈക്ക് സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഉപയോക്താക്കള്‍ക്കായി പരിശീലനവും നൽകുന്നുണ്ട്.

Latest Videos

ആറ് മോട്ടോര്‍സൈക്കിളുകള്‍ 2019 ജൂണിന് മുമ്പായി ഇന്ത്യന്‍ വിപണിയിലെത്തിക്കുമെന്നാണ് സൂചന. ഒപ്പം ഡീലര്‍ഷിപ്പുകളുടെ എണ്ണം നിലവിലെ പതിനാറില്‍നിന്ന് മൂന്നുനാല് വര്‍ഷത്തിനുള്ളില്‍ 25 ആയി വര്‍ധിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.  

click me!