ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി ടാറ്റയുടെ ആദ്യ സബ് ഫോര്‍ മീറ്റര്‍ എസ്‍യുവി നെക്‌സോണ്‍. ഗ്ലോബൽ NCAP നടത്തിയ ഇടി പരീക്ഷയിലാണ് നെക്സോമിന്‍റെ മിന്നുന്ന പ്രകടനം. ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ നിര്‍മ്മിത വാഹനം ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കുന്നത്.
ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി ടാറ്റയുടെ ആദ്യ സബ് ഫോര്‍ മീറ്റര്‍ എസ്‍യുവി നെക്‌സോണ്‍. ഗ്ലോബൽ NCAP നടത്തിയ ഇടി പരീക്ഷയിലാണ് നെക്സോമിന്‍റെ മിന്നുന്ന പ്രകടനം. ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ നിര്‍മ്മിത വാഹനം ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കുന്നത്.
undefined
കഴിഞ്ഞ ഓഗസ്റ്റില്‍ നടത്തിയ ഇടി പരീക്ഷയില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ് ആയിരുന്നു നെക്സോണ് ലഭിച്ചത്. അന്ന് മുതിര്‍ന്നവരുടെ സുരക്ഷയില്‍ നാലും കുട്ടികളുടേതില്‍ മൂന്നും റേറ്റിങ് നേടിയ നെക്‌സോണ്‍ ഇത്തവണ നിലമെച്ചപ്പെടുത്തുകയായിരുന്നു. ഇടിയുടെ ആഘാതം ബോണറ്റ് പോര്‍ഷനില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ സാധിച്ചത് വാഹനത്തിന്റെ ബോഡിയുടെ കരുത്തിനെ കാണിക്കുന്നതാണ്. എ പില്ലറുകള്‍ക്കും കേടുപടുകള്‍ സംഭവിച്ചില്ലെന്നതാണ് ശ്രദ്ധേയം.
ക്രാഷ് ടെസ്റ്റില്‍ മുന്‍നിര യാത്രക്കാരുടെ കാല്‍മുട്ടിന് ക്ഷതമേല്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കഴിഞ്ഞ തവണ ഫോര്‍ സ്റ്റാര്‍ നല്‍കിയത്. എന്നാല്‍ ഇത്തവണ നെക്സോണ്‍ ഇതും മറികടന്നു. കുട്ടികളുടെ സുരക്ഷയില്‍ മൂന്നു തന്നെയാണ് ഇത്തവണയും റേറ്റിംഗ്.
ഇന്ത്യയിൽ അനുദിനം വളർച്ച പ്രാപിച്ചു കൊണ്ടിരിക്കുന്ന കോംപാക്ട് എസ് യു വി സെഗ്‌മെന്റിലേക്കുള്ള ടാറ്റയുടെ സംഭാവനയാണ് നെക്‌സോൺ. മാറ്റമില്ലാത്തെ ഡിസൈനില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ടാറ്റ ഇത്തവണ അതെല്ലാം കാറ്റില്‍പ്പറത്തുന്ന ഡിസൈന്‍ മികവ് സ്വന്തമാക്കിയാണ് പുതിയ താരത്തെ പുറത്തിറക്കിയത്. മൂന്നരവർഷം കൊണ്ടാണ് ടാറ്റ മോട്ടോഴ്‌സ് നെക്‌സോണിനെ രൂപ കല്പന ചെയ്ത് പുറത്തിറക്കിയത്. 17 ലക്ഷം കി.മീ. പ്രിലോഞ്ച് ടെസ്റ്റ് ഡ്രൈവ് നടത്തി. മൈനസ് 20 മുതൽ പ്ലസ് 50 വരെയുള്ള കാലാവസ്ഥകളിൽ ഓടിച്ചു. സമുദ്ര നിരപ്പുമുതൽ 18,000 അടി ഉയരെ വരെ ഓടിച്ചു കയറ്റി. അങ്ങനെ കർശനമായ പരീക്ഷണനിരീക്ഷണങ്ങൾ ക്കു ശേഷമാണ് നെക്‌സോൺ അന്തിമരൂപം പ്രാപിച്ചത്.
1.5 ലിറ്റർ ടർബോ ചാർജ്ഡ് ഡീസലും, 1.2 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനുകളുമാണ് നെക്‌സോണിന് കരുത്തുപകരുന്നത്. രണ്ടും 110 ബിഎച്ച്പി എഞ്ചിൻ പവറുള്ളതാണ്. ടോർക്ക് യഥാക്രമം 260, 170 ന്യൂട്ടൺ മീറ്ററാണ്. 6 സ്പീഡ് മാനുവൽ ഗിയർ ബോക്‌സാണ് ട്രാന്‍സ്മിഷന്‍. മികച്ച സസ്‌പെൻഷനും ബോഡിറോളില്ലാത്ത പ്രവർത്തന രീതിയും കൂടിയ ഗ്രൗണ്ട് ക്ലിയറൻസും നെക്‌സോണിന്റെ ഡ്രൈവ് ആസ്വാദ്യകരമാക്കും. റിസ്റ്റ് ബാൻഡ് വാച്ച് പോലെ തോന്നിക്കുന്ന റിസ്റ്റ് ബാൻഡാണ് നെക്‌സോണിന്റെ മറ്റൊരു പുതുമ. ഇത് വാഹനത്തിന്റെ 'കീ' യുടെ ഫലം ചെയ്യും.
6.16 ലക്ഷം മുതല്‍ 10.59 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്സ്ഷോറൂം വില. ഫോര്‍ഡ് എക്കോസ്‌പോര്‍ട്, ഹോണ്ട ഡബ്ല്യു ആർ വി, മഹീന്ദ്ര ടി.യു.വി 300, മാരുതി വിറ്റാര ബ്രെസ്സ എന്നിവയാണ് നെക്സോണിന്‍റെ മുഖ്യ എതിരാളികള്‍.