വരാനിരിക്കുന്ന സബ്-4 മീറ്റർ എസ്‌യുവിയാണ് കിയ സിറോസ്. ഇതിൻ്റെ പ്രൊഡക്ഷൻ പതിപ്പ് വരും ആഴ്ചകളിൽ അരങ്ങേറാൻ സാധ്യതയുണ്ട്. അതേസമയം അതിൻ്റെ വിപണി ലോഞ്ച് അടുത്ത വർഷം ആദ്യം പ്രതീക്ഷിക്കുന്നു. ഈ സബ്‌കോംപാക്റ്റ് എസ്‌യുവി വളരെക്കാലമായി പരീക്ഷണത്തിലാണ്. ഇതിൻ്റെ നിരവധി പരീക്ഷണ ചിത്രങ്ങളും വീഡിയോകളും ഇതുവരെ പുറത്തുവന്നിട്ടുണ്ട്.
ഇന്ത്യയിൽ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളിൽ നിന്ന് വരാനിരിക്കുന്ന സബ്-4 മീറ്റർ എസ്‌യുവിയാണ് കിയ സിറോസ്. ഇതിൻ്റെ പ്രൊഡക്ഷൻ പതിപ്പ് വരും ആഴ്ചകളിൽ അരങ്ങേറാൻ സാധ്യതയുണ്ട്. അതേസമയം അതിൻ്റെ വിപണി ലോഞ്ച് അടുത്ത വർഷം ആദ്യം പ്രതീക്ഷിക്കുന്നു. ഈ സബ്‌കോംപാക്റ്റ് എസ്‌യുവി വളരെക്കാലമായി പരീക്ഷണത്തിലാണ്. ഇതിൻ്റെ നിരവധി പരീക്ഷണ ചിത്രങ്ങളും വീഡിയോകളും ഇതുവരെ പുറത്തുവന്നിട്ടുണ്ട്.
ഇന്ത്യയിൽ നിലവിൽ ലഭ്യമായ മറ്റേതൊരു കിയ കാറിൽ നിന്നും വ്യത്യസ്‍തമായി, സിറോസിന് ബോക്‌സിയും നേരായതുമായ ഒരു ഡിസൈൻ ഉണ്ടായിരിക്കും. അളവനുസരിച്ച്, പുതിയ സിറോസ് എസ്‌യുവി സോനെറ്റിനേക്കാൾ നീളമുള്ളതായി കാണപ്പെടുന്നു. സോനെറ്റിനെ അപേക്ഷിച്ച് കൂടുതൽ ക്യാബിൻ ഇടം, പ്രത്യേകിച്ച് പിൻസീറ്റ് യാത്രക്കാർക്ക് ഇത് നൽകുമെന്ന് ചില വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
undefined
മുൻവശത്ത് കിയയുടെ സിഗ്നേച്ചർ 'ടൈഗർ നോസ്' ഗ്രിൽ, എൽഇഡി ഘടകങ്ങളുള്ള ലംബമായി നൽകിയിരിക്കുന്ന പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ എന്നിവ ഉൾപ്പെടുന്നു. വലിയ ഗ്ലാസ് ഏരിയയുള്ള വൃത്താകൃതിയിലുള്ള വിൻഡോകൾ, ഫോർ-സ്‌പോക്ക് അലോയ് വീലുകൾ, റൂഫ് റെയിലുകൾ, ഫ്ലഷ്-സ്റ്റൈൽ ഡോർ ഹാൻഡിലുകൾ എന്നിവ പോലുള്ള സ്റ്റൈലിംഗ് ഘടകങ്ങൾ അതിൻ്റെ സൈഡ് പ്രൊഫൈൽ മെച്ചപ്പെടുത്തുന്നു. വരാനിരിക്കുന്ന കിയ സിറോസിന് പില്ലറുകളിൽ ഘടിപ്പിച്ച എൽ ആകൃതിയിലുള്ള ടെയിൽലാമ്പുകൾ, ബമ്പർ-ഇൻ്റഗ്രേറ്റഡ് ബ്രേക്ക് ലൈറ്റുകൾ, പിന്നിൽ ഉയർന്ന സ്റ്റോപ്പ് ലാമ്പ് എന്നിവയുണ്ട്.
10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും 10.25 ഇഞ്ച് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും അടങ്ങുന്ന ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണം ഉൾപ്പെടെയുള്ള സവിശേഷതകൾ സിറോസിൻ്റെ ഇൻ്റീരിയർ സെൽറ്റോസുമായി പങ്കിടാൻ സാധ്യതയുണ്ട്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജിംഗ്, വെൻ്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, ബോസ് ഓഡിയോ സിസ്റ്റം, കണക്റ്റഡ് കാർ ടെക്, ക്രൂയിസ് കൺട്രോൾ, ഇലക്ട്രിക് സൺറൂഫ്, 360-ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകളും ഇതിൽ ഉൾപ്പെടാം.
പുതിയ കിയ സിറോസ് സബ്‌കോംപാക്റ്റ് എസ്‌യുവി പെട്രോൾ, ഇലക്ട്രിക് എന്നിവ ഉൾപ്പെടെ ഒന്നിലധികം പവർട്രെയിൻ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യും. തുടക്കത്തിൽ, 1.2 ലിറ്റർ നാച്ചുറലി ആസ്‍പിരേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനുകളുമായാണ് സിറോസ് എത്തുന്നത്. അടുത്ത ഘട്ടത്തിൽ ഇലക്ട്രിക് പതിപ്പ് അവതരിപ്പിക്കാനാണ് സാധ്യത. കിയ സിറോസ് ഇവി അതിൻ്റെ പവർട്രെയിൻ ഇന്ത്യയിൽ എത്തുന്ന ഹ്യുണ്ടായ് ഇൻസ്റ്റർ ഇവിയുമായി പങ്കിട്ടേക്കാം.
അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം, 360-ഡിഗ്രി ക്യാമറ, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ എന്നിവയുടെ സാന്നിധ്യത്തെക്കുറിച്ച് സൂചന നൽകുന്ന റഡാർ മൊഡ്യൂൾ ഉപയോഗിച്ച് അതിൻ്റെ ടെസ്റ്റ് പതിപ്പുകളിൽ ഒന്ന് അടുത്തിടെ റോഡിൽ കണ്ടെത്തി. സുരക്ഷയ്ക്കായി ഉയർന്ന ട്രിമ്മുകൾക്ക് സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ ലഭിക്കാൻ സാധ്യതയുണ്ട്. ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, റിയർ ഡിസ്‌ക് ബ്രേക്കുകൾ, ഇബിഡി സഹിതമുള്ള എബിഎസ് തുടങ്ങിയ ഫീച്ചറുകളും ഓഫറിലുണ്ടാകും.