ടാറ്റ മോട്ടോര്‍സിന്‍റെ 12സീറ്റ്, 15സീറ്റ് വിംഗര്‍ വാന്‍ മോഡലുകള്‍ കേരള വിപണിയിലെത്തി. 15സീറ്റ് വാഹനങ്ങള്‍ക്ക് 13.63ലക്ഷം രൂപയും 12 സീറ്റ് വാഹനങ്ങള്‍ക്ക് 12.60ലക്ഷം രൂപയുമാണ് വില. കേരളത്തിലുടനീളമുള്ള എല്ലാ ടാറ്റ മോട്ടോര്‍സ് അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയും രണ്ട് വിംഗര്‍ മോഡലുകളും ലഭ്യമാകുമെന്ന് ടാറ്റ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കൊച്ചി: ടാറ്റ മോട്ടോര്‍സിന്‍റെ 12സീറ്റ്, 15സീറ്റ് വിംഗര്‍ വാന്‍ മോഡലുകള്‍ കേരള വിപണിയിലെത്തി. 15സീറ്റ് വാഹനങ്ങള്‍ക്ക് 13.63ലക്ഷം രൂപയും 12 സീറ്റ് വാഹനങ്ങള്‍ക്ക് 12.60ലക്ഷം രൂപയുമാണ് വില. കേരളത്തിലുടനീളമുള്ള എല്ലാ ടാറ്റ മോട്ടോര്‍സ് അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയും രണ്ട് വിംഗര്‍ മോഡലുകളും ലഭ്യമാകുമെന്ന് ടാറ്റ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ആകര്‍ഷകമായ ഇന്‍സ്റ്റീരിയര്‍ ഭംഗിയുടെ അവതരിപ്പിച്ചിരിക്കുന്ന വിംഗര്‍ മോഡല്‍ വാഹനങ്ങളില്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് സൗകര്യപ്രദമായ രീതിയിലുള്ള പുഷ് ബാക്ക് സീറ്റുകള്‍ ഘടിപ്പിച്ചിരിക്കുന്നു. ഓരോ സീറ്റുകളിലേക്കും പ്രത്യേകം എസി വെന്‍റുകള്‍, യുഎസ്ബി ചാര്‍ജിങ് പോയിന്റുകള്‍ തുടങ്ങിയവയുണ്ട്. വാഹനത്തിന്‍റെ മോണോകോക് ബോഡി ശബ്ദം, വൈബ്രേഷന്‍, കുലുക്കം എന്നിവ ഒഴിവാക്കുന്നു.
undefined
മുന്‍വശത്തെ സ്വതന്ത്രമായ ഫ്രണ്ട് സസ്‌പെന്‍ഷനും ആന്റി റോള്‍ ബാറുകളും ഹൈഡ്രോളിക് ഷോക്കുകളും സുഖകരമായ യാത്ര ഉറപ്പാക്കുന്നു. 12സീറ്റ്, 15സീറ്റ് വാഹങ്ങള്‍ക്ക് കാറുകളെ പോലെ ഫ്രണ്ട് ആക്‌സില്‍ ഡ്രൈവ് നല്കിയിരിക്കുന്നതിനാല്‍ യാത്ര സുഖകരമാക്കുന്നു. ഫ്രണ്ട് ആക്‌സില്‍ ഡ്രൈവ് വാഹനത്തിന്റെ ഭാരം കുറക്കാനും ട്രാന്‍സ്മിഷന്‍ കുറവ് പരിഹരിക്കാനും സഹായിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
5458എംഎം നീളമാണ് ഇരുവാഹനങ്ങള്‍ക്കും. വലുപ്പമേറിയ 15ഇഞ്ച് ടയറുകള്‍ വീല്‍ ക്യാപ്പുകള്‍ ഉപയോഗിച്ച് മോടികൂട്ടിയിരിക്കുന്നു. 180എം എം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. വാഹനത്തിന്റെ ഉള്‍വശത്തിന്റെ ഉയരം 1900എം എംആണ്. 585ലിറ്റര്‍ ലഗേജ് സ്‌പേസും ഈ മോഡലുകളുടെ പ്രത്യേകതയാണ്. മൂന്ന് വര്‍ഷമോ 3ലക്ഷം കിലോമീറ്ററോ എക്‌സറ്റന്‍ഡഡ് വാറന്റിയും ടാറ്റ നല്‍കുന്നുണ്ട്. 100ബി എച്ച്പി പവറും 190എന്‍എം ടോര്‍ക്കും നല്‍കുന്ന 2.2ലിറ്റര്‍ ഡൈകോര്‍ ഡീസല്‍ എന്‍ജിനാണ് വിംഗറിന്‍റെ ഹൃദയം. ഇതു വളരെ കുറഞ്ഞ ആര്‍പിഎമ്മില്‍ പോലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
അതിവേഗത്തിലുള്ള നഗരവല്‍ക്കരണവും ഗതാഗതക്കുരുക്കും പരിസ്ഥിതി പ്രശ്‌നങ്ങളും ഉള്ള ഒരു രാജ്യത്ത്, ടാറ്റ വിംഗര്‍ 12, വിംഗര്‍ 15 എന്നീ മോഡലുകള്‍, വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നും ട്രാവല്‍ ഓപ്പറേററുകളുടെ ഏറ്റവും അത്യാവശ്യ ഘടകങ്ങളായ ഉല്‍പാദന പ്രകടനവും ഇന്ധനക്ഷമതയും ഉയര്‍ത്തുക വഴി മികച്ച കാര്യക്ഷമത ലഭ്യമാക്കുമെന്നും ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ കൊമേര്‍ഷ്യല്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് മേധാവി സന്ദീപ് കുമാര്‍ വ്യക്തമാക്കി.
യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഓപ്പറേറ്ററുടെ സാമ്പത്തിക ലാഭം കൂടി പരിഗണിച്ചുള്ള ഒരു സംയോജിത വാഹനമായാണ് വിംഗര്‍ മോഡലുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രത്യേകിച്ച് ടൂര്‍, ട്രാവല്‍ വിഭാഗത്തിന് വേണ്ടിയാണ് ഇത് വികസിപ്പിച്ചെടുതിരിക്കുന്നതെന്നും കേരളത്തിലെ വലിയ കുടുംബങ്ങള്‍, ബിസിനസുകാര്‍, ഷട്ടില്‍ ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്കിടയില്‍ ഈ പുതിയ മോഡലുകള്‍ മികച്ച ജനപ്രീതി നേടുമെന്ന് ഉറപ്പുണ്ടെന്നും സന്ദീപ് കുമാര്‍ പറഞ്ഞു.