പുതിയ സുസുക്കി ജിക്‌സര്‍ 250 അടുത്തവര്‍ഷം ജൂണില്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തുമെന്ന് റിപ്പോര്‍ട്ട്. 300 സിസിക്ക് താഴെയുള്ള ബൈക്കുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറുന്ന സാഹചര്യത്തിലാണ് സ്‌പോര്‍ടി ഭാവമുള്ള ജിക്‌സര്‍ 250 ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാക്കളായ സുസുക്കി അവതരിപ്പിക്കാനൊരുങ്ങുന്നത്.

പ്രാരംഭ ടൂററെന്ന വിശേഷണത്തോടെയാകും ജിക്സര്‍ 250 വിപണിയില്‍ അവതരിക്കുക. ആദ്യം നെയ്ക്കഡ് പതിപ്പിനെ വിപണിയില്‍ കൊണ്ടുവരാനാണ് സാധ്യത. ജിക്സര്‍ 150 -യുടെ ചാസി ഉപയോഗിക്കുമെങ്കിലും കൂടുതല്‍ കരുത്താര്‍ന്ന 250 സിസി എഞ്ചിനെ ഉള്‍ക്കൊള്ളാന്‍ അനിവാര്യമായ മാറ്റങ്ങള്‍ കമ്പനി വരുത്തുമെന്നും മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്സോര്‍ബറുമാകും സസ്പെന്‍ഷന്‍ നിറവേറ്റുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
undefined
14.6 bhp കരുത്തും 14 Nm torque ഉം സൃഷ്ടിക്കാന്‍ കഴിവുള്ള 155 സിസി എഞ്ചിനാണ് നിലവിലെ ജിക്‌സറുകളുടെ ഹൃദയം. രാജ്യാന്തര വിപണിയില്‍ കമ്പനി അവതരിപ്പിക്കുന്ന GSX-250R സൂപ്പര്‍സ്‌പോര്‍ട്‌സ് ബൈക്കില്‍ ഇരട്ട സിലിണ്ടറുള്ള എഞ്ചിനാണ് ഇടംപിടിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെത്തുമ്പോള്‍ ലിക്വിഡ് കൂളിംഗ് സംവിധാനമുള്ള 250 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാകും പുതിയ ജിക്സര്‍ 250 ന്‍റെ ഹൃദയമെന്നാണ് റിപ്പോര്‍ട്ടുകള്‍. 22 മുതല്‍ 25 bhp വരെ കരുത്ത് ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. ആറു സ്പീഡ് ഗിയര്‍ബോക്സായിരിക്കും ട്രാന്‍സ്മിഷന്‍. ഇരുടയറുകളിലും ഡിസ്‌ക് ബ്രേക്കുകള്‍ക്ക് സാധ്യയതയുണ്ട്. ഒറ്റ ചാനല്‍ എബിഎസാവും ബൈക്കില്‍ നല്‍കിയേക്കുക.
ഏകദേശം ഒന്നര ലക്ഷം രൂപയോളമാണ് പ്രതീക്ഷിക്കുന്ന വില. യമഹ FZ25 ആയിരിക്കും ഇന്ത്യയില്‍ വിപണിയില്‍ ജിക്സര്‍ 250 -യുടെ പ്രധാന എതിരാളി. കെടിഎം 200 ഡ്യൂക്ക്, ടിവിഎസ് അപാച്ചെ RTR 200, ബജാജ് പള്‍സര്‍ NS, RS 200 തുടങ്ങിയവരും നിരത്തുകളില്‍ ജിക്‌സര്‍ 250 നോട് ഏറ്റുമുട്ടും.