ലോകത്തെ ഏറ്റവും ആധുനിക ഇ-മോട്ടോര്‍ സൈക്കിള്‍ എന്നറിയപ്പെടുന്ന ഒരു സൂപ്പര്‍ ബൈക്കിനെപ്പറ്റി കേട്ടിട്ടുണ്ടോ? ആര്‍ക്ക് വെക്ടര്‍ എന്ന ഇലക്ട്രിക് സൂപ്പര്‍ബൈക്കാണത്. കഴിഞ്ഞ മിലന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് ബൈക്കിനെ കമ്പനി അവതരിപ്പിക്കുന്നത്.
ലോകത്തെ ഏറ്റവും ആധുനിക ഇ-മോട്ടോര്‍ സൈക്കിള്‍ എന്നറിയപ്പെടുന്ന ഒരു സൂപ്പര്‍ ബൈക്കിനെപ്പറ്റി കേട്ടിട്ടുണ്ടോ? ആര്‍ക്ക് വെക്ടര്‍ എന്ന ഇലക്ട്രിക് സൂപ്പര്‍ബൈക്കാണത്. കഴിഞ്ഞ മിലന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് ബൈക്കിനെ കമ്പനി അവതരിപ്പിക്കുന്നത്.
undefined
കാര്‍ബണ്‍ ഫൈബര്‍ മോണോകോക്ക് ചേസിസിലാണ് ബൈക്കിന്‍റെ നിര്‍മ്മാണം. ഇന്റഗ്രേറ്റഡ് മള്‍ട്ടിസെന്‍സറി HMI (ഹ്യൂമന്‍ മെഷീന്‍ ഇന്റര്‍ഫേസ്) സംവിധാനം ഉള്‍പ്പെടുത്തുന്ന ലോകത്തെ ആദ്യ മോട്ടോര്‍സൈക്കിള്‍ കൂടിയാണിത്.
16.8 kWh സാംസങ് മെയ്ഡ് ബാറ്ററി പാക്കാണ് വെക്ടറിന് കരുത്തു പകരുന്നത്. 140 പിഎസ് പവറും 85 എന്‍എം ടോര്‍ക്കും നല്‍കുന്ന 399 വോള്‍ട്ട് ഇലക്ട്രിക് മോട്ടോറും ബൈക്കിലുണ്ട്. സിംഗിള്‍ സ്പീഡ് ട്രാന്‍സ്മിഷനാണ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെക്ടറിന് കവലം മൂന്ന് സെക്കന്‍ഡുകള്‍ മതി. മണിക്കൂറില്‍ 200 കിലോമീറ്ററാണ് ബൈക്കിന്‍റെ പരമാവധി വേഗം.
ബൈക്കിന്‍റെ വേഗത, നാവിഗേഷന്‍ തുടങ്ങിയ വിവരങ്ങള്‍ റൈഡര്‍ക്ക് ദൃശ്യമാകുന്നതിനായി പ്രത്യേകമായി രൂപകല്‍പന ചെയ്ത 'HUD'ഹെല്‍മറ്റുണ്ട്. സുതാര്യമായ ഗ്ലാസ് ഷീല്‍ഡാണ് ഇതിനുപയോഗിക്കുന്നത്. വൈഫൈയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഹെല്‍മറ്റ് കീലെസ് ഇഗ്നീഷ്യനായും ഉപയോഗിക്കാം. ഇതിനൊപ്പം ഒരു സ്മാര്‍ട്ട് ജാക്കറ്റുമുണ്ട്. ബ്ലൈന്റ് സ്‌പോട്ടിലെ വാഹനങ്ങള്‍ തിരിച്ചറിയാനും മറ്റു നിര്‍ദേശങ്ങള്‍ ചെറിയ ശബ്ദത്തില്‍ റൈഡറുടെ ശ്രദ്ധയില്‍പ്പെടുത്താനും സംഗീതം ആസ്വദിക്കാനും ഈ ജാക്കറ്റ് സഹായിക്കും.
ഒറ്റചാര്‍ജില്‍ നഗരത്തില്‍ 320 കിലോമീറ്ററും ഹൈവേയില്‍ 200 കിലോമീറ്റര്‍ ദൂരവും പിന്നിടാന്‍ വെക്ടറിന് സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ വെറും 30 മിനിറ്റു മതി. എന്നാല്‍ ബൈക്കിന്‍റെ വില കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. 118,000 ഡോളറാണ് (ഏകദേശം 82 ലക്ഷം രൂപ) ആര്‍ക്ക് വെക്ടറിന്റെ വില. ലാന്‍ഡ് റോവര്‍ വൈറ്റ് സ്‌പേസ് ഡിവിഷന്‍ മുന്‍തലവനായിരുന്ന മാര്‍ക്ക് ട്രൂമനാണ് ആര്‍ക്ക് വെക്ടറിന്റെ മുഖ്യ ശില്‍പ്പി. ആര്‍ക്ക് വെക്ടറിന്‍റെ വെറും 355 യൂണിറ്റ് മാത്രമാണ് കമ്പനി നിര്‍മിക്കുക.