പ്രതിമാസം 1000 യൂണിറ്റ്, റോയല്‍ എന്‍ഫീല്‍ഡിന്‍റെ ഇരട്ടക്കുട്ടികള്‍ കുതിക്കുന്നു

By Web Team  |  First Published Feb 25, 2019, 6:13 PM IST

റോയല്‍ എന്‍ഫീല്‍ഡിന്‍റെ പുതിയ ബൈക്കുകളായ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നീ മോഡലുകള്‍ക്ക് വിപണിയില്‍ പ്രിയമേറുന്നു. 2018 നവംബറില്‍ പുറത്തിറങ്ങിയ 650 സിസി ഇരട്ടകളുടെ വില്‍പന ഒരു കലണ്ടര്‍ മാസത്തില്‍ ആദ്യമായി 1000 യൂണിറ്റ് പിന്നിട്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 


റോയല്‍ എന്‍ഫീല്‍ഡിന്‍റെ പുതിയ ബൈക്കുകളായ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നീ മോഡലുകള്‍ക്ക് വിപണിയില്‍ പ്രിയമേറുന്നു. 2018 നവംബറില്‍ പുറത്തിറങ്ങിയ 650 സിസി ഇരട്ടകളുടെ വില്‍പന ഒരു കലണ്ടര്‍ മാസത്തില്‍ ആദ്യമായി 1000 യൂണിറ്റ് പിന്നിട്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കണക്കുകള്‍ പ്രകാരം ജനുവരിയില്‍ 1069 യൂണിറ്റ് 650 സിസി ബൈക്കുകള്‍ റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കി. 

ജനുവരി വരെയുള്ള കണക്കുപ്രകാരം ആകെ 2023 യൂണിറ്റ് 650 ബൈക്കുകള്‍ കമ്പനി നിരത്തിലെത്തിച്ചിട്ടുണ്ട്. 2018 നവംബറില്‍ 325 യൂണിറ്റും ഡിഡംബറില്‍ 629 യൂണിറ്റുമായിരുന്നു വില്‍പന. കയറ്റുമതി യുണിറ്റുകള്‍ ഉള്‍പ്പെടാത്ത കണക്കാണിത്. ഇന്റര്‍സെപ്റ്ററിനാണ് ആവശ്യക്കാര്‍ കൂടുതല്‍. 

Latest Videos

undefined

ഈ മോഡലുകളുടെ ഉൽപ്പാദനം ഉയർത്താൻ തയ്യാറെടുക്കുന്നതായി അടുത്തിടെ റോയന്‍ എന്‍ഫീല്‍ഡ് അറിയിച്ചിരുന്നു. നിലവിൽ  ഇരുബൈക്കുകളുടെയും പ്രതിമാസ ഉൽപ്പാദനം 2,500 യൂണിറ്റാണ്. ഇത് അടുത്ത മാസം അവസാനത്തോടെ 4,500 - 5,000 യൂണിറ്റായി വർധിപ്പിക്കാനാണു കമ്പനിയുടെ നീക്കം. ഉൽപ്പാദനം ഇരട്ടിയാക്കുന്നതോടെ ബൈക്കുകൾ ലഭിക്കാനുള്ള കാത്തിരിപ്പ് കുറയുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. 

2018 നവംബറിലാണ് കോണ്‍ടിനന്‍റല്‍ ജിടി, ഇന്‍റര്‍സെപ്റ്റര്‍ 650 മോഡലുകളെ  റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിക്കുന്നത്.  ഇന്‍റര്‍സെപ്റ്ററിന് 2.50 ലക്ഷം രൂപ മുതല്‍ 2.70 ലക്ഷം രൂപയും കോണ്ടിനെന്റല്‍ ജിടിക്ക് 2.65 ലക്ഷം മുതല്‍ 2.85 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില.
 
2017 നവംബറില്‍ ഇറ്റലിയില്‍ നടന്ന മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് ഇരുബൈക്കുകളെയും കമ്പനി ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. റോയൽ എൻഫീൽഡിന്‍റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് 648 സിസിയിൽ പാരലൽ ട്വിൻ എഞ്ചിൻ ഒരുങ്ങുന്നത്. ബുള്ളറ്റ് ആരാധകരുടെ മനം കവരുന്ന മോഡലുകളാണ് ഇറ്റലിയിലെ മിലാനിൽ നടന്ന മോട്ടോർ ഷോയിൽ എൻഫീൽഡ് അവതരിപ്പിച്ചത്. 

എൽഫീൽഡിന്‍റെ പാരമ്പര്യം പേറുന്ന മോഡലുകളാണ് ഇന്‍റർസ്പ്റ്ററും കോണ്ടിനെന്‍റൽ ജിടിയും. 60കളിലെ തനിമ കൈവിടാതെ ഇന്‍റർസ്പെറ്റർ. കഫേ റേസർ ബൈക്കിന്‍റെ രൂപവും ഭാവവുമായി കോണ്ടിനെന്‍റൽ ജിടി. എയർ കൂൾഡ് എൻജിൻ 7100 ആർപിഎമ്മിൽ‌ 47 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 52 എൻഎം ടോർക്കും പ്രദാനം ചെയ്യും. ആറ് സ്പീഡാണ് ട്രാൻസ്മിഷന്‍. റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും വേഗമേറിയ മോഡലും ഇതാണ്. മണിക്കൂറില്‍ 163 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ ഇന്റര്‍സെപ്റ്റര്‍ 650-ക്കും കോണ്ടിനെന്റില്‍ ജിടിക്കും സാധിക്കും. 

ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം (2019 IMOTY)ഇന്‍റര്‍സെപ്റ്റര്‍ 650 അടുത്തിടെ ഇന്റർസെപ്റ്റർ 650 സ്വന്തമാക്കിയിരുന്നു.
 

click me!