വരുന്നൂ, പുത്തന്‍ ഹ്യുണ്ടായി ഐ 20

By Web Team  |  First Published Oct 21, 2018, 9:35 AM IST

ഹ്യുണ്ടായിയുടെ ജനപ്രിയ ഹാച്ച് ബാക്ക് ഐ20യുടെ പുതിയ പതിപ്പ് വരുന്നു.  2020-ഓടെ വാഹനം നിരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014-ലാണ് ഹ്യുണ്ടായി പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് ഐ20 അവതരിപ്പിച്ചത്. തുടര്‍ന്ന് 2017-ല്‍ അത് എലൈറ്റ് ഐ20-യായി പരിണമിച്ചു. അടുത്ത ഘട്ടത്തില്‍ അടിമുടി മാറിയാവും വാഹനം എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുതുതായി ഇറക്കുന്ന മോഡലില്‍ കൂടുതല്‍ സ്‌പേസ് ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമെ, ക്യാബിനിന് കൂടുതല്‍ ആഡംബരഭാവം പകരുമെന്നും സൂചനയുണ്ട്.

Latest Videos

undefined

നിലവിലെ ഐ20-യില്‍ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങള്‍ പുതിയ മോഡലിലും നിലനിര്‍ത്തും. എന്നാല്‍ കൂടുതല്‍ സംവിധാനങ്ങളുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇലക്ട്രോണിക് സണ്‍റൂഫ് എന്നിവ പുത്തന്‍ ഐ20യെ കൂടുതല്‍ ആകര്‍ഷകമാക്കും. 

മെക്കാനിക്കല്‍ സംബന്ധമായ മാറ്റങ്ങളില്ലാതെയായിരിക്കും പുതിയ വാഹനം എത്തുന്നത്. നിലവിലെ 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും തന്നെയാവും ഹൃദയം. ബിഎസ്-6 നിലവാരമുള്ള എന്‍ജിനായിരിക്കും വാഹനത്തിന്.

മാരുതി ബലേനൊ, ഹോണ്ട ജാസ് എന്നീ വാഹനങ്ങളാണ് ഹ്യുണ്ടായി ഐ20-യുടെ നിലവിലെ എതിരാളികള്‍. എന്നാല്‍ പുറത്തിറക്കാനൊരുങ്ങുന്ന  ടാറ്റ എക്‌സ്45 എന്ന പ്രീമിയം ഹാച്ച്ബാക്കും വരുംകാലങ്ങളില്‍ ഐ20-ക്ക് വെല്ലുവിളിയായേക്കും. 

click me!