ലോകത്തിലെ ഏറ്റവും സുന്ദരമായതും മീഡിയം വലിപ്പത്തിലുമുള്ള എസ്‍യുവിയായ റേഞ്ച് റോവര്‍ വേലാറിന്‍റെ എസ് വി ഓട്ടോബയോഗ്രഫി ഡൈനാമിക് എഡിഷന്‍ വിപണിയിലെത്തിച്ച് ലാന്‍ഡ് റോവര്‍. അസാധാരണമായ പ്രകടനവും, മികച്ച ആഡംബരവുമാണ് വേലാര്‍ എഡിഷന്റെ പ്രത്യേകതകള്‍.
ലോകത്തിലെ ഏറ്റവും സുന്ദരമായതും മീഡിയം വലിപ്പത്തിലുമുള്ള എസ്‍യുവിയായ റേഞ്ച് റോവര്‍ വേലാറിന്‍റെ എസ് വി ഓട്ടോബയോഗ്രഫി ഡൈനാമിക് എഡിഷന്‍ വിപണിയിലെത്തിച്ച് ലാന്‍ഡ് റോവര്‍. അസാധാരണമായ പ്രകടനവും, മികച്ച ആഡംബരവുമാണ് വേലാര്‍ എഡിഷന്റെ പ്രത്യേകതകള്‍.
അത്യുജ്ജലമായ ഡിസൈനോടു കൂടിയാണ് വേലാര്‍ എത്തുന്നത്. 404ബി എച്ച് പി ശക്തി പകരുന്ന 5.0 എല്‍ വി 8 സൂപ്പര്‍ചാര്‍ജ്‍ഡ് എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. ഈ സവിശേഷ മോഡല്‍ ഒരു വര്‍ഷം മാത്രമാണ് വിപണിയില്‍ ലഭ്യമാകുക. 2018 ല്‍ ലോകത്തിലെ ഏറ്റവും മികച്ച കാര്‍ ഡിസൈന്‍ അവാര്‍ഡ് വേലാര്‍ കരസ്ഥമാക്കിയിരുന്നു. ഇതോടെ റേഞ്ച് റോവര്‍ കുടുംബത്തില്‍ 2017 റേഞ്ച് റോവര്‍ എസ്.വി. ഓട്ടോബയോഗ്രഫി ഡൈനാമിക്കിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വാഹനമായി വേലാര്‍ മാറി.
undefined
സൂപ്പര്‍ചാര്‍ജ്ജ്ഡ് 5.0 എല്‍ വി 8 എന്‍ജിന്റെ കരുത്തോടെ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ സ്പീഡിലെത്താന്‍ വേലാറിന് വെറും 4.5 സെക്കന്‍ഡുകള്‍ മാത്രം മതി. കൂടാതെ പരമാവധി വേഗതയായ 274കിമീ വേഗത്തിലും ഉപഭോക്താവിന് സുഖപ്രദമായ യാത്രാനുഭവം പകരുന്നു. ഉയര്‍ന്ന നിലവാരത്തിലുള്ള ബ്രേക്ക്, സസ്‌പെന്‍ഷന്‍ ഘടകങ്ങള്‍, മികച്ച സുരക്ഷാ സംവിധാനങ്ങളോടു കൂടിയതാണ് ഈ എസ്.യു.വി. ഏതു സ്ഥലത്തും സഞ്ചരിക്കാമെന്നതിനോടൊപ്പം മികച്ച വ്യക്തിത്വവും ഉറപ്പു വരുത്തുന്നുവെന്നാണ് കമ്പനി പറയുന്നത്.
പുതുമയാര്‍ന്ന വലിയ എയര്‍ ഇന്‍ ടേക്കോടു കൂടിയ ഫ്രണ്ട് ബംപര്‍ വി8 സൂപ്പര്‍ ചാര്‍ജ്‍ഡ് എന്‍ജിനെ തണുപ്പിക്കാന്‍ ആവശ്യമായ വായുസഞ്ചാരം സാധ്യമാക്കുന്നു. പുതിയ ഗ്രില്ലും താഴത്തെ വശത്തെ മോള്‍ഡിംഗുകളും പരിഷ്‌കരിച്ച റിയര്‍ ബംപറില്‍ സംയോജിത ക്വാഡ് എക്‌സോസ് ഫിനിഷേഴ്‌സ് ഉപയോഗിച്ചിരിക്കുന്നു. ബോണറ്റും ടെയ്ല്‍ഗേറ്റും റേഞ്ച് റോവര്‍ മെച്ചപ്പെടുത്തിയതോടൊപ്പം ഇരുഭാഗത്തേയും അക്ഷരങ്ങളില്‍ മെറ്റല്‍ ഘടകത്തില്‍ പൊതിഞ്ഞ ഫിനിഷിംഗ് തുടങ്ങിയവ വാഹനത്തിന്‍റെ എക്‌സിറ്റീരിയറിനെ പുതുമയുള്ളതാക്കുന്നു. എസ് വി ഓട്ടോബയോഗ്രഫി ഡൈനാമിക് എഡിഷന്‍ മെറ്റാലിക് ഫിനിഷിലുള്ള സാറ്റിന്‍ ബൈറോണ്‍ ബ്ലൂ എന്നീ നിറങ്ങളില്‍ ലഭ്യമാണ്. കൂടാതെ എല്ലാ മോഡലുകളും നാര്‍വിക്ക് ബ്ലാക്ക് റോഫ് സ്റ്റാന്‍ഡേര്‍ഡ് ആയി നല്‍കിയിരിക്കുന്നു.
അലുമിനിയത്തില്‍ തീര്‍ത്ത വീലുകള്‍, മികച്ച പെര്‍ഫോമന്‍സിന്റെ സൂചനകളാണ്. 53.34ഇാ ല്‍ ലൈറ്റ് വെയിറ്റ് ചക്രങ്ങള്‍, കൂടാതെ സില്‍വര്‍ സ്പാര്‍ക്കിള്‍ ഫിനിഷോടു കൂടിയ ഡയമണ്ട് - ടേര്‍ണ്‍ഡ് എഡ്ജിംഗോടു കൂടിയ ചക്രങ്ങള്‍ ഓപ്ഷണലായും നല്‍കുന്നു. വലിയ വീലുകള്‍ എസ് വി ഓട്ടോബയോഗ്രഫി ഡൈനാമിക് എഡിഷന്റെ പ്രകടനത്തെ പിന്തുണയ്ക്കുന്നു. ഒപ്പം കൂടുതല്‍ ഗ്രിപ്പ് ഉണ്ടാക്കാനും വലിയ ബ്രേക്കുകള്‍ ഉള്‍ക്കൊള്ളാനും സഹായിക്കുന്നു. മികച്ച രീതിയിലുള്ള ഡിസൈനിലൂടെ ബ്രേക്കിംഗ് സംവിധാനത്തിലെ ചൂട് നിയന്ത്രിക്കുകയും ഹൈ പെര്‍ഫോമന്‍സ് ഡ്രൈവിംഗില്‍ ഉയര്‍ന്ന ബ്രേക്കിംഗ് ശേഷി നല്‍കുകയും ചെയ്യുന്നു.
ട്രിം ഫിനിഷില്‍ തീര്‍ത്ത ഇന്റീരിയര്‍ സംവിധാനങ്ങള്‍, മികച്ച അപ്‌ഹോള്‍സ്റ്ററി തുടങ്ങിയവ വേലാര്‍ എഡിഷനെ കൂടുതല്‍ ആഡംബരമാക്കുന്നു. ഉപഭോക്താക്കള്‍ക്ക് നാലു ഇന്റീരിയര്‍ കളറുകളില്‍ വാഹനം സ്വന്തമാക്കാം. എബണി, സിറസ്, വിന്റേജ് ടാന്‍, പിമെന്റോ എന്നീ നിറങ്ങളാണുള്ളത്. 20 തരത്തില്‍ അഡ്‍ജസ്റ്റ് ചെയ്യാവുന്നതും ചൂടും തണുപ്പും ക്രമീകരിക്കാന്‍ കഴിവുള്ളതും മെമ്മറി & മസാജ് സംവിധാനങ്ങളോടു കൂടിയ ഫ്രണ്ട് സീറ്റുകള്‍ സ്റ്റാന്റേര്‍ഡ് ഫീച്ചറാണ്.
സ്‌പെഷ്യല്‍ ടച്ച്‌സ് സ്‌പോര്‍ട്‌സ് സ്റ്റിയറിംഗ് വീല്‍, പ്രത്യേകമായി രൂപകല്‍പ്പന ചെയ്‍ റിം, ടാക്റ്റില്‍ അലുമിനിയം ഗിയര്‍ ഷിഫ്റ്റ് പാഡില്‍സ് എന്നിവയും ഇതിലുണ്ട്. ടച്ച് പ്രോ ഡുവോ, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ റോട്ടറി ഗിയര്‍ സെലക്ടര്‍, വൃത്താകൃതിയിലുള്ള കണ്‍ട്രോളര്‍ ഡയല്‍സ് എന്നിവയും ഉള്‍പ്പെടുന്നു.
എസ് വി ഓട്ടോബയോഗ്രഫി ഡൈനാമിക് എഡിഷനില്‍ 31.24 സെന്റീമീറ്റര്‍ (12.3) ഇന്ററാക്ടീവ് ഡ്രൈവര്‍ ഡിസ്‌പ്ലേയില്‍ വാഹനത്തിനെ കുറിച്ചുള്ള വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാണ്. സജീവ റിയര്‍ ലോക്കിങ് ഡിഫറന്‍ഷ്യല്‍, 8 സ്പീഡ് ട്രാന്‍സ്മിഷന്‍, സ്റ്റിയറിങ്, എയര്‍ സസ്‌പെന്‍ഷന്‍ എന്നിങ്ങനെ എല്ലാ സംയുക്തങ്ങളും എസ് വി ഓട്ടോബയോഗ്രഫി ഡൈനാമിക് പതിപ്പിനുള്ള പ്രത്യേകതകള്‍ ആണ്. ഇത് ഡ്രൈവിംഗ് മികച്ചതാക്കുന്നു. ലാന്‍ഡ് റോവര്‍ സ്‌പെഷ്യല്‍ വെഹിക്കിള്‍ ഓപ്പറേഷനിലെ എന്‍ജിനീയര്‍മാര്‍ 63,900 മണിക്കൂറാണ് ഈ വാഹനത്തിനെ ഇത്ര മെച്ചപ്പെട്ടതാക്കാന്‍ ചെലവഴിച്ചത്. വളരെ ദൂരെയുള്ള ഇലക്ട്രോണിക് ട്യൂണിംഗില്‍ നിന്ന്, പരിഷ്‌കരിച്ച ആന്റിറോള്‍ ബാറുകള്‍ ഹാര്‍ഡ് കോര്‍ണറിംഗ് സമയത്ത് ബോഡി റോള്‍ കുറയ്ക്കുകയും തുടര്‍ച്ചയായി വേരിയബിള്‍ ഡാമ്പറുകള്‍ക്കായുള്ള പരിഷ്‌കരിച്ച സജ്ജീകരണം എയര്‍ സസ്‌പെന്‍ഷനായുള്ള സുഗമമായ എയര്‍ സ്പ്രിംഗുകള്‍ സംയോജിപ്പിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. സ്പീഡ് സെന്‍സിറ്റീവ് ഇലക്ട്രിക് പവര്‍ അസിസ്റ്റഡ് സ്റ്റിയറിങ്, സ്റ്റാന്‍ഡിംഗ്, സസ്‌പെന്‍ഷന്‍, ട്രാന്‍സ്മിഷന്‍ സെറ്റിംഗുകള്‍ എന്നിവയും മികച്ച വേഗതയില്‍ പ്രവര്‍ത്തിക്കുന്നു. കൃത്യമായ നിയന്ത്രണവും ഉയര്‍ന്ന വേഗതയില്‍ ലഭ്യമാക്കുന്നു. റോഡ് ഡ്രൈവിംഗ്. ഇത് വേലാറിന്റെ ഡൈനാമിക് മോഡ് മെച്ചപ്പെടുത്തുന്നു.
വേലാര്‍ എസ് വി ഓട്ടോബയോഗ്രഫി ഡൈനാമിക് എഡിഷന്റെ തനതായ സ്വഭാവവും അതിന്റെ ബെസ്‌പോക്ക് എക്‌സ്‌ഹോസ്റ്റ് സെറ്റ് അപ് പ്രതിഫലിക്കുന്നു. ഇത് വാഹനത്തിന്റെ പ്രകടനവുമായി പൊരുത്തപ്പെടുന്ന ശബ്ദം നല്‍കുന്നു. ഡ്രൈവിങ് സാഹചര്യങ്ങള്‍ അനുസരിച്ച് എക്‌സോസ്റ്റ് നോട്ട് ഒപ്റ്റിമൈസു ചെയ്യുന്ന എസ് വിയുടെ വേരിയബിള്‍ ആക്ടീവ് എക്‌സസ്റ്റ് സിസ്റ്റം ഫീച്ചറുകള്‍ എന്നിവ വേലാറിന്റെ സവിശേഷതകളാണ്. വേലാര്‍ എസ് വി ഓട്ടോബയോഗ്രാഫി ഡൈനാമിക്ക് പതിപ്പ് മറ്റ് എസ് യുവികള്‍ പോലെയല്ല, എന്നാല്‍ ഏറ്റവും ഡ്രൈവര്‍ ഫോക്കസ് മോഡല്‍ എക്കാലത്തേയും പോലെ പ്രായോഗികമാണ്. 40:20:40 എന്ന അനുപാതത്തില്‍ മടക്കാന്‍ പറ്റുന്ന സീറ്റുകള്‍ ഉപഭോക്താവിന്റെ ആവശ്യാനുസരണം ലോഡിംഗ് സ്‌പേസ് നല്‍കുന്നു. 82 ഘ ഫ്യുവല്‍ ടാങ്ക് 483 ഗാ കുറയാതെ യാത്ര ചെയ്യാന്‍ സാധിക്കുന്നു. പുതിയ വേലാര്‍ എസ് വി ഓട്ടോബയോഗ്രാഫി ഡൈനാമിക് പതിപ്പ് ഫിറന്‍സെ റെഡ്, സാന്തോറണി ബ്ലാക്ക്, കോറിസ് ഗ്രേ, ഫുജി വൈറ്റ്, ഇന്‍ഡസ് സില്‍വര്‍, സാറ്റിന്‍ ബൈറോണ്‍ ബ്ലൂ എന്നീ നിറങ്ങളില്‍ ലഭ്യമാകും.
റേഞ്ച് റോവര്‍ വേലാര്‍ എസ് വി ഓട്ടോബയോഗ്രഫി ഡൈനാമിക് എഡിഷന്‍ പ്രത്യേക വാഹനങ്ങളുടെ നിര്‍മിതിക്കായി വികസിപ്പിച്ചെടുത്ത ഒന്നാണെന്ന് ലാന്‍ഡ് റോവര്‍ സ്‌പെഷ്യല്‍ വെഹിക്കള്‍ ഓപ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മൈക്കല്‍ വാന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. റേഞ്ച് റോവര്‍ വേളറിന്റെ മികച്ച സവിശേഷതകളില്‍ ഒന്നിലും വിട്ടുവീഴ്ച ചെയ്യാതെ പ്രകടന ശേഷി മെച്ചപ്പെടുത്തുക എന്ന ഏറ്റവും വലിയ വെല്ലുവിളിയെ കമ്പനി അതിജീവിച്ചെന്നും ഇതിന്റെ ഫലമായി സുഖപ്രദമായ യാത്രാനുഭവവും എവിടെയും സഞ്ചാര യോഗ്യമായ എസ്.യു.വി. നിര്‍മ്മിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെടുന്ന വാഹനങ്ങളെ സൃഷ്ടിക്കുന്നതില്‍ ലാന്‍ഡ് റോവര്‍ നിരന്തരം ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് ലാന്‍ഡ് റോവറിന്റെ ചീഫ് ഡിസൈന്‍ ഓഫീസറായ ജെറി മക്ഗവേണ്‍ പറഞ്ഞു. റേഞ്ച് റോവറില്‍ നിന്ന് ഉപയോക്താക്കള്‍ പ്രതീക്ഷിക്കുന്ന ഓള്‍ ടെറയിന്‍ കഴിവുകളും, സുഖസൗകര്യങ്ങളും വേലാര്‍ എസ് വി ഓട്ടോബയോഗ്രഫി ഡൈനാമിക് പതിപ്പ് നിലനിര്‍ത്തുന്നുവെന്ന് എസ് വി സീനിയര്‍ വെഹിക്കിള്‍ എന്‍ജിനീയറിംഗ് മാനേജര്‍ സ്റ്റുവര്‍ട്ട് അഡ്‌ലര്‍ഡും വാര്‍ത്താക്കുറിപ്പില്‍ വ്യക്കമാക്കി.