ബെൻസിന്റെ ആഡംബര എംപിവി വി ക്ലാസ് ഇന്ത്യന്‍ വിപണിയിലെത്തി. ഇന്ത്യയിൽ ബെൻസ് പുറത്തിറക്കുന്ന മൂന്നാമത്തെ എം പി വിയും 2019 ല്‍ ഇന്ത്യയിലെത്തുന്ന ആദ്യ ബെൻസ് മോഡലുമാണ് വി ക്ലാസ്. 68.40 ലക്ഷം മുതല്‍ 81.90 ലക്ഷം വരെയാണ് വാഹനത്തിന്‍റെ വില.

ഇലക്ട്രിക് സ്ലൈഡിങ് ഡോർ, തെർമോട്രോണിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, കമാൻറുകൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഇൻഫോടെയിൻമെന്‍റ് സിസ്റ്റം തുടങ്ങി പൂർണമായും ആഡംബര സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചാണ് വി-ക്ലാസ് ഇന്ത്യൻ വിപണിയിലെത്തുക. സ്റ്റാന്റേര്‍ഡ് വി-ക്ലാസിന് 5140 എംഎം ആണ് നീളം. അല്‍പം കൂടി വലുപ്പക്കാരനായി 5370 എംഎം നീളമുള്ള വേരിയന്റുമുണ്ട്. ഏഴ്, എട്ട് സീറ്റര്‍ ഓപ്ഷനില്‍ വാഹനം ലഭ്യമാകും. പിന്നിലുള്ള സീറ്റ് മടക്കി ബെഡ്ഡാക്കിയും മാറ്റാവുന്ന ലക്ഷ്വറി സ്ലീപ്പര്‍ ഓപ്ഷനും വാഹനത്തിലുണ്ട്. ആദ്യഘട്ടത്തില്‍ വി-ക്ലാസ് പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്.
2.2ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എൻജിനിെൻറ കരുത്തിലാവും വി-ക്ലാസ് ഇന്ത്യൻ വിപണിയിലേക്ക് എത്തുക. ബി.എസ് 6 നിലവാരം പാലിക്കുന്നതാവും എൻജിൻ. 161 ബി.എച്ച്.പി കരുത്തും 380 എൻ.എം ടോർക്കും എൻജിനിൽ നിന്ന് ലഭിക്കും. ഏഴ് സ്പീഡ് ഓട്ടാമാറ്റിക്കാണ് ട്രാൻസ്മിഷൻ.