അൾട്ടോയേയും ഡിസയറിനേയും പിന്തള്ളി സ്വിഫ്റ്റ് കുതിക്കുന്നു

By Web Team  |  First Published Oct 6, 2018, 12:05 PM IST

രാജ്യത്തെ വാഹനവിപണിയില്‍ കടുത്ത മത്സരവുമായി ജനപ്രിയ വാഹന നിര്‍മ്മാതാക്കളായ മാരുതിയുടെ വിവിധ മോഡലുകള്‍. 


രാജ്യത്തെ വാഹനവിപണിയില്‍ കടുത്ത മത്സരവുമായി ജനപ്രിയ വാഹന നിര്‍മ്മാതാക്കളായ മാരുതിയുടെ വിവിധ മോഡലുകള്‍. സെപ്റ്റംബർ മാസത്തെ വാഹന വിൽപ്പന കണക്കുകൾ അനുസരിച്ച്  22228 യൂണിറ്റുകളുമായി സ്വിഫ്റ്റ് ഒന്നാമതെത്തിയപ്പോള്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ അള്‍ട്ടോയും ഡിസയറുമാണ്.

ഏറ്റവും അധികം വിൽപ്പനയുള്ള പത്തു കാറുകളിൽ ഏഴും മാരുതിയുടേതാണ്. 21719 യൂണിറ്റുകളുമായിട്ടാണ് അള്‍ട്ടോ രണ്ടാമതെത്തിയതെങ്കില്‍ 21296 യൂണിറ്റുമായിട്ടാണ് ഡിസയറിന്‍റെ മൂന്നാം സ്ഥാനം. 

Latest Videos

undefined

ഓഗസ്റ്റിൽ മൂന്നാം സ്ഥാനത്തായിരുന്നു സ്വിഫ്റ്റ്. എന്നാല്‍ കഴിഞ്ഞ വർഷം സെപ്റ്റംബറിനെ അപേക്ഷിച്ച് സ്വിഫ്റ്റിന്റെ വിൽപ്പന 68 ശതമാനം വർദ്ധിച്ചു. ഈ വർഷം ആദ്യ പുറത്തിറങ്ങിയ സ്വിഫ്റ്റിന്റെ പുതിയ പതിപ്പാണ് വാഹനത്തിന്റെ വിൽപ്പന വർദ്ധിപ്പിച്ചത്. 

പ്രീമിയം ഹാച്ച്ബാക്ക് ബലേനൊയാണ് നാലാം സ്ഥാനത്ത്(18631 യൂണിറ്റ്).  14425 യൂണിറ്റ് വിൽപ്പനയുമായി മാരുതി വിറ്റാര ബ്രെസ അ‍ഞ്ചാമതുണ്ട്. വാഗൺആർ (13252) ഹുണ്ട്യേയ് ഐ20 (12380) ഹ്യുണ്ടേയ് ഗ്രാൻഡ് ഐ10 (12380), ക്രേറ്റ (11224) മാരുതി സെലേറിയോ (9208) തുടങ്ങിയവരാണ് ആദ്യ പത്തിലെത്തിയ മറ്റുകാറുകൾ 

click me!