FTR 1200 S മോഡലുകളുമായി ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍

By Web Team  |  First Published Dec 13, 2018, 10:21 PM IST

ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സിന്‍റെ നേക്കഡ് സ്ട്രീറ്റ്, റേസ് ബൈക്കുകളായ  FTR 1200 S, FTR 1200 S റേസ് റെപ്ലിക്ക എന്നീ മോഡലുകളുടെ ബുക്കിങ് ആരംഭിച്ചു.  പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്താണ് എഫ്ടിആര്‍ ഇന്ത്യയിലെത്തുന്നത്


ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍സിന്‍റെ നേക്കഡ് സ്ട്രീറ്റ്, റേസ് ബൈക്കുകളായ  FTR 1200 S, FTR 1200 S റേസ് റെപ്ലിക്ക എന്നീ മോഡലുകളുടെ ബുക്കിങ് ആരംഭിച്ചു.  പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്താണ് എഫ്ടിആര്‍ ഇന്ത്യയിലെത്തുന്നത്.

അമേരിക്കന്‍ ഫ്‌ളാറ്റ് ട്രാക്ക് ചാമ്പ്യന്‍ഷിപ്പ് സീരീസ് വിജയിച്ച FTR 750 ഡിസൈനിലാണ് FTR 1200 മോഡലിന്റെ നിര്‍മാണം. 2287 എംഎം നീളവും 850 എംഎം വീതിയും 1297 എംഎം ഉയരവും 1524 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. 13 ലിറ്ററാണ്  ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. ഫുള്‍ എല്‍ഇഡി ഹെഡ്‌ലൈറ്റ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 4.3 ഇഞ്ച് എല്‍സിഡി ടച്ച് സ്‌ക്രീന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ട്വിന്‍ ബാരല്‍ സൈഡ് മൗണ്ടഡ് എക്‌സ്‌ഹോസ്റ്റ്, യുഎസ്ബി ഫാസ്റ്റ് ചാര്‍ജിങ് പോര്‍ട്ട് എന്നിവ FTR സീരീസിന്‍റെ പ്രത്യേകതകളാണ്. 

Latest Videos

undefined

120 ബിഎച്ച്പി പവറും 115 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന 1203 സിസി ലിക്വിഡ് കൂള്‍ഡ് വി-ട്വിന്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം. 5 സ്പീഡാണ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. മുന്നില്‍ ഇന്‍വേര്‍ട്ടഡ് ടെലസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ മോണോ ഷോക്കുമാണ് സസ്‌പെന്‍ഷന്‍. സുരക്ഷയ്ക്കായി മുന്നില്‍ 320 എംഎം ഡ്യുവല്‍ ഡിസ്‌കും പിന്നില്‍ 265 എംഎം സിംഗിള്‍ ഡിസ്‌ക് ബ്രേക്കുമുണ്ട്. സ്വിച്ചബിള്‍ എബിഎസ്, ക്രൂയിസ് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, വീല്‍ കണ്‍ട്രോള്‍, സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ സംവിധാനവുമുണ്ട്. ആവശ്യാനുസരണം സ്‌പോര്‍ട്ട്, സ്റ്റാന്റേര്‍ഡ്, റെയ്ന്‍ എന്നീ മൂന്ന് ഡ്രൈവിങ് മോഡില്‍ ബൈക്കുകളെത്തും.

FTR 1200 S ന്  14.99 ലക്ഷവും  FTR 1200 S റേസ് റെപ്ലിക്കക്ക് 15.49 ലക്ഷം രൂപയുമാണ് ദില്ലി എക്‌സ്‌ഷോറൂം വില. രണ്ട് ലക്ഷം രൂപ നല്‍കി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 2019 ഏപ്രിലോടെ ഇരുമോഡലുകളും കമ്പനി കൈമാറും.
 

click me!