ഈ കിടിലന്‍ ബൈക്കുകളുടെ ബുക്കിങ് ഹോണ്ട തുടങ്ങി

By Web Team  |  First Published Dec 12, 2018, 5:00 PM IST

ഗോള്‍ഡ് വിങ് ടൂര്‍ ഡിസിടി, സിബി1000ആര്‍പ്ലസ്, സിബിആര്‍1000ആര്‍ആര്‍ ഫയര്‍ബ്ലേഡ്, സിബിആര്‍1000ആര്‍ആര്‍ ഫയര്‍ബ്ലേഡ് എസ്പി എന്നീ മോഡലുകളുടെ ബുക്കിംഗ് ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് തുടങ്ങി. ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന മോഡലുകളാണ് ഇവ. 


ഗോള്‍ഡ് വിങ് ടൂര്‍ ഡിസിടി, സിബി1000ആര്‍പ്ലസ്, സിബിആര്‍1000ആര്‍ആര്‍ ഫയര്‍ബ്ലേഡ്, സിബിആര്‍1000ആര്‍ആര്‍ ഫയര്‍ബ്ലേഡ് എസ്പി എന്നീ മോഡലുകളുടെ ബുക്കിംഗ് ഹോണ്ട മോട്ടോര്‍സൈക്കിള്‍സ് തുടങ്ങി. ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന മോഡലുകളാണ് ഇവ. 

ഹോണ്ടയുടെ ആഡംബര ടൂറര്‍ മോഡലാണ് ഗോള്‍ഡ് വിങ്. പൂര്‍ണമായും പരിഷ്‌കരിച്ച 1833 സിസി എഞ്ചിനാണ് ഗോള്‍ഡ് വിംഗിന് ശക്തി പകരുന്നത്. സിലിണ്ടറിന് 2 വാല്‍വുകള്‍ക്ക് പകരം 4 വാല്‍വുകളാണ് വാഹനത്തിലുള്ളത്. 5500 ആര്‍പിഎമ്മില്‍ 125 ബിഎച്ച്പി കരുത്തും, 4500 ആര്‍പിഎമ്മില്‍ 170 എന്‍എം ടോര്‍ക്കും നല്‍കുന്നു.  പവര്‍ അഡ്ജസ്റ്റബിള്‍ വിന്‍ഡ്‌സ്‌ക്രീന്‍, മള്‍ട്ടിപ്പില്‍ സസ്‌പെന്‍ഷന്‍ മോഡ്, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഹോണ്ട സെലക്ടബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയാണ് വാഹനത്തിന്റെ പ്രധാന പ്രത്യേകതകള്‍. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ചാണ് ട്രാന്‍സ്മിഷന്‍. നാല് ഡ്രൈവിങ് മോഡും ഗോള്‍ഡ് വിങിലുണ്ട്‌. 

Latest Videos

undefined

CB1000Rപ്ലസില്‍ 998 സിസി ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ്. 143 ബിഎച്ച്പി പവറും 104 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്ടിക്കും. ഗ്രാഫൈറ്റ് ബ്ലാക്ക് നിറത്തിലാണ് വാഹനം. ഹോണ്ട ടോര്‍ക്ക് കണ്‍ട്രോള്‍, ക്വിക്ക് ഷിഫ്റ്റര്‍, ഹീറ്റഡ് ഗ്രിപ്പ്‌സ് തുടങ്ങിയ നിരവധി ഫീച്ചേഴ്‌സും വാഹനത്തിലുണ്ട്. 

CBR1000RR ഫയര്‍ബ്ലേഡ്, CBR1000RR ഫയര്‍ബ്ലേഡ് എസ്പി എന്നിവയില്‍ 1000 സിസി ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണുള്ളത്. 189 ബിഎച്ച്പി പവറും 114 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡാണ് ട്രാന്‍സ്മിഷന്‍. റൈഡിങ് മോഡ് സെലക്റ്റ് സിസ്റ്റം, ഫുള്‍ കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആക്‌സിലറേഷനില്‍ കൂടുതല്‍ സുരക്ഷ നല്‍കുന്ന വീലി കണ്‍ട്രോള്‍ സിസ്റ്റം എന്നിവയാണ് ഇതിലെ പ്രധാന ഫീച്ചേഴ്‌സ്.  

ഹോണ്ടയുടെ 'വിങ് വേള്‍ഡ്' സെയില്‍സ് ആന്‍ഡ് സര്‍വീസ് ഔട്ട്‌ലെറ്റ് വഴിയാണ് ഇവയുടെ ബുക്കിങ്. ഗോള്‍ഡ് വിങിന് 27.79 ലക്ഷം രൂപയും CB1000R പ്ലസിന് 14.46 ലക്ഷവും CBR1000RR ഫയര്‍ബ്ലേഡിന് 16.43 ലക്ഷവും CBR1000RR ഫയര്‍ബ്ലേഡ് എസ്പിക്ക് 19.28 ലക്ഷം രൂപയുമാണ് ദില്ലി എക്‌സ്‌ഷോറൂം വില. 
 

click me!