ഇലക്ട്രിക് ഇരുചക്ര വാഹന കയറ്റുമതിക്കൊരുങ്ങി ഹീറോ

By Web Team  |  First Published Dec 3, 2018, 3:45 PM IST

2019 മുതല്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ കയറ്റുമതി തുടങ്ങാന്‍ ഹീറോ മോട്ടോര്‍ കോര്‍പ് ഒരുങ്ങുന്നു. ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങളിലേക്ക് വിവിധ മോഡലുകള്‍  കയറ്റുമതി ചെയ്യുനാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. 


2019 മുതല്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ കയറ്റുമതി തുടങ്ങാന്‍ ഹീറോ മോട്ടോര്‍ കോര്‍പ് ഒരുങ്ങുന്നു. ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങളിലേക്ക് വിവിധ മോഡലുകള്‍  കയറ്റുമതി ചെയ്യുനാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. കൂടാതെ, നടപ്പു സാമ്പത്തിക വര്‍ഷം ആഭ്യന്തര വിപണിയില്‍ വില്‍പ്പന ഇരട്ടിയാക്കുന്നത് ഹീറോ ഇലക്ട്രിക് ലക്ഷ്യം വെയ്ക്കുന്നു.

ഇന്ത്യന്‍ വിപണിയിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും ചില ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ആരംഭിക്കുമെന്ന് ഹീറോ ഇലക്ട്രിക് മാനേജിംഗ് ഡയറക്റ്റര്‍ നവീന്‍ മുഞ്ജാല്‍ വ്യക്തമാക്കി. ലുധിയാന പ്ലാന്റിന്റെ ഉല്‍പ്പാദന ശേഷി അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടെ 80,000 യൂണിറ്റായി വര്‍ധിപ്പിക്കും. ഓരോ വര്‍ഷവും കുറഞ്ഞത് രണ്ട് പുതിയ മോഡലുകള്‍ വിപണിയിലെത്തിക്കും. 

Latest Videos

2020-21 ഓടെ ഇന്ത്യയിലെ ഡീലര്‍ഷിപ്പുകളുടെ എണ്ണം 900 ആയി വര്‍ധിപ്പിക്കുമെന്ന് നവീന്‍ മുഞ്ജാല്‍ പറഞ്ഞു. തുടക്കത്തില്‍ ചെറിയ തോതിലുള്ള കയറ്റുമതിയായിരിക്കും നടത്തുന്നത്. അതേസമയം 2020-21 ഓടെ ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരു ലക്ഷത്തിലധികം ഇരുചക്ര വാഹനങ്ങള്‍ വില്‍ക്കുകയാണ് ലക്ഷ്യം. ഏകദേശം 30,000 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഹീറോ ഇലക്ട്രിക് ഇന്ത്യയില്‍ വിറ്റത്. 
 

click me!