ഹാര്‍ലി ഡേവിഡ്‌സന്‍റെ ആദ്യ ഇലക്ട്രിക് ബൈക്ക് അവതരിച്ചു

By Web Team  |  First Published Oct 12, 2018, 4:47 PM IST

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സന്‍റെ ആദ്യ ഇലക്ട്രിക് ബൈക്ക് ലൈവ്‌വയര്‍ അവതരിപ്പിച്ചു. അമേരിക്കയിലെ ഹാര്‍ലി മ്യൂസിയത്തില്‍ കമ്പനിയുടെ 115ാം വാര്‍ഷിക ആഘോഷ വേളയിലാണ് ലൈവ്‌വയര്‍ അവതരിപ്പിച്ചത്. 2019ല്‍ വാഹനം വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. 
 
പരമ്പരാഗത ഹാര്‍ലിയുടെ കരുത്തുറ്റ സ്‌പോര്‍ട്ടി രൂപം ഒട്ടും കുറയ്ക്കാതെയാണ് ഇലക്ട്രിക്ക് ബൈക്കിന്‍റെ ഡിസൈന്‍. കണ്‍സെപ്റ്റില്‍ നിന്ന് വലിയ മാറ്റം ലൈവ്‌വയര്‍ പ്രൊഡക്ഷന്‍ സ്‌പെക്കിനില്ല. ഇന്ധന വാഹനങ്ങള്‍ക്ക് സമാനമായി ഫ്യുവല്‍ ടാങ്കിന് മുകളിലാണ് ലൈവ്‌വയറിലെ ചാര്‍ജിങ് സോക്കറ്റ് നല്‍കിയിരിക്കുന്നത്. 74 എച്ച്പി പവര്‍ നല്‍കുന്ന 55സണ മോട്ടോറാണ് ലൈവ്‌വെയര്‍ കണ്‍സെപ്റ്റില്‍ നല്‍കിയിരുന്നത്. എന്നാല്‍ പ്രൊഡക്ഷന്‍ സ്‌പെക്കില്‍ ഇതിലും മികച്ച പെര്‍ഫെമെന്‍സ് പ്രതീക്ഷിക്കാം. വാഹനത്തിന്റെ കൂടുതല്‍ ഫീച്ചേഴ്‌സ് കമ്പനി പുറത്തുവിട്ടിട്ടില്ല.  സ്റ്റീല്‍ ട്രെല്ലീസ് ഫ്രെയ്മില്‍ പെന്‍സില്‍വാനിയയിലെ യോര്‍ക്ക് നിര്‍മാണ കേന്ദ്രത്തിലാണ് ഇലക്ട്രിക് ബൈക്കിന്റെ നിര്‍മാണം.

Latest Videos

click me!