ഐക്കണിക് മോഡലായ സഫാരിയുടെ പുതിയ പതിപ്പിനെ ടാറ്റാ മോട്ടോഴ്‍സ് അടുത്തിടെയാണ് വിപണിയിലിറക്കിയത്
ഐക്കണിക് മോഡലായ സഫാരിയുടെ പുതിയ പതിപ്പിനെ ടാറ്റാ മോട്ടോഴ്‍സ് അടുത്തിടെയാണ് വിപണിയിലിറക്കിയത്. മികച്ച പ്രതികരണമാണ് ടാറ്റ സഫാരിക്ക് വിപണിയില്‍. ഇപ്പോവിതാ പുതിയ സഫാരിയുടെ പ്രചാരണത്തിനായി ടാറ്റ മോട്ടോഴ്‌സ് തയാറാക്കിയ പരസ്യബോർഡ് കണ്ട് അമ്പരന്നിരിക്കുകയാണ് രാജ്യത്തെ വാഹന പ്രേമികള്‍. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പരസ്യബോർഡാണ് സഫാരിക്കായി ടാറ്റ സ്ഥാപിച്ചതെന്ന് ടീം ബിഎച്ച്പി റിപ്പോര്‍ട്ട് ചെയ്യുന്നു.
മുംബൈ-പുണെ എക്സ്പ്രസ് ഹൈവേയില്‍ സ്ഥാപിച്ച ഹോർഡിംഗിന് 225 അടിയിലധികം വീതിയും 125 അടി ഉയരവുമുണ്ട്. 265 ടൺ സ്റ്റീലാണ് ഇത് നിർമിക്കാനായി ഉപയോഗിച്ചിട്ടുള്ളത്. വാഹനത്തിന്‍റെ രൂപവും സഫാരി എന്ന ഭീമൻ എഴുത്തുമാണ് ഇതിലുള്ളത്. ഹോർഡിംഗിന്‍റെ മൊത്തം വിസ്തീർണ്ണം 28,000 ചതുരശ്ര അടി വരുമെന്നും നേരത്തെ ഇതേസ്ഥലത്ത് ടാറ്റ ഹാരിയറിന്‍റെ സമാന രീതിയിലുള്ള ബോർഡ് വെച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ആ ബോര്‍ഡിനേക്കാൾ 500 ചതുരശ്ര അടി കൂടുതലുണ്ട് പുതിയ ബോർഡിന് എന്നാണ് റിപ്പോര്‍ട്ട്.
undefined
വിപണിയിലെത്തിയ ശേഷം നാളിതുവരെ വാഹനത്തിന് 5,000-ല്‍ അധികം ബുക്കിംഗ് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഫെബ്രുവരി അവസാനവാരമാണ് വാഹനത്തെ വിപണിയില്‍ അവതരിപ്പിച്ചത്. ഒരുമാസം തികയുമ്പോഴാണ് വാഹനത്തിന്‍റെ ഈ മികച്ച പ്രകടനം.
പുനെക്കടുത്തുള്ള ടാറ്റ മോട്ടോര്‍സിന്റെ പിംപ്രി പ്ലാന്റിലാണ് സഫാരി നിര്‍മ്മിക്കുന്നത്. ഈ ഫാക്ടറിയില്‍ തന്നെയാണ് ഹാരിയര്‍, ആള്‍ട്രോസ് എന്നിവയും നിര്‍മ്മിച്ചിരിക്കുന്നത്. 14.69 ലക്ഷം രൂപയാണ് പ്രാരംഭ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. എംജി ഹെക്ടര്‍ പ്ലസ്, വരാനിരിക്കുന്ന ഹ്യുണ്ടായ് ക്രെറ്റ ഏഴ് സീറ്റുകളുള്ള എസ്‍യുവി എന്നിവയാണ് സഫാരിയിലെ പ്രധാന എതിരാളികള്‍.
പുത്തൻ സഫാരി 7 സീറ്റർ, 6 സീറ്റർ എന്നിങ്ങനെ 2 സീറ്റിംഗ് കോൺഫിഗറേഷനിൽ ലഭ്യമാണ്. XZ+, XZA+ എന്നീ വേരിയന്റുകളിൽ ലഭ്യമായ 6 സീറ്റർ പതിപ്പിൽ രണ്ടാം നിരയിൽ ബക്കറ്റ് സീറ്റുകളാണ്. XE, XM, XT, XT+, XZ, XZ+ എന്നിങ്ങനെ 6 വേരിയന്റുകളിലാണ് 2021 ടാറ്റ സഫാരി വാങ്ങാവുന്നത്. റോയൽ ബ്ലൂ, ഡേറ്റോണാ ഗ്രെ, ഓർക്കസ് വൈറ്റ്, ട്രോപ്പിക്കൽ മിസ്റ്റ് എന്നിങ്ങനെ 4 നിറങ്ങളിലാണ് 2021 സഫാരി വാങ്ങാൻ സാധിക്കുക.
ഹാരിയറിനെക്കാള്‍ 70 എം.എം. നീളം കൂടിയിട്ടുണ്ടെങ്കിലും വീല്‍ബേസില്‍ മാറ്റം വരുത്തിയിട്ടില്ല. അകത്തളം ബ്ലാക്ക്-ഐവറി ഫിനീഷിങ്ങിലാണ് ഒരുങ്ങിയിട്ടുള്ളത്. ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, 8.8 ഇഞ്ച് ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഏഴ് ഇഞ്ച് ഇന്‍സ്ട്രുമെന്റ് പാനല്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയവ സഫാരിയിൽ നൽകിയിരിക്കുന്നു. ഫിയറ്റ് വികസിപ്പിച്ച 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് സഫാരിയുടെ കരുത്ത്. ഇത് 168 ബി.എച്ച്.പി.പവറും 350 എന്‍.എം.ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
അങ്ങേയറ്റം ബഹുമുഖമായാണ് സഫാരി തയ്യാറാക്കിയിരിക്കുന്നതെന്നും നഗരത്തിന് അകത്തുള്ള യാത്രകൾ, എക്സ് പ്രസ് വേയിലൂടെയും അതിവേഗ യാത്ര, ഉൾ പ്രദേശങ്ങളിലൂടെയുള്ള അപരിചിത യാത്രകൾ എന്നിവയിലെല്ലാം തന്നെ സുഖകരവും അനായാസവുമായി അനുഭവം ഉറപ്പ് നൽകുന്നു പുതിയ സഫാരി എന്നും കമ്പനി അവകാശപ്പെടുന്നു. 2.0 ലിറ്റർ ടർബോ ചാർജ്ഡ് കെയ്റോടെക് എഞ്ചിൻ, അതിൻറെ 2741 വീൽ ബേസ്, മുഖമുദ്രയായി മാറുന്ന ഓയിസ്റ്റർ വൈറ്റ് ഇൻറീരിയർ അതോടൊപ്പമുള്ള ആഷ് വുഡ് ഫിനിഷ് ഡാഷ് ബോർഡ്, രാജകീയമായ പനോരമിക് സൺ റൂഫ് - വിശാലവും ഈ വിഭാഗത്തിലെ തന്നെ മികച്ചതുമായ പനോരമിക് സൺ റൂഫ്, 6,7 സീറ്റ് ഓപ്ഷൻ, 8.8 ഇഞ്ച് ഫ്ലോട്ടിങ് ഐലൻറ് ഇൻഫോടെയ്മെൻറ് സിസ്റ്റം എന്നിവ മുഖ്യ സവിശേഷതകളാണ്.
ടാറ്റാ മോട്ടോർസിൻറെ എല്ലാ ഉത്പന്നങ്ങളെയും പോലെ സഫാരിയും വിവിധ സുരക്ഷാ സവിശേഷതകളടങ്ങുന്നതാണ്. ഡിസ്ക് ബ്രേക്സ്, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, 14 ഫക്ഷണൽ സാധ്യതകളോടെ ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം എന്നിവ ലഭ്യമാക്കിയിരിക്കുന്നു. ബോസ് മോഡ് കുടുതൽ സൗകര്യപ്രദമായ യാത്രക്കും അനുയോജ്യമാണ്. ലിവിങ് റൂം അനുഭവം വാഹനത്തിന് അകത്ത് യാത്രയിലുടനീളം നൽകാവുന്ന വിധമാണ് ഇൻറീരിയർ. ഇത് കൂടാതെ വാഹനം റോയൽ ബ്ലൂവിനൊപ്പം ഡേടോണ ഗ്രേ, ട്രോപ്പിക്കല്‍ മിസ്റ്റ് ഓർകസ് വൈറ്റ് നിറങ്ങളിലും ലഭ്യമാണ്.
സ്റ്റൈലിന് അൽപം പ്രാധാന്യം ഉയർത്തി പുതിയ അഡ്വഞ്ചർ രൂപഭാവമാണുള്ളത്. ആർ 18 ബ്ലാക് ടിൻറഡ് ചാർക്കോൾ ഗ്രേ മെഷീൻഡ് അലോയ്, പിയാനോ ബ്ലാക് ഗ്രിൽ, റൂഫ് റെയിൽ ഇൻസെർട്സ്, , ഔട്ടർ ഡോർ ഹാൻറിൽസ്, ബോണറ്റിൽ സഫാരി മസ്കോട്ട്, മൃദുവായതും എർത്തി ബ്രൌണുമായ ഇൻറീരിയർ, ഡാർക് ക്രോമായ എയർ വെൻറ്, നോബ്, സ്വിച്ചുകൾ, ഇന്നർ ഡോർ ഹാൻറിൽ, ഗ്രാബ് ഹാൻറിൽ, ഇൻസ്ട്രുമെൻറൽ ക്ലസ്റ്റർ. പിയാനോ ബ്ലാക് സ്റ്റീറിങ് വീൽ, ഗ്രാബ് ഹാൻറിൽ, ഫ്ലോർ കൺസോൾ ഫ്രെയിം, ഐപി മിഡ് പാഡ് ഫിനിഷർ. പുതിയ സഫാരി ഒമ്പത് വാരിയൻറിൽ ലഭ്യമാകും. എക്സ് ഇ നിന്ന് തുടങ്ങി എക്സ് ഇസെഡ് എ പ്ല്സ് വരെയാണ് വാരിയൻറുകൾ.
ടാറ്റാ മോട്ടോർസിൻറെ ഇംപാക്ട് 2.0 ഡിസൈൻ പാരമ്പര്യവും തെളിയിക്കപ്പെട്ട ഒഎംഇജിഎആർസി ശേഷിയും കൂടിചേർന്നാണ് പുതിയ സഫാരിയും ഒരുക്കിയിട്ടുള്ളത്. ലാൻറ് റോവറിൻറെ ഡി8 പ്ലാറ്റ് ഫോമിൽ നിന്ന് ഉരുത്തിരിഞ്ഞ നവീനമായ ആർക്കിടെക്ട് രീതിയാണ് ഒഎംഇജിഎആർസി. എസ് യു വി നിർമ്മാണത്തിലെ ഉന്നത നിലവാരമാണിത് സൂചിപ്പിക്കുന്നത്. ഹാരിയറിൽ തന്നെ ഒഎംഇജിഎആർസി ആർക്കിടെക്ട് വിദ്യ കരുത്ത് തെളിയിച്ചതാണെന്നും കമ്പനി പറയുന്നു.