ദുര്‍ഘട പ്രതലങ്ങളൊക്കെ എന്ത്; എസ് സി റ്റി വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ച ബഗ്ഗി കാര്‍ സൂപ്പറാ

By Web Team  |  First Published Jul 27, 2019, 9:09 PM IST

കേരളത്തിലെ പ്രമുഖ കോളേജുകളിൽ നിന്നും 36 വിദ്യാർഥികൾ പങ്കെടുത്ത ഇന്‍റേൺഷിപ്പ് 15 ദിവസം നീണ്ടു നിന്നു. ഈ ദിവസങ്ങളിൽ വാഹനത്തെക്കുറിച്ചും അതിന്‍റെ രൂപകല്പനയെക്കുറിച്ചും പഠിക്കുവാനും വാഹനം നിർമിക്കുവാനും വിദ്യാർഥികൾക്ക് അവസരം ലഭിച്ചു


തിരുവനന്തപുരം: ദുർഘട പ്രതലങ്ങളിലും അനായാസ൦ ഉപയോഗിക്കാൻ സാധിക്കുന്ന ബഗ്ഗി‌ ‌കാർ നിർമ്മിച്ച് പാപ്പനംകോട് ശ്രീ ചിത്ര തിരുനാൾ എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ. കോളേജിലെ വിദ്യാർഥികളുടെ മോട്ടോർസ്പോർട്ടി൦ഗ് ടീമായ മെക്കാര്‍ട്ടന്‍സിന്‍റെ നേതൃത്വത്തിൽ എഫ് എം എ ഇ എന്ന‌ സ൦ഘടന നടത്തിയ ഇന്‍റേൺഷിപ്പിന്‍റെ ഭാഗമായാണ് വിദ്യാർഥികൾ ഈ വാഹനം നിർമിച്ചത്.

കേരളത്തിലെ പ്രമുഖ കോളേജുകളിൽ നിന്നും 36 വിദ്യാർഥികൾ പങ്കെടുത്ത ഇന്‍റേൺഷിപ്പ് 15 ദിവസം നീണ്ടു നിന്നു. ഈ ദിവസങ്ങളിൽ വാഹനത്തെക്കുറിച്ചും അതിന്‍റെ രൂപകല്പനയെക്കുറിച്ചും പഠിക്കുവാനും വാഹനം നിർമിക്കുവാനും വിദ്യാർഥികൾക്ക് അവസരം ലഭിച്ചു. ഇന്‍റേണ്‍ഷിപ്പിന്‍റെ അവസാന ദിവസമായ ഇന്നലെ വാഹനത്തിന്‍റെ പ്രദർശനവും ട്രയൽ റണും ഉണ്ടായി.

Latest Videos

ഇതിനോട് അനുബന്ധിച്ച് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പ്രഭാകരൻ നായർ, ടീമിന്റെ ഫാക്കൽറ്റി അഡ്വൈസർ പ്രൊഫസ്സർ ചിത്രകുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കോളേജിന്റെ സഹായസഹകരണങ്ങൾക്ക് അധ്യാപകർക്ക് ഉപഹാരം നൽകുകയും വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തുകയും ചെയ്തു. കോളേജിലെ മോട്ടോർ സ്പോർട്ടിങ് ടീം ആയ ടീം മെക്കാർട്ടൻസിന്റെ നേതൃത്വത്തിലാണ് കോളേജിൽ ഇങ്ങനെ ഒരു പ്രോജക്ട് കൊണ്ടു വന്നത്. ഇന്ത്യയിലെ വിവിധ ഗോ കാർട്ടിങ് മത്സരങ്ങളിൽ പങ്കെടുത്ത് പരിചയമുള്ള ടീം അടുത്തതായി എസ് എ ഇ ‌നടത്തുന്ന ബാഹാ ഇവന്‍റിന് പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ്.

click me!