ഇപ്പോഴിതാ വരാനിരിക്കുന്ന മഹീന്ദ്ര ഥാർ റോക്‌സ് എസ്‌യുവിയുടെ പുതിയ ചില വിവരങ്ങൾ പുറത്തുവരുന്നു. വാഹനം വെള്ള നിറത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ. ലോക്ക് ചെയ്യാവുന്ന റിയർ ഡിഫറൻഷ്യൽ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഹിൽ ഡിസൻ്റ് കൺട്രോൾ എന്നിവ ഉൾപ്പെടെയുള്ള ചില പ്രധാന സവിശേഷതകളും മഹീന്ദ്ര പുറത്തുവിട്ട പുതിയ ടീസർ വ്യക്തമാക്കിയിട്ടുണ്ട്.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര, 2024 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യ ദിനത്തിൽ അഞ്ച് ഡോർ ഥാർ റോക്‌സ് അനാച്ഛാദനം ചെയ്യാൻ ഒരുങ്ങുകയാണ്. തിരഞ്ഞെടുത്ത മഹീന്ദ്ര ഡീലർമാർ വരാനിരിക്കുന്ന ഈ ലൈഫ്‌സ്‌റ്റൈൽ ഓഫ്-റോഡ് എസ്‌യുവിയുടെ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. 15 ലക്ഷം രൂപ കണക്കാക്കിയ പ്രാരംഭ വിലയിൽ, മഹീന്ദ്ര ഥാർ റോക്‌സ് ഫോഴ്‌സ് ഗൂർഖ അഞ്ച് ഡോർ, മാരുതി സുസുക്കി ജിംനി എന്നിവയ്‌ക്കെതിരെ നേരിട്ട് മത്സരിക്കും.
ഇപ്പോഴിതാ വരാനിരിക്കുന്ന മഹീന്ദ്ര ഥാർ റോക്‌സ് എസ്‌യുവിയുടെ പുതിയ ചില വിവരങ്ങൾ പുറത്തുവരുന്നു. വാഹനം വെള്ള നിറത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ. ലോക്ക് ചെയ്യാവുന്ന റിയർ ഡിഫറൻഷ്യൽ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഹിൽ ഡിസൻ്റ് കൺട്രോൾ എന്നിവ ഉൾപ്പെടെയുള്ള ചില പ്രധാന സവിശേഷതകളും മഹീന്ദ്ര പുറത്തുവിട്ട പുതിയ ടീസർ വ്യക്തമാക്കിയിട്ടുണ്ട്. 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, ഓട്ടോമാറ്റിക് എസി, പുഷ്-ബട്ടൺ സ്റ്റാർട്ട്, വയർലെസ് ഫോൺ ചാർജർ, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ മുന്നിലും പിന്നിലും മധ്യഭാഗത്തെ ആംറെസ്റ്റുകളും ഒരു പനോരമിക് സൺറൂഫ് തുടങ്ങിയ സവിശേഷതകളും ഈ ഓഫ്-റോഡ് എസ്‌യുവിയിൽ ഉണ്ടാകും.
undefined
അകത്ത് ഒരു ഡ്യുവൽ-ടോൺ (കറുപ്പും വെളുപ്പും) തീം അവതരിപ്പിക്കും. കൂടാതെ കോപ്പർ സ്റ്റിച്ചിംഗ് ഉപയോഗിച്ച് ഡാഷ്‌ബോർഡ് ആക്സൻ്റ് ചെയ്യുന്നു. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഒരു ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയവ പോലുള്ള സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന XUV700ലെ ലെവൽ 2 ADAS സ്യൂട്ട് പുതിയ ഥാർ റോക്സിനും ലഭിക്കും.
സുരക്ഷയുടെ കാര്യത്തിൽ, പുതിയ മഹീന്ദ്ര ഓഫ്-റോഡ് എസ്‌യുവിയിൽ ഒന്നിലധികം എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഹിൽ ഹോൾഡ് ആൻഡ് ഡിസെൻ്റ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ ഉൾപ്പെടുന്നു. ഥാർ റോക്സിനെ അതിൻ്റെ മൂന്നു ഡോർ പതിപ്പിൽ നിന്ന് വ്യത്യസ്തമാക്കുന്നതിന് കുറച്ച് ഡിസൈൻ മാറ്റങ്ങൾ വരുത്തും. മൂന്നു ഡോർ ഥാറിനേക്കാൾ മികച്ച ഓഫ്-റോഡ് കഴിവുകൾ ഇതിന് ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.
മഹീന്ദ്ര ഥാർ റോക്സിൻ്റെ സവിശേഷതകൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തും. 160bhp, 2.0L ടർബോ പെട്രോൾ, 175bhp, 1.2L ടർബോ പെട്രോൾ, 172bhp, 2.2L ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ. ഓഫറിൽ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്ക് എന്നിങ്ങനെ രണ്ട് ഗിയർബോക്സുകൾ ഉണ്ടാകും. എസ്‌യുവിയിൽ RWD, 4WD കോൺഫിഗറേഷൻ ഓപ്ഷനുകളുണ്ട്. ഇവ യഥാക്രമം താഴ്ന്നതും ഉയർന്നതുമായ ട്രിമ്മുകൾക്കായി നീക്കിവച്ചിരിക്കുന്നു.