കോംപസ് ഫെയ്സ്ലിഫ്റ്റിന്റെ നീളവും ഉയരവും യഥാക്രമം 29 മില്ലീമീറ്ററും 17 മില്ലീമീറ്ററും വര്‍ധിച്ചിട്ടുണ്ട്. വീല്‍ബേസ് 2636 മില്ലീമീറ്ററായി തുടരുന്നു. ഫെയ്സ്ലിഫ്റ്റ് പതിപ്പിലെ പ്രധാന ആകര്‍ഷണം ക്രോമില്‍ പൂര്‍ത്തിയാക്കിയ സെവന്‍ ബോക്‌സ് ഫ്രണ്ട് ഗ്രില്ലാണ്.
ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്റെ ഇന്ത്യയിലെ ജനപ്രിയ മോഡലായ കോംപസിന്റെ പുതിയ പതിപ്പിനെ അടുത്തിടെയാണ് പ്രദര്‍ശനത്തിനെത്തിച്ചത്. ഇപ്പോഴിതാ കോംപസിന്റെ പുതിയ പതിപ്പിനെ വിപണിയില്‍ പുറത്തിറക്കിയിരിക്കുകയാണ് ജീപ്പ് ഇന്ത്യ. ജനുവരി രണ്ടാംവാരം അനാവരണം ചെയ്ത 2021 കോംപസ് എസ്യുവിയുടെ വിലയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 16.99 ലക്ഷം മുതല്‍ 28.29 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 2021 കോംപസിനുള്ള പ്രീബുക്കിങ് ജീപ്പ് നേരത്തെ ആരംഭിച്ചിരുന്നു.
ആഗോള നിരത്തുകളില്‍ നേരത്തേ എത്തിയിട്ടുള്ള മോഡലാണ് ഇന്ത്യയില്‍ കോംപസിന്റെ 2021 പതിപ്പായി എത്തുന്നത്. ഡിസൈനിലെ പുതുമയും ഫീച്ചറുകളിലെ സമ്പന്നതയുമായിരുന്നു 2021 കോംപസിന്റെ ഹൈലൈറ്റ്. പുതിയ കോംപസിനെ ഗ്വാങ്ഷോ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ ജീപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു. 2016 ല്‍ രണ്ടാം തലമുറ അരങ്ങേറ്റം മുതല്‍ എസ്യുവിയുടെ ഏറ്റവും പ്രധാനപ്പെട്ട ഫെയ്സ്ലിഫ്റ്റാണിത്.
undefined
ചൈന-സ്‌പെക് കോംപസ് തന്നെയാണ് ചില മാറ്റങ്ങളോടെ ഇന്ത്യയിലെത്തുക. പ്രധാന മാറ്റം കൂടുതല്‍ ഷാര്‍പ് ആയ എല്‍ഇഡി ഡേടൈം റണ്ണിങ് ലാമ്പുകള്‍ ചേര്‍ന്ന ഹെഡ്‌ലൈറ്റ് ആണ്. ക്രോം ഔട്ട് ലൈനിംഗുള്ള 7 സ്ലാട്ട് ഗ്രില്ലിന് പുത്തന്‍ കോംപസില്‍ മാറ്റമില്ലാതെ തുടരും, എന്നാല്‍ ഹണികോംബ് ഇന്‍സെര്‍ട്ടില്‍ മാറ്റമുണ്ട്. പുതിയ ഫ്രണ്ട് ബമ്പര്‍, സ്ലിമ്മര്‍ ഗ്രില്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍ എന്നിവപോലുള്ള ചെറിയ മാറ്റങ്ങളോടെയാണ് എസ്യുവി എത്തുന്നത്. പുതിയ 3 സ്പോക്ക് സ്റ്റിയറിംഗ് വീലും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും എസ്യുവിക്ക് ലഭിച്ചേക്കും.
കോംപസ് ഫെയ്സ്ലിഫ്റ്റ് പഴയ എന്‍ജിനുകള്‍ നിലനിര്‍ത്തിയേക്കും. 170 ബിഎച്ച്പി കരുത്തില്‍ 350 എന്‍എം ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍, 161 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ ആണ് ലഭിക്കുക. രണ്ട് എന്‍ജിനുകളും സ്റ്റാന്‍ഡേര്‍ഡായി ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും പുതിയ കോമ്പസില്‍ ജീപ്പ് നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
കോംപസ് ഫെയ്സ്ലിഫ്റ്റിന്റെ നീളവും ഉയരവും യഥാക്രമം 29 മില്ലീമീറ്ററും 17 മില്ലീമീറ്ററും വര്‍ധിച്ചിട്ടുണ്ട്. വീല്‍ബേസ് 2636 മില്ലീമീറ്ററായി തുടരുന്നു. ഫെയ്സ്ലിഫ്റ്റ് പതിപ്പിലെ പ്രധാന ആകര്‍ഷണം ക്രോമില്‍ പൂര്‍ത്തിയാക്കിയ സെവന്‍ ബോക്‌സ് ഫ്രണ്ട് ഗ്രില്ലാണ്. ആമസോണ്‍ അലക്‌സാ പിന്തുണ, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്ള ഫ്‌ലോട്ടിംഗ് 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഹെഡ്-യൂണിറ്റ് ഉപയോഗിച്ച് പുനര്‍രൂപകല്‍പ്പന ചെയ്ത ഡാഷ്ബോര്‍ഡ് വാഹനത്തിന്റെ അകത്തളത്തില്‍ ലഭിക്കുന്നുണ്ട്.
ഇന്ത്യന്‍ വാഹന വിപണിയുടെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ട് 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. നിരത്തിലിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ ഹിറ്റായി മാറിയ വാഹനമാണ് കോംപസ്. ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെടെ കിടിലന്‍ പ്രകടനം കാഴ്ച വച്ച കോംപസ് വില്‍പ്പനയിലും ചരിത്രം സൃഷ്ടിച്ചിരുന്നു.
സ്പോര്‍ട്ട്, സ്പോര്‍ട്ട് പ്ലസ്, ലോഞ്ചിട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ് എന്നീ വേരിയന്റുകളാണ് കോംപസിനുള്ളത്. ഇതിന് പുറമേ കോംപസ് ബെഡ്റോക്ക്, കോംപസ് ബ്ലാക്ക് പാക്ക്, ട്രെയ്ല്‍ഹോക്ക് തുടങ്ങിയ സ്പെഷ്യല്‍ എഡിഷനുകളും കോംപസിലുണ്ട്. അടുത്തിടെയാണ് വാഹനത്തിന്റെ ബിഎസ്6 പതിപ്പ് നിരത്തിലെത്തിയത്.