പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ മൂന്ന് മോഡലുകള്‍ക്കും ആറ് സെക്കന്‍ഡില്‍ താഴെ സമയം മതി
ഇറ്റാലിയന്‍ ആഡംബര വാഹനനിര്‍മ്മാതാക്കളായ മാസെറാറ്റിയുടെ സെഡാന്‍ മോഡലുകളായ ഗിബ്ലി, ക്വാട്രോപോര്‍ട്ടെ എന്നിവയുടെയും എസ്‍യുവിയായ ലെവാന്‍റയുടെയും പെട്രോള്‍ വകഭേദങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്തി. 2020 മോഡല്‍ വാഹനങ്ങളാണ് ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.
ലെവാന്റെ 1.41 കോടി രൂപ, ലെവാന്റെ എസ് 1.53 കോടി രൂപ, ഗിബ്ലി 1.31 കോടി രൂപ, ഗിബ്ലി എസ് 1.44 കോടി രൂപ, ക്വാട്രോപോര്‍ട്ടെ 1.63 കോടി രൂപ, ക്വാട്രോപോര്‍ട്ടെ എസ് 1.73 കോടി രൂപ എന്നിങ്ങനെയാണ് വാഹനത്തിന്‍റെ ഇന്ത്യയിലെ എക്‌സ് ഷോറൂം വിലകള്‍.
undefined
യൂറോ 6 പാലിക്കുന്ന 3.0 ലിറ്റര്‍, വി6, ഇരട്ട ടര്‍ബോ, ഡയറക്റ്റ് ഇന്‍ജെക്ഷന്‍ ജിഡിഐ പെട്രോള്‍ എന്‍ജിനാണ് മൂന്ന് കാറുകളുടെയും ഹൃദയം. 2,979 സിസി എന്‍ജിന്‍ സ്റ്റാന്‍ഡേഡ് വേരിയന്റുകളില്‍ 350 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കും.
പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ മൂന്ന് മോഡലുകള്‍ക്കും ആറ് സെക്കന്‍ഡില്‍ താഴെ സമയം മതി. എന്നാല്‍ മൂന്ന് മോഡലുകളുടെയും എസ് വേരിയന്റുകളില്‍ ഇതേ എന്‍ജിന്‍ 430 ബിഎച്ച്പി കരുത്തും 580 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. പൂജ്യത്തില്‍ നിന്നും 100 കിമീ വേഗമാര്‍ജിക്കാന്‍ ലെവാന്റെ എസ് വേരിയന്റിന് 5.2 സെക്കന്‍ഡും ക്വാട്രോപോര്‍ട്ടെ എസ് വേരിയന്റിന് 5 സെക്കന്‍ഡും ഗിബ്ലി എസ് വേരിയന്റിന് 4.9 സെക്കന്‍ഡും മതി. സ്റ്റാന്‍ഡേഡ്, എസ് വേരിയന്റുകള്‍ ഭേദമില്ലാതെ മൂന്ന് മോഡലുകളിലും ഇസഡ്എഫ് 8 സ്പീഡ് ഓട്ടോമാറ്റിക്കാണ്ട്രാന്‍സ്മിഷന്‍.
ലെവാന്റെ, ഗിബ്ലി മോഡലുകള്‍ പതിനൊന്ന് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലും ക്വാട്രോപോര്‍ട്ടെ പത്ത് കളര്‍ ഓപ്ഷനുകളിലും ലഭിക്കും. റോസോ പൊട്ടന്റെ, ബ്ലു നോബിലെ എന്നീ രണ്ട് പുതിയ ട്രൈ-കോട്ട് നിറങ്ങളിലും ഈ മോഡലുകള്‍ ഇപ്പോള്‍ ലഭിക്കും. മൂന്ന് മോഡലുകള്‍ക്കും അഞ്ച് പുതിയ ഡിസൈന്‍ ഓപ്ഷനുകളില്‍ 20, 21 ഇഞ്ച് വലുപ്പങ്ങളില്‍ അലോയ് വീലുകളുമുണ്ട്.
ഡീസല്‍ വകഭേദങ്ങളെപ്പോലെ, പുനര്‍രൂപകല്‍പ്പന ചെയ്ത ഗിയര്‍ഷിഫ്റ്റ് ലിവറോടുകൂടിയാണ് മാസെറാറ്റി ക്വാട്രോപോര്‍ട്ടെ, ലെവാന്റെ, ഗിബ്ലി പെട്രോള്‍ മോഡലുകള്‍ വരുന്നത്. കാറുകളുടെ സെന്റര്‍ കണ്‍സോളില്‍ ഡ്രൈവിംഗ് മോഡ് ക്ലസ്റ്റര്‍ നല്‍കിയിരിക്കുന്നു.
എംടിസി പ്ലസ് (മാസെറാറ്റി ടച്ച് കണ്‍ട്രോള്‍ പ്ലസ്) ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റമാണ് മൂന്ന് കാറുകളും ഉപയോഗിക്കുന്നത്. 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ യൂണിറ്റ് കൂടാതെ സെന്റര്‍ കണ്‍സോളില്‍ ഇരട്ട ഡയല്‍ സംവിധാനവും നല്‍കി. ഡ്രൈവറുടെയും യാത്രക്കാരന്റെയും മെച്ചപ്പെട്ട സൗകര്യത്തിനായി ക്ലൈമറ്റ് കണ്‍ട്രോള്‍ കൂടുതലായി കസ്റ്റമൈസ് ചെയ്യാന്‍ കഴിയും.