മഹീന്ദ്ര XUV700 ന് സമീപഭാവിയിൽ ഒരു ആറ് സീറ്റർ വേരിയന്റ് ലഭിക്കുമെന്ന് ടീം ബിഎച്ച്പിയെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു
മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയ XUV700 (Mahindra XUV700) മിഡ്-സൈസ് എസ്‌യുവിക്ക് വിപണിയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈ എസ്‌യുവി വെറും രണ്ട് ദിവസത്തിനുള്ളിൽ 75,000 ബുക്കിംഗുകൾ നേടിയിരുന്നു. നിലവിൽ 19 ആഴ്‍ച വരെ കാത്തിരിപ്പ് കാലയളവ് ഉണ്ട് ഈ വാഹനം സ്വന്തമാക്കാന്‍. നിലവില്‍ മഹീന്ദ്ര XUV700 എസ്‌യുവി രണ്ട് സീറ്റിംഗ് ലേഔട്ടുകളിൽ ആണ് വാഗ്‍ദാനം ചെയ്യുന്നത്. അഞ്ച് സീറ്ററും ഏഴ് സീറ്ററും. രണ്ടാമത്തെയും മൂന്നാമത്തെയും നിരയിൽ ബെഞ്ച്-ടൈപ്പ് സീറ്റുകളും കമ്പനി വാഗ്‍ദാനം ചെയ്യുന്നു.
ഇപ്പോഴിതാ മഹീന്ദ്ര XUV700 ന് സമീപഭാവിയിൽ ഒരു ആറ് സീറ്റർ വേരിയന്റ് ലഭിക്കുമെന്ന് ടീം ബിഎച്ച്പിയെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആറ് സീറ്റുകള്‍ ഉള്ള ഈ XUV700 രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളുമായാണ് വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം നിര ക്യാപ്റ്റൻ സീറ്റുകൾക്ക് സ്വതന്ത്രമായ ആംറെസ്റ്റുകളുണ്ടെന്ന് പുറത്തു വന്ന ചിത്രങ്ങള്‍ കാണിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൂന്നാം നിരയിലേക്കുള്ള വേഗത്തിലും എളുപ്പത്തിലും ആക്‌സസ് ചെയ്യുന്നതിനായി ഈ വേരിയന്റ് രണ്ടാമത്തെ വരിയിൽ ഒരു ടച്ച് ടംബിൾ ഓപ്‌ഷൻ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. സീറ്റുകളിൽ ഹെഡ്‌റെസ്റ്റുകളും ഉണ്ട്, അവ ക്രമീകരിക്കാൻ സാധ്യതയുണ്ട്.
undefined
ഉര്‍വ്വശീ ശാപം ഉപകാരമായി, ഈ പുത്തന്‍ വണ്ടിയുടെ വില കുറയുന്നു, കാരണം!
മഹീന്ദ്ര XUV700 4 ട്രിം ലെവലുകളിൽ ലഭ്യമാണ് - MX, AX3, AX5, AX7. പെട്രോൾ പതിപ്പിന് 12.49 ലക്ഷം മുതൽ 21.29 ലക്ഷം രൂപ വരെയാണ് വില, ഡീസൽ മോഡലിന് അടിസ്ഥാന MX വേരിയന്റിന് 12.99 ലക്ഷം രൂപയും ടോപ്പ് എൻഡ് വേരിയന്റിന് 22.99 ലക്ഷം രൂപയുമാണ് വില. അടുത്ത മാസത്തോടെ എസ്‌യുവി വില ഇനിയും കൂടും.
ഈ വർഷത്തെ പ്രധാനപ്പെട്ട SUV ലോഞ്ചുകളിൽ ഒന്നായിരുന്നു മഹീന്ദ്ര XUV700 (Mahindra XUV700). ഈ എസ്‌യുവി മോഡൽ ലൈനപ്പ് രണ്ട് വകഭേദങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഒന്നിലധികം വേരിയന്റുകളിൽ വാഗ്ദാനം ചെയ്‍തിട്ടുണ്ട് ഇവയ്ക്ക് നിലവിൽ 12.49 ലക്ഷം മുതൽ 22.99 ലക്ഷം രൂപ വരെയാണ് വില (എല്ലാം എക്‌സ്‌ഷോറൂം). പുതിയ മഹീന്ദ്ര XUV700 രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത് - 2.2-ലിറ്റർ 4-സിലിണ്ടർ ടർബോചാർജ്ഡ് ഡീസലും 2.0-ലിറ്റർ 4-സിലിണ്ടർ ടർബോ പെട്രോളും. പെട്രോൾ എഞ്ചിൻ 200 ബിഎച്ച്പിയും 380 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു, അതേസമയം ഡീസൽ എഞ്ചിൻ രണ്ട് സ്റ്റേറ്റുകൾ വാഗ്ദാനം ചെയ്യുന്നു - MX ട്രിമ്മിന് 155bhp/360Nm, AdrenoX AX ട്രിമ്മിൽ 185bhp/420Nm (450NM കൂടെ AT). ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകളിൽ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു. ഡീസൽ എഞ്ചിൻ സിപ്പ്, സാപ്പ്, സൂം, കസ്റ്റം എന്നിങ്ങനെ 4 ഡ്രൈവിംഗ് മോഡുകൾ വാഗ്ദാനം ചെയ്യുന്നു.
മഹീന്ദ്ര XUV700 പിക്കപ്പ് ട്രക്ക് റെൻഡർ ചെയ്‍തു
നിരത്തിലും വിപണിയിലും കുതിച്ചു പായുകയാണ് ഇപ്പോള്‍ ഈ മോഡല്‍. ഇടി പരീക്ഷണത്തില്‍ അഞ്ച് സ്റ്റാറുകളും നേടി യാത്രികരുടെ സുരക്ഷ അരക്കിട്ട് ഉറപ്പിച്ച XUV700 എസ്‌യുവിക്ക് നിലവിൽ 8 മുതൽ 10 മാസം വരെ നീണ്ടുനിൽക്കുന്ന കാത്തിരിപ്പ് കാലയളവാണുള്ളത്. ഈ വമ്പന്‍ ഡിമാൻഡ് കാരണം ഉടമകള്‍ക്ക് വാഹനം കൈമാറാന്‍ പാടുപെടുകയാണ് മഹീന്ദ്ര. വാഹനത്തിന്‍റെ ടോപ്പ് എൻഡ് വേരിയന്‍റുകളായ AX5, AX7 വേരിയന്റുകൾക്കാണ് ഏറ്റവും അധികം ഡിമാൻഡുള്ളത്. അത്യാധുനിക ഫീച്ചർ സംവിധാനങ്ങൾ ഇവ നൽകുന്നുവെന്നതു തന്നെയാണ് ഈ ഡിമാന്റിനു പിന്നിലുള്ള പ്രധാന കാരണം. പക്ഷേ ആഗോളതലത്തിലെ സെമി കണ്ടക്ടർ ചിപ്പുകളുടെ കുറവ് കാരണം ആവശ്യം നിറവേറ്റാൻ കഴിയാത്തതിനാൽ XUV700ന് പുതിയൊരു വേരിയന്‍റിനെക്കൂടി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര എന്നാണ് റിപ്പോര്‍ട്ടുകള്‍. XUV700 ലൈനപ്പിലേക്ക് മഹീന്ദ്ര ഉടൻ തന്നെ AX7 സ്‍മാര്‍ട്ട് എന്ന പുതിയൊരു ട്രിം അവതരിപ്പിക്കും എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.