ലാന്‍ഡ് ക്രൂയിസര്‍ ലിമിറ്റിഡ് എഡിഷന്‍ എത്തി

By Web Team  |  First Published Aug 4, 2020, 7:45 PM IST

LC 200 -ജെന്‍ ലാന്‍ഡ് ക്രൂയിസര്‍ ഫുള്‍ സൈസ് എസ്‍യുവിയുടെ പരിമിതമായ ഹെറിറ്റേജ് പതിപ്പ് അവതരിപ്പിച്ച് നോര്‍ത്ത് അമേരിക്കന്‍ ടൊയോട്ട


LC 200 -ജെന്‍ ലാന്‍ഡ് ക്രൂയിസര്‍ ഫുള്‍ സൈസ് എസ്‍യുവിയുടെ പരിമിതമായ ഹെറിറ്റേജ് പതിപ്പ് അവതരിപ്പിച്ച് നോര്‍ത്ത് അമേരിക്കന്‍ ടൊയോട്ട. മിഡ്നൈറ്റ് ബ്ലാക്ക് മെറ്റാലിക്, ബ്ലിസാര്‍ഡ് പേള്‍, സില്‍വര്‍ മെറ്റാലിക്, മാഗ്‌നെറ്റിക് ഗ്രേ മെറ്റാലിക് എന്നിങ്ങനെ നാല് നിറങ്ങളില്‍ ഇത് ലഭ്യമാണ്.

യുഎസ് വിപണിയില്‍ 2021MY ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ മൂന്ന് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. 4WD ബേസ് പതിപ്പിന് 85,515 ഡോളര്‍, 65 ലക്ഷം രൂപയും ഹെറിറ്റേജ് പതിപ്പിന് 87,845 ഡോളര്‍, 67 ലക്ഷം രൂപയുമാണ് എക്‌സ്- ഷോറൂം വില. ഹെറിറ്റേജ് പതിപ്പ് മൂന്ന് വരി പതിപ്പിന്റെ വിലകള്‍ ഇതുവരെ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിട്ടില്ല.

Latest Videos

undefined

ബ്രോണ്‍സ് നിറമുള്ള 18 ഇഞ്ച് ബിബിഎസ് ഫോര്‍ജ്ഡ് അലുമിനിയം അഞ്ച്-സ്പോക്ക് വീലുകള്‍, വിന്റേജ് ലാന്‍ഡ് ക്രൂയിസര്‍ എക്സ്റ്റീരിയര്‍ ബാഡ്ജിംഗ്, ഗ്ലോസ്-ബ്ലാക്ക് ഫ്രണ്ട് ഗ്രില്ല്, അതുല്യമായ പെയിന്റ് ഓപ്ഷനുകള്‍ എന്നിവ പ്രധാന സവിശേഷതകളാണ്. സ്റ്റാന്‍ഡേര്‍ഡ് സവിശേഷതകളില്‍ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഹീറ്റഡ് സ്റ്റിയറിംഗ് വീല്‍, നാല് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഇന്‍ബില്‍റ്റ് സാറ്റലൈറ്റ് നാവിഗേഷനോടുകൂടിയ 9.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍. ഇതില്‍ ആപ്പിള്‍ കാര്‍പ്ലേ അല്ലെങ്കില്‍ ആന്‍ഡ്രോയിഡ് ഓട്ടോ സംവിധാനം ഇല്ല.

2021MY ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പവര്‍ ചെയ്യുന്നത് 5.7 ലിറ്റര്‍ DOHC NA V8 പെട്രോള്‍ എഞ്ചിനൊപ്പം എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമാണ്. ഇത് 5,600 rpm -ല്‍ 381 bhp കരുത്തും 3,600 rpm -ല്‍ 544 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

സുരക്ഷയുടെയും അസിസ്റ്റുകളുടെയും കാര്യത്തില്‍, ഏറ്റവും പുതിയ ലാന്‍ഡ് ക്രൂയിസറില്‍ 10 എയര്‍ബാഗുകള്‍, ബ്ലൈന്‍ഡ്-സ്‌പോട്ട് മോണിറ്ററിംഗ് (റിയര്‍ ക്രോസ്-ട്രാഫിക് അലേര്‍ട്ടിനൊപ്പം), റഡാര്‍ അധിഷ്ഠിത ക്രൂയിസ് കണ്‍ട്രോള്‍, പ്രീ-കോളീഷന്‍ സിസ്റ്റം തുടങ്ങിയവ വാഹനത്തിലുണ്ട്.

click me!