പുത്തന്‍ സെൽറ്റോസ്, സോനെറ്റ് മോഡലുകളുടെ ഡെലിവറി തുടങ്ങി കിയ

By Web Team  |  First Published May 19, 2021, 7:09 PM IST

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യ  2021 മോഡല്‍ സെല്‍റ്റോസ്, സോണറ്റ് വാഹനങ്ങളുടെ ഡെലിവറി ആരംഭിച്ചതായി റിപ്പോര്‍ട്ട്.   ലോഗോയ്ക്കൊപ്പം ചെറിയ ഫീച്ചർ, വേരിയന്‍റ് മാറ്റങ്ങളുമായാണ് വാഹനത്തെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.


ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ ഇന്ത്യ  2021 മോഡല്‍ സെല്‍റ്റോസ്, സോണറ്റ് വാഹനങ്ങളുടെ ഡെലിവറി ആരംഭിച്ചതായി റിപ്പോര്‍ട്ട്.   ലോഗോയ്ക്കൊപ്പം ചെറിയ ഫീച്ചർ, വേരിയന്‍റ് മാറ്റങ്ങളുമായാണ് വാഹനത്തെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഇപ്പോൾ പരിഷ്ക്കരിച്ച 2021 മോഡൽ സെൽറ്റോസ്, സെൽറ്റോസ് മോഡലുകൾക്കായുള്ള ഡെലിവറിയും കിയ ഇന്ത്യ ആരംഭിച്ചിരിക്കുകയാണെന്നും പുതിയ ബുക്കിംഗുകളിലെ കാത്തിരിപ്പ് കാലയളവ് വേരിയന്റിനെ ആശ്രയിച്ച് 20 ആഴ്‍ച വരെ നീളും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.  കിയ ഡീലർഷിപ്പുകൾ വഴിയും ഓൺലൈനായും 25,000 രൂപ ടോക്കൺ തുകയായി നൽകി പുതുക്കിയ എസ്‌യുവികൾ ബുക്ക് ചെയ്യാം.

Latest Videos

undefined

എച്ച്ടിഎക്‌സ് പ്ലസ് എടി 1.5 ഡീസല്‍ വേരിയന്റ് ഒഴിവാക്കി പകരം എച്ച്ടികെ പ്ലസ് ഐഎംടി 1.5 പെട്രോള്‍, ജിടിഎക്‌സ് (ഒ) 6എംടി 1.4 ടര്‍ബോ ജിഡിഐ പെട്രോള്‍ എന്നീ രണ്ട് പുതിയ വേരിയന്റുകളിലാണ് 2021 സെല്‍റ്റോസ് എത്തുന്നത്. 9.95 ലക്ഷം രൂപയിലാണ് 2021 മോഡല്‍ വാഹനത്തിന്‍റെ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. 2019 ഓഗസ്റ്റ് 22നാണ് സെല്‍റ്റോസിനെ  ദക്ഷിണ കൊറിയിന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോഴ്‍സ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ആഗോളതലത്തില്‍ തന്നെ ഇന്ത്യയിലാണ് കിയ സെല്‍റ്റോസ് എസ്‌യുവി ആദ്യമായി വിറ്റു തുടങ്ങിയത്. നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുകയാണ് സെല്‍റ്റോസ്.

2020ല്‍ ആണ് സോണറ്റ് വിപണിയിലെത്തിയത്. അതുകൊണ്ട് തന്നെ കാര്യമായ മാറ്റം 2021 കിയ സോണറ്റിലില്ല. പുത്തൻ സോണറ്റിലെ പ്രധാന മാറ്റം കിയയുടെ പുത്തൻ ലോഗോയാണ്. ബന്ധിപ്പിച്ച K,I,A എന്ന അക്ഷങ്ങളുള്ള പുതിയ ലോഗോ ബോണറ്റിലും, ഹബ് ക്യാപ്പിലും, ടെയിൽ ഗെയ്റ്റിലും, സ്റ്റിയറിംഗ് വീലിലും, കീ ഫോബിലും ഇടം പിടിച്ചിട്ടുണ്ട്.

രണ്ട് ട്രിമ്മുകളിലായി (ടെക് ലൈൻ, ജിടി-ലൈൻ) 17 വേരിയന്റുകളിൽ 2021 കിയ സോണറ്റ് ഇപ്പോൾ വാങ്ങാം. HTE, HTK, HTK+, HTX, GTX & GTX+ എന്നിങ്ങനെയുള്ള വേരിയന്റുകൾ വിവിധ എങ്ങിനെ ഗിയർബോക്‌സ് കോമ്പിനേഷനിൽ ലഭ്യമാണ്. അടുത്തിടെ പിൻവലിച്ച HTK+ ഡീസൽ ഓട്ടോമാറ്റിക്, ടർബോ-പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് പകരമായി HTX വേരിയന്റ് ഇപ്പോൾ ടർബോ-പെട്രോൾ ഓട്ടോമാറ്റിക്, ടർബോ ഡീസൽ ഓട്ടോമാറ്റിക് പതിപ്പുകളിൽ ലഭിക്കും.

click me!