Hyundai Stargazer : വരുന്നൂ, ഹ്യുണ്ടായി സ്റ്റാര്‍ഗേസര്‍ എംപിവി

By Web Team  |  First Published Jan 2, 2022, 9:27 AM IST

ഇന്ത്യ, ഇന്തോനേഷ്യ, റഷ്യ എന്നിവ ഉൾപ്പെടുന്ന വളർന്നുവരുന്ന വിപണികളെ ലക്ഷ്യമിട്ടായിരിക്കും വാഹനം എത്തുന്നത്


ക്ഷിണ കൊറിയന്‍ (South Korea) വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് (Hyundai) സ്റ്റാർഗേസർ (Stargazer) എന്ന് വിളിക്കപ്പെടുന്ന ഒരു പുതിയ എംപിവി ഒരുക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.  ഈ മൂന്നു വരി എംപിവി ഇതിനകം തന്നെ ദക്ഷിണ കൊറിയയിലും ഇന്തോനേഷ്യയിലും ഒന്നിലധികം തവണ പരീക്ഷണയോട്ടം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇന്തോനേഷ്യ, ഇന്ത്യ, റഷ്യ എന്നിവ ഉൾപ്പെടുന്ന വളർന്നുവരുന്ന വിപണികളെ ലക്ഷ്യമിട്ടായിരിക്കും വാഹനം എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്ലാറ്റ്ഫോം
പുതിയ ഹ്യുണ്ടായ് സ്റ്റാർഗേസർ 3-വരി എപിവി, ഉടൻ പുറത്തിറക്കാൻ പോകുന്ന കിയ കാരന്‍സ് എംപിവിക്ക് അടിസ്ഥാനമാകുന്ന അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് അടിസ്ഥാനപരമായി കിയ സെൽറ്റോസ്, ഹ്യുണ്ടായ് ക്രെറ്റ, ഹ്യുണ്ടായ് അൽകാസർ എന്നിവയ്ക്ക് അടിവരയിടുന്ന SP2 പ്ലാറ്റ്‌ഫോമിന്റെ വിപുലീകൃത പതിപ്പാണ്. 2,780 എംഎം വീൽബേസ് കാരെൻസിനുണ്ട്, ഇത് അൽകാസറിനേക്കാൾ 20 എംഎം കൂടുതലാണ്.

Latest Videos

undefined

പിടിച്ചുനില്‍ക്കാന്‍ പല വഴികള്‍, അഞ്ച് പുതിയ ഹ്യുണ്ടായി എസ്‌യുവികൾ ഇന്ത്യയിലേക്ക്

ഡിസൈനും ഇന്റീരിയറും
ഹ്യുണ്ടായി അൽകാസറിന് സമാനമായ 4.5 മീറ്ററാണ് പുതിയ ഹ്യുണ്ടായ് സ്റ്റാർഗേസറിന് പ്രതീക്ഷിക്കുന്നത്. ക്യാബ്-ഫോർവേഡ് ബോഡിസ്റ്റൈൽ ഫീച്ചർ ചെയ്യുന്ന ഒരു പരമ്പരാഗത MPV-പോലുള്ള സ്റ്റൈലിംഗുമായി ഇത് വരും. പ്രധാന ലൈറ്റുകളും മുകളിൽ എൽഇഡി ഡിആർഎല്ലുകളും സഹിതം സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണമാണ് എംപിവിക്ക് ഉണ്ടായിരിക്കുകയെന്ന് സ്പൈ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. പുതിയ ട്യൂസണുമായി സാമ്യമുള്ള തനതായ ശൈലിയിലുള്ള ഗ്രില്ലും ലഭിക്കാൻ സാധ്യതയുണ്ട്. എംപിവിയിൽ ഷാര്‍ക്ക് ഫിൻ ആന്റിനയും ചരിഞ്ഞ മേൽക്കൂരയും ഉണ്ടാകും.

ഹ്യുണ്ടായി സ്റ്റാർഗേസർ സ്പൈഡ് ഫ്രണ്ട്
പുതിയ ഹ്യുണ്ടായ് സ്റ്റാർഗേസർ 6, 7 സീറ്റ് ഓപ്ഷനുകളിൽ നൽകാനാണ് സാധ്യത. ക്രെറ്റ/അൽകാസറുമായി വാഹനത്തിന് ഇന്റീരിയർ ഘടകങ്ങൾ പങ്കിടാനാകും. പുതിയ മോഡലിന് ഹ്യുണ്ടായ് സ്മാർട്ട്സെൻസ് ഫീച്ചർ ലഭിക്കും. ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ മാറ്റുന്ന അസിസ്റ്റ് എന്നിവയും അതിലേറെയും പോലുള്ള ഫീച്ചറുകളോടെ (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) എംപിവിക്ക് ഉണ്ടായിരിക്കാം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

സൈലോ കടിച്ചുവലിച്ച് കടുവ, മഹീന്ദ്ര വണ്ടികളുടെ രുചി പിടിച്ചിട്ടെന്ന് മുതലാളി!

പ്രതീക്ഷിക്കുന്ന എഞ്ചിനും ഗിയർബോക്സ് ഓപ്ഷനുകളും
113 bhp കരുത്തും 145 എന്‍എം ടോര്‍ഖും ഉത്പാദിപ്പിക്കാൻ കഴിയുന്ന 1.5 ലിറ്റർ 4-സിലിണ്ടർ നാച്ചുറലി ആസ്‍പിറേറ്റഡ് പെട്രോൾ എഞ്ചിന്‍ ആയിരിക്കും പുതിയ മോഡലിന് കരുത്ത് പകരുന്നത്. ട്രാൻസ്‍മിഷൻ ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവലും ഒരു CVT ഓട്ടോമാറ്റിക്കും ഉൾപ്പെടാൻ സാധ്യതയുണ്ട്. ഇന്ത്യ-സ്പെക് മോഡലിന് 113 ബിഎച്ച്പിയും 250 എൻഎം ടോർക്കും നൽകുന്ന 1.5 ലിറ്റർ ടർബോ-ഡീസൽ എഞ്ചിൻ ലഭിക്കും. മാനുവൽ, ഏഴ്‍ സ്‍പീഡ് DCT എന്നിവയുള്ള 138bhp, 1.4L ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിനും വാഹനത്തിന് ലഭിക്കും.

ലോഞ്ച്
പുതിയ സ്റ്റാർഗേസർ ഈ വര്‍ഷം ഇന്തോനേഷ്യയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. കമ്പനിയുടെ പുതിയ ഇന്തോനേഷ്യ പ്ലാന്റിൽ നിന്ന് പുറത്തിറങ്ങുന്ന ആദ്യ മോഡലുകളില്‍ ഒന്നായിരിക്കും പുതിയ മോഡൽ. ഇന്തോനേഷ്യയിൽ, സുസുക്കി എർട്ടിഗ, ഹോണ്ട ബിആർ-വി, മിത്സുബിഷി എക്‌സ്‌പാൻഡർ, നിസാൻ ലിവിനിയ എന്നിവയ്‌ക്കൊപ്പം പുതിയ എംപിവി മത്സരിക്കും.

2022 കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ്; എന്താണ് പ്രതീക്ഷിക്കേണ്ടത്?

ഹ്യുണ്ടായ് സ്റ്റാർഗേസർ ഇന്ത്യ ലോഞ്ച്?
ഹ്യുണ്ടായി ഇതേ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നിരുന്നാലും. ഈ വര്‍ഷം തന്നെ എംപിവി ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുതിയ എംപിവി 2022 അവസാനമോ 2023ന്‍റെ തുടക്കത്തിലോ എത്തിയേക്കും.

Source : India Car News

click me!