ഹോട്ട്സ്റ്റാറുമായി ഉണ്ടായിരുന്ന കരാർ അവസാനിച്ചതിനാൽ എച്ച്ബിഒ കണ്ടന്റുകളൊക്കെ രാജ്യത്ത് ഓർമയായ സാഹചര്യത്തിലാണ് പുതിയ വാർത്ത. കഴിഞ്ഞ ദിവസം തയ്യാറാക്കിയ പുതിയ കരാറിൽ ഹൗസ് ഓഫ് ദി ഡ്രാഗൺ, ദി ലാസ്റ്റ് ഓഫ് അസ്, യൂഫോറിയ, ദി വൈറ്റ് ലോട്ടസ്, സക്‌സെഷന്റെ നാലാമത്തെയും അവസാനത്തെയും സീസൺ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദില്ലി: പാതിവഴിയിൽ എച്ച്ബിഒയിലെ സീരിസുകളെയൊക്കെ നഷ്ടമായെന്ന് വിഷമിക്കുന്നവർക്കുള്ള സന്തോഷവാർത്തയുമായാണ് ജിയോ സിനിമയെത്തിയിരിക്കുന്നത്. വാർണർ ബ്രദേഴ്സുമായി പുതിയ കരാറിൽ ഒപ്പു വെച്ചിരിക്കുകയാണ് രാജ്യത്തെ മുൻനിര ടെലികോം സേവനദാതാവായ റിലയൻസ് ജിയോ . നിലവിലെ കരാർ പ്രകാരം ഇനി മുതൽ ഇന്ത്യയിലെ എച്ച്ബിഒ, വാർണർ ബ്രദേഴ്സ് കണ്ടെന്റുകളെല്ലാം ജിയോസിനിമ ആപ്പിലൂടെയാകും സ്ട്രീം ചെയ്യുന്നത്.
റിലയൻസിന്റെ വയാകോം18 ഉം വാർണർ ബ്രദേഴ്‌സ് ഡിസ്‌കവറിയും കഴിഞ്ഞ ദിവസമാണ് മൾട്ടി-ഇയർ കരാർ പ്രഖ്യാപിച്ചത്. മെയ് മുതൽ പുതിയ കരാർ നടപ്പിലാകും. വാർണർ ബ്രദേഴ്സിന്റെയും ഇന്ത്യയിലെ ടിവി സീരിസുകളുടെയും സിനിമകളുടെയും കാറ്റലോഗിന്റെ പുതിയ ഹോമാകും ജിയോസിനിമ. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ നിന്ന് വ്യത്യസ്തമായി വാർണർ ബ്രദേഴ്സിന്റെ എല്ലാ പ്രൊഡക്ഷനുകളും ജിയോസിനിമ ആപ്പിലൂടെ നേരിട്ട് സ്ട്രീം ചെയ്യും. നിലവിൽ എച്ച്ബിഒ മാക്സിന് ഇന്ത്യയിൽ ഇതുവരെ പ്രത്യേകം സ്ട്രീമിങ് സർവീസില്ലായിരുന്നു.
undefined
ഹോട്ട്സ്റ്റാറുമായി ഉണ്ടായിരുന്ന കരാർ അവസാനിച്ചതിനാൽ എച്ച്ബിഒ കണ്ടന്റുകളൊക്കെ രാജ്യത്ത് ഓർമയായ സാഹചര്യത്തിലാണ് പുതിയ വാർത്ത. കഴിഞ്ഞ ദിവസം തയ്യാറാക്കിയ പുതിയ കരാറിൽ ഹൗസ് ഓഫ് ദി ഡ്രാഗൺ, ദി ലാസ്റ്റ് ഓഫ് അസ്, യൂഫോറിയ, ദി വൈറ്റ് ലോട്ടസ്, സക്‌സെഷന്റെ നാലാമത്തെയും അവസാനത്തെയും സീസൺ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. വയോകോം18-മായി സഹകരിച്ച് പ്രീമിയം എച്ച്ബിഒ, മാക്സ് ഒറിജിനൽ, വാർണർ ബ്രദേഴ്സ് കണ്ടെന്റുകൾ പ്രാദേശിക ആരാധകരിലേക്ക് എത്തിക്കാനാകുന്നതിൽ സന്തോഷമുണ്ടെന്നാണ് വാർണർ ബ്രദേഴ്സ് ഡിസ്കവറി (ഇന്ത്യ) പ്രസിഡന്റ് ക്ലെമന്റ് ഷ്വെബിഗ് പറയുന്നത്. വാർണർ ബ്രദേഴ്സ്, ഡിസ്കവറി ബ്രാൻഡുകൾക്ക് രാജ്യത്ത് നിരവധി ആരാധകരുണ്ട്.
മറ്റ് ഒടിടി പ്ലാറ്റ്ഫോമുകളെ പോലെ തന്നെ ജിയോസിനിമയും പണമിടാക്കുമെന്ന റിപ്പോർട്ട് നേരത്തെ പുറത്തു വന്നിരുന്നു. ഐപിഎൽ 2023 ലെ വ്യൂവേഴ്സിന്റെ എണ്ണത്തിലെ വർധന ജിയോസിനിമയുടെ വളർച്ചയുടെ തെളിവായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഐപിഎല്ലിന്റെ ലൈവ് സ്ട്രിമിങ് കൂടാതെ വെബ് സീരിസുകളും പുതുതായി ഉൾപ്പെടുത്തിയേക്കും. ഐപിഎല്ലിന് ശേഷം ജിയോ സിനിമ ഉപയോഗിക്കണമെങ്കിൽ പണമടയ്ക്കേണ്ടി വരുമെന്നാണ് സൂചന. ഈ നീക്കത്തിലൂടെ കമ്പനിയുടെ വരുമാനം വർധിപ്പിക്കുകയാണ് ലക്ഷ്യം.
'പിഎസ് 2' രണ്ടാമത്; കേരളത്തില്‍ ഈ വര്‍ഷം ഏറ്റവും ഉയര്‍ന്ന ഓപണിംഗ് നേടിയ അഞ്ച് ചിത്രങ്ങള്‍
ജിയോ സിനിമ പെയ്ഡാകുന്നു; അടുത്ത കൊല്ലം മുതല്‍ ഐപിഎല്‍ കാണാന്‍ എത്ര പൈസ കൊടുക്കേണ്ടി വരും.!