Toyota's compact SUV : ടൊയോട്ടയുടെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക്ക് മോഡലാകാന്‍ BZ കോംപാക്ട് എസ്‌യുവി

By Web Team  |  First Published Dec 18, 2021, 5:35 PM IST

ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട അടുത്തിടെ ഊർജ പരിവർത്തനത്തിനായുള്ള തന്ത്രപരമായ പദ്ധതി പ്രഖ്യാപിക്കുകയും ആശയങ്ങളും പ്രോട്ടോടൈപ്പുകളും ഉൾപ്പെടെ 15 ഇലക്ട്രിക് വാഹനങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്‍തിരുന്നു. 


ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട (Toyota) അടുത്തിടെ ഊർജ പരിവർത്തനത്തിനായുള്ള തന്ത്രപരമായ പദ്ധതി പ്രഖ്യാപിക്കുകയും ആശയങ്ങളും പ്രോട്ടോടൈപ്പുകളും ഉൾപ്പെടെ 15 ഇലക്ട്രിക് വാഹനങ്ങൾ (electric vehicles) പ്രദർശിപ്പിക്കുകയും ചെയ്‍തിരുന്നു. ഇതില്‍ ടൊയോട്ട BZ സ്‌മോൾ ക്രോസ്‌ഓവറും കമ്പനി പ്രദർശിപ്പിച്ചിരുന്നു. ഈ മോഡല്‍ ബ്രാൻഡിന്റെ ഭാവിയിലെ വിലകുറഞ്ഞ ഇലക്ട്രിക് കോംപാക്റ്റ് എസ്‌യുവി ആയിരിക്കും എന്ന് ഇന്ത്യാ കാര് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ടൊയോട്ടയുടെ മികച്ച വാണിജ്യ ആസ്തിയായി മാറാനാണ് ഈ മോഡൽ ലക്ഷ്യമിടുന്നതെന്ന് ടൊയോട്ട സിഇഒ അകിയോ ടൊയോട്ട പറഞ്ഞു. യൂറോപ്പിനെയും ജപ്പാനെയും മനസ്സിൽ കരുതി രൂപകൽപ്പന ചെയ്‍ത സുഖപ്രദമായ ഇന്റീരിയർ ഉള്ള ഒരു ചെറിയ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹനം ആയിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു.

Latest Videos

undefined

ഭാവിയിലെ ടൊയോട്ട കോംപാക്ട് ഇലക്ട്രിക് എസ്‌യുവി ഈ വിഭാഗത്തിൽ ഏറ്റവും കാര്യക്ഷമമായിരിക്കും. JAC e-JS1, റെനോ Zoe തുടങ്ങിയ ഇലക്ട്രിക് കാറുകളുടെ ഉപഭോഗത്തോട് അടുത്ത് നിൽക്കുന്ന 12.5kWh/100km എന്ന കുറഞ്ഞ വൈദ്യുതി ഉപഭോഗം ഇത് വാഗ്‍ദാനം ചെയ്യുന്നുവെന്ന് ടൊയോട്ട അവകാശപ്പെടുന്നു.

ഭാരം കുറഞ്ഞ ബാറ്ററികളുള്ള വാഹനങ്ങളിലൂടെ ഇലക്ട്രിക് കാറുകളെ ജനപ്രിയമാക്കാനാണ് ടൊയോട്ട ലക്ഷ്യമിടുന്നത്. റേഞ്ച് വർദ്ധിപ്പിക്കാൻ കൂടുതൽ ബാറ്ററികൾ ചേർക്കുന്നുവെന്നും അതോടെ ഒരു വാഹനം വലുതും ഭാരവും ചെലവേറിയതുമായി മാറുന്നുവെന്നും ടൊയോട്ടയുടെ സിഇഒ പറഞ്ഞു. ഈ എസ്‌യുവി ഒരു ചെറിയ വാഹനമായിരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

ടൊയോട്ട BZ അർബൻ കോംപാക്റ്റ് എസ്‌യുവി കൺസെപ്റ്റ് ഒരു പ്രായോഗിക ഉൽപ്പാദനത്തിന് തയ്യാറായ മോഡൽ പോലെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ അന്തിമ പതിപ്പിന് മുമ്പ് ചെറിയ മാറ്റങ്ങൾ ലഭിക്കും. അടുത്തിടെ പുറത്തിറക്കിയ ടൊയോട്ട bZ4X, ടൊയോട്ട Aygo X എന്നിവയിൽ നിന്നുള്ള ഡിസൈൻ സൂചനകൾ ചെറിയ ക്രോസ്ഓവർ പങ്കിടുന്നു. ഈ മോഡല്‍ പ്യൂഷോ e-2008,വരാനിരിക്കുന്ന VW ID.2 എന്നിവയുൾപ്പെടെയുള്ള B-വിഭാഗം ഇലക്ട്രിക്ക് വാഹനങ്ങൾക്കെതിരെ മത്സരിക്കും.

click me!