ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ആദ്യ ഓള്‍- ഇലക്ട്രിക് പെര്‍ഫോമന്‍സ് എസ്‌യുവിയായ ജാഗ്വാര്‍ ഐ-പേസിന്റെ ബുക്കിംഗ് ആരംഭിച്ചതായി കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ ആദ്യ ഓള്‍- ഇലക്ട്രിക് പെര്‍ഫോമന്‍സ് എസ്‌യുവിയായ ജാഗ്വാര്‍ ഐ-പേസിന്റെ ബുക്കിംഗ് ആരംഭിച്ചതായി കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
രണ്ട് ഇലക്ട്രിക് മോട്ടോറുകളില്‍ നിന്ന് 400 പി.എസ് നല്‍കുന്ന അത്യാധുനിക 90 കിലോവാട്ട്‌സ് ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്. 90 കിലോവാട്ട്‌സ് ലിഥിയം അയണ്‍ ബാറ്ററിക്ക് 8 വര്‍ഷം അല്ലെങ്കില്‍ 160 000 കിലോമീറ്റര്‍ വാറന്റിയുണ്ട്.
undefined
കൂടാതെ, കോംപ്ലിമെന്ററി 5 വര്‍ഷത്തെ സേവന പാക്കേജ്, 5 വര്‍ഷത്തെ ജാഗ്വാര്‍ റോഡ്‌സൈഡ് അസിസ്റ്റന്‍സ്, 7.4 കിലോവാട്ട് എസി വാള്‍ മൗണ്ടഡ് ചാര്‍ജര്‍ എന്നിവയുടെ പ്രയോജനവും ഐ-പേസ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ വാഹനം 4.8 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍/മണിക്കൂര്‍ വേഗത കൈവരിക്കുന്നു. എസ്, എസ്ഇ, എച്ച്എസ്ഇ എന്നിവ ഉള്‍പ്പെടുന്ന മൂന്ന് വേരിയന്റുകളില്‍ ഐ-പേസ് ലഭിക്കും.
ജാഗ്വാര്‍ ഐ-പേസ് അവതരിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ വിപണിയില്‍ വൈദ്യുത യാത്ര ആരംഭിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രസിഡന്റ് & മാനേജിംഗ് ഡയറക്ടര്‍ രോഹിത് സുരി പറഞ്ഞു. സുസ്ഥിര ഭാവി സൃഷ്ടിക്കുകയെന്ന കമ്പനിയുടെ കാഴ്ചപ്പാടില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ജാഗ്വാര്‍, ലാന്‍ഡ് റോവര്‍ വിഭാഗങ്ങളിലുടനീളം വൈദ്യുതീകരിച്ച വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി.
അരങ്ങേറ്റം മുതല്‍ ജാഗ്വാര്‍ ഐ-പേസ് നിരവധി അംഗീകാരങ്ങളും 2019 ലെ വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍, വേള്‍ഡ് കാര്‍ ഡിസൈന്‍ ഓഫ് ദ ഇയര്‍, വേള്‍ഡ് ഗ്രീന്‍ കാര്‍ എന്നിവ ഉള്‍പ്പെടെ 80 ലധികം ആഗോള അവാര്‍ഡുകളും നേടിയിട്ടുണ്ട്. ഒരേസമയം മൂന്ന് വേള്‍ഡ് കാര്‍ അംഗീകാരങ്ങളും നേടുന്ന ആദ്യ കാറായ ഐ-പേസ് ഒരു യഥാര്‍ത്ഥ ആഗോള ഇവി ഐക്കണാണ്.
ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഉപഭോക്താക്കള്‍ക്ക് ആശങ്കയില്ലാത്ത ഇവി അനുഭവം നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിനായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ടാറ്റ പവറുമായി സഹകരിച്ച് ഐ-പേസ് ഉപഭോക്താക്കള്‍ക്ക് ഓഫീസ്, ഹോം ചാര്‍ജിംഗ് പരിഹാരങ്ങള്‍ നല്‍കുകയും ചെയ്തു.
കൂടാതെ, ടാറ്റ പവര്‍ 'ഇസെഡ് ചാര്‍ജ്' ഇവി ചാര്‍ജിംഗ് ശൃംഖലയുടെ ഭാഗമായി രാജ്യത്തുടനീളം 200+ ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മാളുകള്‍, റെസ്‌റ്റോറന്റുകള്‍, ഓഫീസുകള്‍, റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകള്‍, ഹൈവേകള്‍ തുടങ്ങിയ സൗകര്യപ്രദമായ സ്ഥലങ്ങളിലാണ് ഇവയുള്ളത്. ടാറ്റാ പവറിന്റെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന 'ഇസെഡ് ചാര്‍ജ്' ഇവി ചാര്‍ജിംഗ് ശൃംഖലയിലേക്ക് ജാഗ്വാര്‍ ഉപഭോക്താക്കള്‍ക്ക് പ്രവേശനം ലഭിക്കും എന്നും കമ്പനി വ്യക്തമാക്കി.