ഐക്കണിക്ക് ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ ബെന്‍റിലിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനത്തിനായി കാത്തിരിക്കുകയാണ് വാഹനലോകം. എന്നാല്‍ വിപണിയിലെത്താന്‍ വീണ്ടും വൈകും എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു
ഐക്കണിക്ക് ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ ബെന്‍റിലിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനത്തിനായി കാത്തിരിക്കുകയാണ് വാഹനലോകം. എന്നാല്‍ വിപണിയിലെത്താന്‍ വീണ്ടും വൈകും എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനം വിപണിയിലെത്താന്‍ നാല് വര്‍ഷത്തോളം കാല താമസമാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. 2025 -ല്‍ ഇവി പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഔഡി എഞ്ചിനീയർമാർ നയിക്കുന്ന ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ആർടെമിസ് ആർകിടെക്ച്ചറിനെ അടിസ്ഥാനമാക്കിയായിരിക്കും ബെന്റിലി ഇലക്ട്രിക് കാർ ഒരുങ്ങുന്നത്. ഇവി വരുന്ന ദശകത്തില്‍ പുറത്തിറങ്ങാനൊരുങ്ങുന്ന സീറോ-എമിഷന്‍ വാഹനങ്ങളുടെ ഒരു പരമ്പര ആരംഭിക്കും. 2030 -ഓടെ പൂര്‍ണ്ണ-ഇലക്ട്രിക്ക് കാറാക്കി കമ്പനി ഇതിനെ മാറ്റും എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
undefined
അതേസമയം കമ്പനി അടുത്തിടെ കോണ്ടിനെന്റൽ GT3 പൈക്ക്സ് പീക്ക് റേസ് കാർ പുറത്തിറക്കിയിരുന്നു. ഈ വർഷം ജൂൺ 27 -ന് നടക്കാനിരിക്കുന്ന പൈക്ക്സ് പീക്ക് ഇന്റർനാഷണൽ ഹിൽ ക്ലൈംബ് ചാമ്പ്യൻഷിപ്പിൽ ടൈം അറ്റാക്ക് 1 റെക്കോർഡിനായി മത്സരിക്കാൻ രൂപകൽപ്പന ചെയ്‍തതാണ് ഈ വാഹനം എന്നാണ് റിപ്പോര്‍ട്ടുകള്‍.
ലോകമെമ്പാടുമുള്ള ബെന്റിലി ഉപഭോക്താക്കൾക്കായി സുസ്ഥിര ഇന്ധനങ്ങളിലേക്ക് മാറാൻ കമ്പനി ലക്ഷ്യമിടുന്നതിനാൽ പുനരുപയോഗിക്കാവുന്ന ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ആദ്യ മത്സരമാണിത്.
ബയോഫ്യുവൽ അധിഷ്‍ഠിത ഗ്യാസോലിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പരിഷ്‍കരിച്ച കോണ്ടിനെന്റൽ GT3 12.42 മൈൽ ദൈർഘ്യമുള്ള കോർസിലാണ് മത്സരിക്കുന്നത്. സാധാരണ ഫോസിൽ ഫ്യുവലിനേക്കാൾ 85 ശതമാനം വരെ ഗ്രീൻഹൗസ് എമിഷൻ കുറയ്ക്കാൻ കഴിയുന്ന വിവിധ ഇന്ധന മിശ്രിതങ്ങൾ കമ്പനി നിലവിൽ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona