ജനപ്രിയവാഹനമായ ഫിഗോയുടെ പരിഷ്‍കരിച്ച മോഡലുമായി അമേരിക്കന്‍ വാഹനനിര്‍മ്മാതാക്കളായ ഫോര്‍ഡ്. നവീകരിച്ച ഹെഡ്‌ലൈറ്റ്, പരിഷ്കരിച്ച ബംപറുകൾ, പുത്തൻ ഗ്രിൽ, മൾട്ടി സ്പോക്ക് ബ്ലാക്ക് അലോയ് വീൽ തുടങ്ങിയ മാറ്റങ്ങളോടെയാണ് പുതിയ ഫിഗോ എത്തുന്നത്.

ആസ്പയറിലെ എൻജിനുകൾ തന്നെയാവും പുതിയ ഫിഗോയുടെയും ഹൃദയം. 1.2 ലീറ്റർ പെട്രോൾ എഞ്ചിന്‍ പരമാവധി 96 ബി എച്ച് പി കരുത്തും 120 എൻ എം ടോർക്കും , 1.5 ലീറ്റർ പെട്രോൾ എഞ്ചിന്‍ 123 ബി എച്ച് പി വരെ കരുത്തും 150 എൻ എം ടോർക്കും, 1.5 ലീറ്റർ ഡീസൽ എഞ്ചിന്‍ 100 ബി എച്ച് പി കരുത്തും 215 എൻ എം ടോർക്കും സൃഷ്ടിക്കും. 1.2 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ ഡീസൽ എൻജിനുകൾക്കു മാനുവൽ ഗീയർബോക്സും 1.5 ലീറ്റർ പെട്രോളിന് ആറു സ്പീഡ് ഓട്ടമാറ്റിക്കുമാണ് ട്രാന്‍സ്‍മിഷന്‍.
വാഹനത്തിന്‍റെ ഉയര്‍ന്ന വകഭേദത്തിൽ പിന്നിൽ വാഷ്/വൈപ്, പിൻ സ്പോയ്ലറിലെ സ്റ്റോപ് ലാംപ്, 15 ഇഞ്ച് അലോയ് വീൽ തുടങ്ങിയവയുമുണ്ട്. ആപ്ൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ സഹിതമെത്തുന്ന ഇൻഫൊടെയ്ൻമെന്റ് സംവിധാനത്തിൽ ഫ്ളോട്ടിങ് ഡിസ്പ്ലേയാവും ഇടംപിടിക്കുക. ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്റ്റീയറിങ്ങിൽ ഘടിപ്പിച്ച ഓഡിയോ കൺട്രോൾ, പുത്തൻ അപ്ഹോൾസ്ട്രി എന്നിവയുമുണ്ടാവും. സുരക്ഷ മെച്ചപ്പെടുത്താൻ ഇരട്ട എയർബാഗ്, ഇ ബി ഡി സഹിതം എ ബി എസ്, ഹിൽ അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ്, റിയർ പാർക്കിങ് സെൻസർ തുടങ്ങിയവയും വാഹനത്തിലുണ്ടാകും.