ഡ്യുക്കാറ്റി പാനിഗാലെ V4 R ഇന്ത്യന്‍ വിപണിയിലെത്തി

By Web Team  |  First Published Nov 24, 2018, 10:55 AM IST

ഡ്യുക്കാറ്റി പാനിഗാലെ V4 R ഇന്ത്യന്‍ വിപണിയിലെത്തി. 51.87 ലക്ഷം രൂപയാണ് ബൈക്കിന്‍റെ വില. 


ഡ്യുക്കാറ്റി പാനിഗാലെ V4 R ഇന്ത്യന്‍ വിപണിയിലെത്തി. 51.87 ലക്ഷം രൂപയാണ് ബൈക്കിന്‍റെ വില. കേവലം അഞ്ചു യൂണിറ്റുകള്‍ മാത്രമെ ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തു. രാജ്യത്തെ മുഴുവന്‍ ഡീലര്‍ഷിപ്പുകളും പുതിയ പാനിഗാലെ V4 R നുള്ള ബുക്കിംഗ് തുടങ്ങി. നവംബര്‍ 30 ന് മുമ്പ് ബുക്ക് ചെയ്യുന്നവര്‍ക്കു അടുത്തവര്‍ഷം മാര്‍ച്ചിനകവും ശേഷമുള്ളവര്‍ക്കു 2019 രണ്ടാം പാദവും മോഡലുകള്‍ ഡ്യുക്കാറ്റി കൈമാറും. 

WSBK ചാമ്പ്യന്‍ഷിപ്പ് നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന 998 സിസി ഡെസ്‌മോഡിസി സ്ട്രാഡേല്‍ R എഞ്ചിന്‍ റേസ് പതിപ്പില്‍ ഒരുങ്ങുമ്പോള്‍ 1,103 സിസി 90 ഡിഗ്രി V4 എഞ്ചിന്‍ പാനിഗാലെ V4 R റോഡ് പതിപ്പില്‍ തുടിക്കും. 220 bhp കരുത്തും 112 Nm torque ഉം സൃഷ്ടിക്കാന്‍ എഞ്ചിന്‍ പരമാവധി ശേഷിയുണ്ട്.

Latest Videos

undefined

റേസ് കിറ്റ് ഘടിപ്പിക്കുകയാണെങ്കില്‍ കരുത്തുത്പാദനം 234 bhp ആയി ഉയരും. ഭാരം 172 കിലോ. ഡ്യുക്കാട്ടിയുടെ റേസിംഗ് വിഭാഗം നിശ്ചയിച്ചിട്ടുള്ള ഫ്രെയിം ദൃഢത പാനിഗാലെ V4 R ഉം അവകാശപ്പെടുന്നു.

അലൂമിനിയം സ്വിങ് ആമാണ് ബൈക്കി. നാലു വിധത്തില്‍ ആക്‌സില്‍ ക്രമീകരിക്കാം. റേസ് ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഇടംപിടിക്കുന്ന ഒലിന്‍സ് സസ്‌പെന്‍ഷന്‍ സംവിധാനവും മോട്ടോജിപി ബൈക്കുകളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുള്ള കാര്‍ബണ്‍ ഫൈബര്‍ വിങ്ങുകളും മോഡലിനെ വേറിട്ടതാക്കുന്നു. 

click me!