കിടിലന്‍ ബ്രേക്കിംഗ് സംവിധാനമുള്ള ബൈക്കുകളുമായി യമഹ

By Web Team  |  First Published Dec 17, 2018, 11:35 PM IST

സല്യൂട്ടോ 125, സല്ല്യൂട്ടോ ആര്‍എക്‌സ് എന്നീ മോഡലുകളില്‍ യൂണിഫൈഡ് ബ്രേക്കിംങ് സിസ്റ്റം (യുബിഎസ്) അവതരിപ്പിച്ച് യമഹ.  


സല്യൂട്ടോ 125, സല്ല്യൂട്ടോ ആര്‍എക്‌സ് എന്നീ മോഡലുകളില്‍ യൂണിഫൈഡ് ബ്രേക്കിംങ് സിസ്റ്റം (യുബിഎസ്) അവതരിപ്പിച്ച് യമഹ.  125 സിസിക്ക് താഴെ ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് യൂണിഫൈഡ് ബ്രേക്കിംങ് സിസ്റ്റം അല്ലെങ്കില്‍ കോംപ് ബ്രേക്കിങ് സംവിധാനം ഒരുക്കണമെന്ന കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. 

Saluto 125

Latest Videos

undefined

മുന്നിലെയും പിന്നിലെയും ബ്രേക്കുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുകയും ഇരു ബ്രേക്കുകളും ഒരുമിച്ചു പ്രയോഗിക്കുകയും ചെയ്യുന്ന സംയോജിത ബ്രേക്കിങ് സംവിധാനമാണു യു ബി എസ് എന്നു യമഹ വിളിക്കുന്ന സി ബി എസ്. അടുത്ത ഏപ്രിൽ ഒന്നു മുതൽ 125 സി സിയിൽ താഴെ എൻജിൻ ശേഷിയുള്ള ഇരുചക്രവാഹനങ്ങളിൽ കോംബിനേഷൻ ബ്രേക്ക് സംവിധാനവും 125 സി സിയിലേറെ എൻജിൻ ശേഷിയുള്ള മോഡലുകളിൽ ആന്റി ലോക്ക് ബ്രേക്ക് സംവിധാന(എ ബി എസ്)വും കേന്ദ്ര സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്.

ക്രക്‌സിനും വൈബിആറിനും പകരക്കാരായാണ് സല്യൂട്ടോ ആര്‍എക്‌സ്, സല്യൂട്ടോ 125 എന്നീ ബൈക്കുകള്‍ യമഹ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. മറ്റു മാറ്റങ്ങളൊന്നും തന്നെ വാഹനത്തില്‍ കമ്പനി വരുത്തിയിട്ടില്ല. 52,000 മുതല്‍ 60,500 രൂപ വരെയാണ് ഈ ബൈക്കുകളുടെ വില. 

 

click me!