2016 ഫെബ്രുവരിയിലാണ് ബജാജ് ഓട്ടോ പടക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ ലോഹ ഭാഗങ്ങള്‍ ഉരുക്കി V 15 നെ അവതരിപ്പിക്കുന്നത്. വിക്രാന്തിനോടുള്ള ആദരസൂചകമായിട്ടായിരുന്നു ഇത്.
2016 ഫെബ്രുവരിയിലാണ് ബജാജ് ഓട്ടോ പടക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ ലോഹ ഭാഗങ്ങള്‍ ഉരുക്കി V 15 നെ അവതരിപ്പിക്കുന്നത്. വിക്രാന്തിനോടുള്ള ആദരസൂചകമായിട്ടായിരുന്നു ഇത്. ഇപ്പോഴിതാ ഈ ബൈക്കിനെ പുതിയ ഭാവത്തിലെത്തിക്കുന്നു. ഹൈദരാബാദിലുള്ള ഈമോര്‍ കസ്റ്റംസ് എന്ന സ്ഥാപനമാണ് v 15-ന്റെ കസ്റ്റമൈസ്ഡ് മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്.
ബൈക്കിന്‍റെ ബോഡി ഗ്രാഫിക്‌സിലും ബാക്ക്‌റെസ്റ്റിലും കാതലായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്.. നിറവൈവിധ്യതയും പുതിയ ബൈക്കിന്റെ വിശേഷമാണ്. INS വിക്രാന്തിനെ ഓര്‍മ്മപ്പെടുത്തുന്ന പ്രത്യേക V ചിഹ്നം ഇന്ധനടാങ്കില്‍ പതിഞ്ഞിട്ടുണ്ട്.
undefined
നിറം മാറുന്ന എല്‍ഇഡി ഇന്ധന ഗേജ്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിവയുമൊക്കെ ബൈക്കിനെ വേറിട്ടതാക്കുന്നു. എയര്‍ കൂള്‍ഡ് ഫോര്‍ സ്‌ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ ഡി.ടി.എസ്.ഐ എന്‍ജിന് 7500 ആര്‍പിഎമ്മില്‍ പരമാവധി 11.76 ബിഎച്ച്പി കരുത്തും 5500 ആര്‍പിഎമ്മില്‍ 13 എന്‍എം ടോര്‍ക്കും സൃഷ്ടിക്കാനാവും. ഈ വിഭാഗത്തിലെ എതിരാളികളെ അപേക്ഷിച്ച് 25% അധിക ടോര്‍ക്കാണു ബൈക്കില്‍ ബജാജ് ഓട്ടോ വാഗ്ദാനം ചെയിതിരുന്നത്. അഞ്ചു സ്പീഡാണ് ട്രാന്‍സ്‍മിഷന്‍.
പ്രതിദിന ആവശ്യങ്ങള്‍ക്കും ദീര്‍ഘദൂര യാത്രകള്‍ക്കും ബൈക്ക് ഒരുപോലെ അനുയോജ്യമാണെന്നാണ് കമ്പനിയുടെ അവകാശവാദം.. 137 കിലോയാണ് ഭാരം . 65,700 രൂപയാണ് പുതിയ V15 പവര്‍ അപ്പ് പതിപ്പിന്റെ വില.