ലോകനിലവാരമുള്ള സൂപ്പർ റോഡുകളുമായി യുപി തിളങ്ങും, കമ്മീഷൻ മോഹികളുടെ മുഖം മങ്ങും; ഇത് യോഗി മാജിക്ക്!

By Web Team  |  First Published Oct 14, 2023, 11:39 AM IST

ഉത്തർപ്രദേശിലെ വർദ്ധിച്ചുവരുന്ന നഗരവൽക്കരണം മൂലം റോഡുകളിലെ അധിക വാഹനങ്ങളുടെ ഭാരം കുറയ്ക്കുന്നതിനും ഗതാഗത സൗകര്യം നിലനിർത്തുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. 


ത്തര്‍പ്രദേശിലെ എല്ലാ നഗരങ്ങളിലും അന്താരാഷ്‌ട്ര നിലവാരത്തിലുള്ള റോഡുകൾ നിർമിക്കുന്നതിനുള്ള 500 കോടി രൂപയുടെ പദ്ധതിയായ മുഖ്യമന്ത്രിയുടെ ഗ്രീൻ റോഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് സ്‌കീമിന് (അർബൻ) അംഗീകാരം നൽകി യോഗി ആദിത്യനാഥ് സര്‍ക്കാര്‍.

ഉത്തർപ്രദേശിലെ വർദ്ധിച്ചുവരുന്ന നഗരവൽക്കരണം മൂലം റോഡുകളിലെ അധിക വാഹനങ്ങളുടെ ഭാരം കുറയ്ക്കുന്നതിനും ഗതാഗത സൗകര്യം നിലനിർത്തുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതിക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. 

Latest Videos

undefined

ഈ പദ്ധതിയുടെ ആദ്യഘട്ടത്തിൽ 17 മുനിസിപ്പൽ കോർപ്പറേഷനുകളിൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും 10 മുതല്‍ 45 മീറ്റർ വരെയുള്ള എല്ലാ റോഡുകളും അത്യാധുനിക റോഡുകളായി വികസിപ്പിക്കുകയും ചെയ്യും. രണ്ടാം ഘട്ടത്തിൽ 200 മുനിസിപ്പാലിറ്റികളിലെയും 545 നഗരപഞ്ചായത്തുകളിലെയും റോഡുകൾ ഉൾപ്പെടുത്തും.

വാങ്ങാൻ കൂട്ടയിടി, എക്സ്റ്ററിന് വില കൂട്ടി ഹ്യുണ്ടായി!

നാഗരിക സ്ഥാപനങ്ങളുടെ റോഡുകൾ വികസിപ്പിക്കുന്നതിനും ധനസഹായം നൽകുന്നതിനും നിരീക്ഷിക്കുന്നതിനുമായി സംസ്ഥാന സർക്കാർ അർബൻ റോഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഏജൻസി സ്ഥാപിക്കും . യുആര്‍ഡിഐയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സമിതി രൂപീകരിക്കും. ഇതിന്റെ പ്രവർത്തനം ഒരു ഓൺലൈൻ പോർട്ടൽ വഴിയും നിരീക്ഷിക്കും.

നഗരപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന സാംസ്‍കാരിക, പുരാണ, മത, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും സൗന്ദര്യവൽക്കരണത്തിനുമുള്ള ' വന്ദൻ യോജന' പദ്ധതിയും മന്ത്രിസഭ അംഗീകരിച്ചു . ഇതിനുള്ള ഫണ്ട് വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും ഉറപ്പ് നൽകിയ സാഹചര്യത്തിലാണ് വന്ദൻ പദ്ധതിക്ക് തൽക്കാലം 50 കോടി അനുവദിച്ചത്. ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഇത്തരം സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നത്.

youtubevideo

click me!